ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി പാടം കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ് കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട, പാടം – മാങ്കോട് പ്രദേശങ്ങളിലെ ദിവസവേതന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയാണ് കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്. പാടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കൊറോണ വൈറസ് ഭീതി കാരണം തൊഴിൽ ചെയ്യാനാകാതെ ദിവസ വരുമാനം നഷ്ടപ്പെടുന്ന അവസ്ഥ മനസിലാക്കിയാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. വരുമാനം നഷ്ടപെട്ട കുടുംബങ്ങളെ നേരിട്ട് മനസിലാക്കി അവർക്ക് അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് വീട്ടിൽ എത്തിച്ചു നൽകുകയാണ്. കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്. അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ളവരാരും ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തി, കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള ശ്രദ്ധയോടെ ജനങ്ങൾക്ക്…
Read Moreടാഗ്: varun chandran
കോന്നി മണ്ഡലത്തിന്റെ വരും കാല വികസനം : സമഗ്ര റിപ്പോര്ട്ട് സ്ഥാനാര്ഥികള്ക്ക് കൈമാറി
കോന്നി : കോന്നി നിയോജക മണ്ഡലത്തിന്റെ വരും കാല വികസന പ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കിക്കൊണ്ട് രണ്ടു മാസക്കാലമായി ഓരോ വാര്ഡ് തലത്തിലും നടത്തിയ സര്വ്വെ റിപ്പോര്ട്ട് സ്ഥാനാർത്ഥികൾക്ക് കൈമാറി . നിയോജകമണ്ഡലത്തിലെ വികസനം എങ്ങനെ വേണം എന്നുള്ള ജനകീയ സര്വ്വേയുടെ പ്രസക്ത ഭാഗങ്ങളാണ് കൈമാറിയത് . ഐ റ്റി മേഖലയിലെ വിദക്തരെ ഉള്ക്കൊള്ളിച്ചുകൊണ്ടു കോന്നി നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ രൂപവത്കരിച്ച കൂട്ടായ്മയായ “വിഷൻ കോന്നി”യാണ് സര്വ്വെ നടത്തിയത് . കോന്നിയുടെ സമഗ്ര വികസനത്തിനായി വളരെ അധികം പദ്ധതികള് വിവിധ ഭരണ കാലഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ ഇവയില് പലതും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇതിനു പ്രധാന കാരണം ശരിയായ വിലയിരുത്തലോ പഠനങ്ങളോ ഇല്ലാതെയാണ് പദ്ധതികൾ ആസൂത്രണം ചെയ്തത് എന്നാണ് ജനം പറയുന്നത് . ഇത്തരത്തിൽ മുടങ്ങികിടക്കുന്നതും ഇനി നടപ്പിലാക്കേണ്ടതുമായ വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി ലിസ്റ്റ്…
Read Moreവിപ്ലകരമായ മാറ്റം : ജീവകാരുണ്യ പ്രവർത്തിയായി കാബിൻ വീടുകൾ:ജനകീയ വിജയം
വിപ്ലകരമായ മാറ്റം : ജീവകാരുണ്യ പ്രവർത്തിയായി കാബിൻ വീടുകൾ:ജനകീയ വിജയം കോന്നി സിംഗപ്പൂർ ആസ്ഥാനമായ കോപ്പറേറ്റ് C360 കമ്പനി നിർമ്മിച്ചു നൽകുന്ന കാബിൻ വീടുകൾക്കായി കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 52 അപേക്ഷകൾ ലഭിച്ചു. അതിൽ കലഞ്ഞൂർ പഞ്ചായത്തിലെ 12 അപേക്ഷകരുമായുള്ള കൂടിക്കാഴ്ചയും, ബോധവൽക്കരണ ക്ലാസും നടത്തി. കാബിൻ ഭവന നിർമ്മാണ പദ്ധതിയിലെ വീടുകളെ കുറിച്ച് ധാരണ നൽകലായിരുന്നു ആദ്യം ചെയ്തത്. അപേക്ഷകർക്ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ച് നൽകുകയും ചിത്രീകരണങ്ങളും ഫോട്ടോകളും പ്ലാനുകളും കാണിച്ച് അവരുടെ താത്പര്യം ആരാഞ്ഞു. കലഞ്ഞൂരിൽ നിന്നെത്തിയ അപേക്ഷകരിൽ വിധവകളും, ഒറ്റയ്ക്ക് താമസിക്കുന്നവരും, ചെറിയ കുട്ടികൾ ഉള്ളവരും ഉണ്ട്. വസ്തുവിന്റെ രേഖകൾ അനുകൂലമല്ലാത്തവരും ഇതിലുൾപ്പെടുന്നു. പങ്കെടുത്ത എല്ലാവരിൽ നിന്നും അനിവാര്യമായ രേഖകൾ സ്വീകരിച്ചു. അടുത്ത നടപടിയായി അപേക്ഷകരുടെ ജീവിത പശ്ചാത്തലവും, സാമ്പത്തിക പശ്ചാത്തലവും മറ്റും നേരിട്ടു സന്ദർശിച്ച് പരിശോധിച്ച്…
Read Moreകിടപ്പാടമില്ലാത്തവര്ക്ക് 2 ലക്ഷം രൂപയുടെ വീടുകള് : ലോക പ്രശസ്ത സ്റ്റാര്ട്ടാപ്പ്കമ്പനി കോന്നിയിലേക്ക്
കോന്നി ; വീടില്ലാത്തവര്ക്ക് കെട്ടുറപ്പുള്ള ഒരു വീട് കിട്ടുക എന്നത് സ്വര്ഗ തുല്യമാണ് . 2 ലക്ഷം രൂപ ചിലവില് കാബിന് വീടുകള് ആണ് നിര്മ്മിക്കുന്നത് . ലോക പ്രശസ്ത സ്റ്റാര്ട്ടപ്പു കമ്പനി കോപ്പറേറ്റീവ് 360 ഡിഗ്രി എന്ന കമ്പനിയാണ് പിന്നില് .വീടില്ലാത്തവരും സ്വന്തമായി രണ്ടു സെന്റ് ഭൂമി എങ്കിലും ഉള്ളവര്ക്ക് കമ്പനി കാബിന് വീടുകള് ജീവകാരുണ്യമായി നിര്മ്മിച്ചു നല്കും . കമ്പനിയുടെ പ്രവര്ത്തനം കോന്നി മേഖലയില് ഉടന് തുടങ്ങും . കലഞ്ഞൂര് പാടം ഗ്രാമത്തിലെ കഷ്ടത നിറഞ്ഞ കുടുംബ അന്തരീക്ഷത്തില് നിന്നും വലിയൊരു കമ്പനി വാര്ത്തെടുത്ത പാടം മന്ദിരത്തില് വരുണ് ചന്ദ്രന് ആണ് കാബിന് വീടുകള് ഒരുക്കി നല്കുന്നത് . വിദേശ രാജ്യങ്ങളിലെ നൂറുകണക്കിനു കമ്പനികള്ക്കുള്ള മാര്ക്കറ്റിങ് സോഫ്റ്റ് വെയറുകള് വിപണനം ചെയ്യുന്ന സിംഗപ്പൂര് ആസ്ഥാനമായ വരുണിന്റെ ഐ ടി കമ്പനിയുടെ ലാഭ വിഹിതത്തില് നിന്നുള്ള…
Read Moreചെറുകിട സംരംഭകർക്ക് ഗുണപരമായ അറിവുകള്
സംരംഭം തുടങ്ങാൻ വലിയ നിക്ഷേപം നടത്തിയിട്ട് ചെറിയ സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിക്കാഞ്ഞതിനാൽ സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവം അപലപനീയമാണ്.ഏതെങ്കിലും കാലത്ത് ഏതെങ്കിലും തരത്തില് ഒരു സര്ക്കാര് ഓഫീസിൽ നിന്നും ബുദ്ധിമുട്ടനുഭവിക്കാത്ത ആരെങ്കിലും കേരളത്തില് ഉണ്ടോ? ചെറുകിട സംരംഭകർക്ക് 4 Tips – God Bless സംരംഭകർ ! ———————————————————— കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ജോലി ചെയ്ത് ഒരു സംരംഭകനാവാനുള്ള വ്യവസായ ആവശ്യത്തിനായി പണം മുടക്കിയ ശേഷം വിവിധ സാങ്കേതിക കാരണങ്ങളാൽ സർക്കാർ തദ്ദേശ ഭരണ വകുപ്പുകളിൽ നിന്നും അനുമതി ലഭിക്കാതെ സംരംഭങ്ങൾ മുടങ്ങുന്നതും, സംരംഭകരുടെ ദാരുണമായ തകർച്ചയും ഒറ്റപ്പെട്ട സംഭവങ്ങളായി കേരളത്തിൽ നടക്കുന്നുണ്ട്. ഐ ടി കമ്പനിക്കുള്ള ഓഫീസ്, ഉദ്യോഗാർത്ഥികൾക്ക് താമസ സൗകര്യം, പാർക്കിംഗ്, റിക്രിയേഷൻ സൗകര്യം എന്നിവയൊരുക്കി ഒരു ചെറിയ ഐ ടി പാർക്ക് മൂന്ന് വർഷം മുൻപ് ഞാൻ നിർമ്മിച്ചു. നിർമ്മാണം പൂർത്തീകരിച്ച ശേഷം…
Read More