കോന്നി ചിറ്റൂർ മുക്ക് മുതൽ മാമ്മൂട് വരെ കുടിവെള്ള ക്ഷാമം രൂക്ഷം

പുനലൂർ – മുവാറ്റുപ്പുഴ റോഡു നിർമ്മാണം: ജനങ്ങളുടെ വെള്ളം കൂടി മുട്ടി : കിണറുകൾ വറ്റി, നദിതീരവാസികൾക്കും ആശങ്ക രണ്ടു മാസം മുമ്പാണ് റോഡു നിർമ്മാണത്തിന്‍റെ ഭാഗമായി ഇവിടേക്കുള്ള ജല വിതരണം അതോറിറ്റി നിർത്തി വെച്ചത് കോന്നി: പുനലൂർ – മുവാറ്റുപ്പുഴ റോഡു നിർമ്മാണം ആരംഭിച്ചതോടെ  കോന്നിയിലെ പല മേഖലകളിലെയും ജനങ്ങളുടെ കുടിവെള്ളം തടസപ്പെട്ടു. കോന്നി ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകൾ സ്ഥിതി ചെയ്യുന്ന ചിറ്റൂർ മുക്ക് മുതൽ മാമ്മൂട് വരെയുള്ള പ്രദേശങ്ങളിലെ നദി തീരഗ്രാമവാസികളാണ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബുദ്ധിമുട്ടിലായത്. ഇതേ ഭാഗങ്ങളിലെ കിണറുകൾ പലതും വറ്റുകയും ചിലതിൽ ജലനിരപ്പ് താഴുകയും ചെയ്തതാണ് വെള്ളക്ഷാമം രൂക്ഷമാക്കിയത്. ജല അതോറിറ്റിയുടെ  വെള്ളം ആശ്രയിച്ചായിരുന്നു ഇവർ വേനൽക്കാലം കഴിച്ചു കൂട്ടിയിരുന്നത്. രണ്ടു മാസം മുമ്പാണ് റോഡു നിർമ്മാണത്തിന്‍റെ ഭാഗമായി ഇവിടേക്കുള്ള ജല വിതരണം അതോറിറ്റി നിർത്തി വെച്ചത്. എന്നാൽ…

Read More