konnivartha.com; രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക-ആത്മീയ മണ്ഡലത്തിലെ ഒരു സുപ്രധാന മുഹൂർത്തം അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 25-ന് ഉത്തർപ്രദേശിലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. രാവിലെ 10 മണിയോടെ വസിഷ്ഠ മഹർഷി, വിശ്വാമിത്ര മഹർഷി, അഗസ്ത്യ മഹർഷി, വാൽമീകി മഹർഷി, അഹല്യാ ദേവി, നിഷാദ്‌രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുള്ള സപ്തമന്ദിരം പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് അദ്ദേഹം ശേഷാവതാര ക്ഷേത്രത്തിലും ദർശനം നടത്തും. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി മാതാ അന്നപൂർണ്ണ ക്ഷേത്രം സന്ദർശിക്കും. അതിനുശേഷം രാം ദർബാർ ഗർഭഗൃഹത്തിൽ ദർശനവും പൂജയും നടത്തും, തുടർന്ന് രാം ലല്ല ഗർഭഗൃഹത്തിൽ ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ, ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായതിൻ്റെ പ്രതീകമായി, സാംസ്കാരിക ആഘോഷത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര…
Read Moreടാഗ്: Uttar Pradesh
സൈബർ ഫോറൻസിക് കം ട്രെയിനിങ് ലാബുകൾ കേരളത്തിലും സ്ഥാപിച്ചു
കമ്പ്യൂട്ടർ , സൈബർ ഫോറൻസിക്ക്, ഇലക്ട്രോണിക് ഫോറൻസിക്ക് ഉൾപ്പടെ പ്രത്യേക സൗകര്യങ്ങളുള്ള ഏഴ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ .ആഭ്യന്തര മന്ത്രാലയത്തിന് പ്രവർത്തിക്കുന്നുണ്ട് . സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് (IOs) പ്രാരംഭ ഘട്ട സൈബർ ഫോറൻസിക് സഹായം നൽകുന്നതിനായി ന്യൂ ഡൽഹിയിലെ ദ്വാരകയിലുള്ള CyPAD-ൽ അത്യാധുനിക നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി (NCFL) സ്ഥാപിച്ചിട്ടുണ്ട് .കൂടാതെ, ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലും ,കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട് . ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ , തെളിവെടുപ്പ്, വിശകലനം എന്നിവക്കായി ഒരു ദേശീയ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
Read More