കാര്‍ഷിക വിളകളെ ബാധിക്കുന്ന കരിമ്പൂപ്പ് കീടത്തെ കോന്നിയില്‍ കണ്ടെത്തി

 

തെങ്ങുകളിലും വാഴകളിലും  കരിമ്പൂപ്പ് ബാധിച്ച് കരിഞ്ഞുനശിക്കുന്ന രോഗം കോന്നി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടുതുടങ്ങി. തമിഴ്‌നാട്ടില്‍നിന്നാണ് ഇതിനുകാരണമായ ഈച്ചകള്‍ കേരളത്തില്‍ എത്തിയത് എന്ന് കോന്നി കൃഷി ഭവന്‍ അധികാരികള്‍ സംശയിക്കുന്നു. .തെങ്ങുകളിലും വാഴകളിലുമാണ് ഈ രോഗം കണ്ടുവരുന്നത്. റൂഗോസ് സ്‌പൈറലിങ് വെള്ളീച്ച  ഇനം വിദേശകീടമാണ് രോഗം പരത്തുന്നത്.


പെണ്‍വെള്ളീച്ച ഇലകളുടെ അടിഭാഗത്ത് വട്ടത്തില്‍ മുട്ടകള്‍ ഇടുന്നു. മുട്ടകളില്‍നിന്ന് വിരിയുന്ന വെള്ളീച്ചകള്‍ക്ക് 5 ഘട്ടങ്ങളുണ്ട്. കുഞ്ഞ് വെള്ളീച്ചകള്‍ക്ക് 1.1 മുതല്‍ 1.5 മില്ലീമീറ്റര്‍ നീളം ഉണ്ടാകും. തിളക്കമുള്ള മഞ്ഞ നിറമാണ് ഇവയ്ക്ക്. പഞ്ഞിപോലുള്ള മെഴുകും ഉദ്പാദിപ്പിക്കുന്നു. തെങ്ങിലും വാഴയിലുമാണ് ഈച്ചകളെ കണ്ടെത്തിയത്. തെങ്ങുകളില്‍ ഓലക്കാലിനിടയിലാണ് ഇവ കണ്ടുവരുന്നത്. കീടനിയന്ത്രണത്തിന് ജൈവ മാര്‍ഗങ്ങള്‍ ഉണ്ടെന്ന്കോന്നി കൃഷി ഓഫീസര്‍ ആദില പറഞ്ഞു.തൊട്ട വിള ഗവേഷണ കേന്ദ്രത്തിലും ഇവയെ കണ്ടെത്തി .വേപ്പെണ്ണയും 15 മില്ലീമീറ്റര്‍ സ്റ്റാനൊവൈറ്റും ചേര്‍ത്ത് ജൈവ കീടനാശിനി തയ്യാറാക്കാം. ഇത് വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കണം. ബാര്‍സോപ്പ്, ചൂടുവെള്ളം, വേപ്പ് എണ്ണ,വെളുത്തുള്ളി എന്നിവ ചേര്‍ത്തും കീടനാശിനി ഉണ്ടാക്കാം. രാസ കീടനാശിനി ഉപയോഗിക്കരുത്. രോഗലക്ഷണമുള്ള വിളകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോന്നി കൃഷി ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 04682240171.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!