KONNIVARTHA.COM: ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ മെഡിക്കൽ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം പേട്ടയിലെ ഡിവിഷണൽ റെയിൽവേ ആശുപത്രി. അഭിമാനകരമായ എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരമാണ് ആശുപത്രിക്കു ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയാണിത്. അക്രഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി, അടിസ്ഥാനസൗകര്യങ്ങളിൽ കോർപ്പറേറ്റ് മേഖലയോടു കിടപിടിക്കുംവിധം ആശുപത്രി വളരെയധികം പുരോഗതി കൈവരിച്ചു. ജനറൽ സർജറി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇഎൻടി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ സേവനങ്ങൾ എന്നിവയിലെ സ്പെഷ്യലിസ്റ്റുകൾ ഇപ്പോൾ ആശുപത്രിയിലുണ്ട്. കൂടാതെ, കാർഡിയോളജി, ന്യൂറോളജി, യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, സൈക്യാട്രി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, പൾമണോളജി, റേഡിയോളജി എന്നീ മേഖലകളിലെ വിസിറ്റിങ് കൺസൾട്ടന്റുമാരുമുണ്ട്. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ അൾട്രാ-സോണോഗ്രാം, എക്കോ കാർഡിയോഗ്രാഫി, ഡോപ്ലർ ഇമേജിംഗ് എന്നിവയുൾപ്പെടെയുള്ള നൂതന രോഗനിർണയ സേവനങ്ങളും ഇപ്പോഴുണ്ട്. പ്രധാനപ്പെട്ട എല്ലാ ശസ്ത്രക്രിയകളും സൂപ്പർ സ്പെഷ്യാലിറ്റി ശസ്ത്രക്രിയകളും മെഡിക്കൽ…
Read More