ട്രഷറി ഇടപാടുകൾ ഒക്ടോബർ മൂന്നിന് മാത്രം

  konnivartha.com: സെപ്റ്റംബർ 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാലും ഒക്ടോബർ 1, 2 തീയതികൾ അവധിയായതിനാലും ഒക്ടോബർ മൂന്നിനു രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ എന്നും ഇതൊരു അറിയിപ്പായി കരുതി ഇടപാടുകാർ സഹകരിക്കണമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.

Read More