കടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി

കടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി   konnivartha.com: രാമായണ മാസാചരണത്തിന്റെ ഭാഗമായി ചേർത്തല കടക്കരപ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി  ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനത്തെയും അടിസ്ഥാനമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. കടക്കരപ്പള്ളി കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ ധാരാളം ഭക്തജനങ്ങളും എത്തിയിരുന്നു. പരമശിവനും ശ്രീരാമല ക്ഷ്മണന്മാരും രാവണനുമൊക്കെ മി നിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി.ലോകത്ത് ഇതാദ്യമായി രാമായണം സചിത്രപ്രഭാഷണപരമ്പരയായി വിവിധ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത് ജിതേഷ്ജി എന്ന പത്തനംതിട്ട…

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More