കോന്നി താലൂക്ക് ആശുപത്രി ആധുനിക ചികിത്സാ കേന്ദ്രമായി മാറും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോന്നി താലൂക്ക് ആശുപത്രി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രി അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യമേഖലയില്‍ കുതിച്ചു ചാട്ടം നടത്തുന്ന നിയോജക മണ്ഡലമാണ് കോന്നി. മെഡിക്കല്‍ കോളജ് രണ്ടാം ഘട്ടത്തിന് കിഫ്ബിയില്‍ 338 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അതില്‍ 60 ശതമാനത്തില്‍ അധികം തുകയുടെ അനുവാദം കിഫ്ബിയില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ ഐപി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിനൊപ്പം…

Read More

കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതി: നവംബർ ഒന്നിന് ഉദ്ഘാടനം

    കോന്നിവാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം മുൻനിർത്തി നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ആശുപത്രിയിൽ പുതിയ 5 നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ മുകളിലായാണ് 5 നില കെട്ടിടം നിർമ്മിക്കുന്നത്.ഇതോടെ കാഷ്വാലിറ്റി കെട്ടിടം ഏഴു നിലയായി മാറും. പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനവും ആരോഗ്യ മന്ത്രി നിർവ്വഹിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു സൗകര്യം ക്രമീകരിക്കും.എം.എൽ.എ ഫണ്ടിൽ നിന്നും രണ്ട് വെൻ്റിലേറ്ററുകൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.ഐ.സി.യു ബെഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ മുതലായവ എൽ.എച്ച്.എം ക്രമീകരിക്കും. വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു.വിൻ്റെ ഉദ്ഘാടനവും അന്നേ ദിവസം നിർവ്വഹിക്കും. ഗൈനക്കോളജി വിഭാഗത്തിൽ…

Read More

കോന്നി താലൂക്ക് ആശുപത്രിയിൽ 2 വെന്‍റലേറ്റര്‍ എത്തിച്ചു

  കോന്നി വാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ഉടൻ തന്നെ നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. താലൂക്ക് ആശുപത്രിയുടെ ബെഡ് സ്ട്രെങ്ങ്ത് നൂറായി ഉയർത്തി അനുമതി വാങ്ങാൻ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ എണ്ണത്തിലുള്ള 30 കിടക്കകൾ മാത്രമേ നിലവിലുള്ളു. അടിയന്തിരമായി ഇത് 50 ആയും, തുടർന്ന് 100 ആയും ഉയർത്തുന്നതു സംബന്ധിച്ച നടപടി സ്വീകരിക്കാനാണ് തീരുമാനമായത്. കിടക്കകളുടെ എണ്ണം കൂട്ടുന്നതു സംബന്ധിച്ച് തീരുമാനമാകുമ്പോൾ കൂടുതൽ തസ്തികകൾ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പത്ത് കോടി രൂപയുടെ വികസന പദ്ധതികൾ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു.നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിനു മുകളിലായി 5നില കെട്ടിടം…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഒഴിവ് ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി 18-40. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 27ന് ഉച്ചയ്ക്ക് 12 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2243469.

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി പ്രതി: സംവിധാനം ഇല്ലാത്തത്” ഷോക്ക്‌ “

  കോന്നി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ഉണ്ട് .ഡോക്ടറും നഴ്സിംഗ് വിഭാഗവും രോഗികളും ഉണ്ട് .ഇല്ലാത്തത് വൈദ്യുതി ബന്ധം തകരാറിലായാല്‍ പകരം വൈദ്യുതി ഇല്ല .ജെന റെ റ്റര്‍ എന്നൊരു സംവിധാനം ഇല്ലാത്ത ഏക താലൂക്ക് ആശുപത്രിയാണ് കോന്നി .രാത്രികാലങ്ങളില്‍ മെഴുകുതിരി വെട്ടത്തില്‍ രോഗികളെ പരിശോധിക്കണം ഒപ്പം മരുന്നും നല്‍കണം .മെഴുകുതിരി കത്തിച്ചാല്‍ ഈയലും ,കരിം ചെള്ളും പറന്നിറങ്ങും.ഇതെല്ലാം കൂടി കോന്നി സര്‍ക്കാര്‍ ആശുപത്രിയെ ദുരിതത്തില്‍ ആക്കുന്നു . താലൂക്ക് ആശുപത്രിക്ക് അടുത്താണ് കെ എസ് ഇ ബി എങ്കിലും രാത്രിയില്‍ കറന്റ് പോയാല്‍ ജീവനക്കാര്‍ എത്തി നന്നാക്കാറില്ല.വിളിച്ചാല്‍ ഫോണ്‍ എടുക്കും വരും വരും എന്നൊരു പല്ലവി മാത്രം .ഈ പ്രതിസന്ധി മാറി കിട്ടാന്‍ ആശുപത്രിയുടെ ചുമതല ഉള്ള കോന്നി ബ്ലോക്ക്‌ പഞ്ചായത്തും നടപടികള്‍ സ്വീകരിക്കുന്നില്ല . ആശുപത്രിയുടെ ശോചാന്യാവസ്ഥ പരിഹരിക്കുവാന്‍ കമ്മറ്റി നിലവില്‍ ഉണ്ട്…

Read More