എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം konnivartha.com: പത്തനംതിട്ട ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും 2024-2026 വര്‍ഷം അറിയിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി താത്കാലിക സെലക്ട് ലിസ്റ്റ് തയാറാക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉള്ള പക്ഷം നവംബര്‍ 10നു മുമ്പായി രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്സ്ഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222745. സീനിയോറിറ്റി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ അവസരം konnivartha.com: തിരുവല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2024-26 കാലയളവില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി വിവിധ…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ മന്ത്രി കൂടിക്കാഴ്ച്ച നടത്തി
പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ മന്ത്രി കൂടിക്കാഴ്ച്ച നടത്തി
konnivartha.com : ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എംഎല്‍എമാര്‍ മന്ത്രിയെ അറിയിച്ചു. വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ആറന്മുള മണ്ഡലത്തില്‍ ജിയോളജി ഓഫീസ് ആരംഭിക്കണമെന്ന് ആറന്മുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളെ ഉള്‍പ്പെടുത്തി ആറന്മുളയില്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോന്നി മണ്ഡലത്തില്‍ മലഞ്ചരക്ക് വിപണന സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന സംരംഭമാണിതെന്നും കോലിഞ്ചിയുടെ വിപണനത്തിന് വലിയ സാധ്യതയുള്ള…
Read More