വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു

വള്ളിക്കോട് ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു.   ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി ജലത്തിന്റെ ലഭ്യതയും വിനിയോഗവും  അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജലബജറ്റ്. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകള്‍ രൂപീകരിക്കുന്നതിന് ജലബജറ്റ് സഹായിക്കും.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുനിത, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ നീതു, വിവിധ വകുപ്പ് പ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ആര്‍ പി, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Read More

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച നേട്ടം കൈവരിച്ചു : കെ യു ജനീഷ് കുമാര്‍ എംഎല്‍എ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു konnivartha.com; വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച വികസന നേട്ടം കൈവരിച്ചതായി കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തെ ഭരണ സമിതിയുടെ നേട്ടങ്ങള്‍ പഞ്ചായത്തില്‍ ദൃശ്യമാണ്. അനുവദിച്ച മുഴുവന്‍ തുകയും പഞ്ചായത്തില്‍ വിനിയോഗിക്കാന്‍ ഭരണസമിതിക്ക് സാധിച്ചു. കാര്‍ഷിക ഇടപെടലിലൂടെ 150 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കി. കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരിച്ചു കൊണ്ട് വന്നു. വള്ളിക്കോട് ശര്‍ക്കര പുതിയ മാതൃകയില്‍ സ്വന്തം ബ്രാന്‍ഡില്‍ സൃഷ്ടിച്ചു. പഞ്ചായത്തില്‍ റോഡ്, ആശുപത്രി, സ്‌കൂള്‍, കുടിവെള്ള പദ്ധതി തുടങ്ങി എല്ലാ മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. കൈപ്പട്ടൂര്‍…

Read More

വികസന സദസുകള്‍ ഇന്ന് (ഒക്ടോബര്‍ 15ന് )

    konnivartha.com; വള്ളിക്കോട്, അരുവാപ്പുലം, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, പന്തളം നഗരസഭ വികസന സദസുകള്‍ ഒക്ടോബര്‍ 15ന് അരുവാപ്പുലം, വള്ളിക്കോട്, കോട്ടാങ്ങല്‍, കൊറ്റനാട്, ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും പന്തളം നഗരസഭയുടെയും വികസന സദസുകള്‍ ഒക്ടോബര്‍ 15ന് നടക്കും. ഉച്ചയ്ക്ക് 1.30 ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കെ യു ജനീഷ് എംഎല്‍എ വികസന സദസ് ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും. കൊറ്റനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് വായ്പ്പൂര് സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും. എഴുമറ്റൂരില്‍ രാവിലെ…

Read More

വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ

  konnivartha.com : കോന്നി നിയോജക മണ്ഡലത്തിൽ വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി നടപ്പിലാക്കുവാനായി 256700/- രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംയോജിത വിള പരിപാലന മുറകൾ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വർധിപ്പിക്കുക, മൂല്യ വർദ്ധനവിലൂടെ കർഷകനു അധിക വരുമാനം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കേര ഗ്രാമം. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉദ്പാധിപ്പിക്കുകയും വിളവെടുപ്പ് നടത്തുകയും അത് വഴി കേര കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പിലാക്കുവാൻ പഞ്ചായത്ത്‌ – കൃഷി വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.

Read More