പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് :ഒന്നാം പ്രതി തോമസ് ഡാനിയല്‍ വീണ്ടും അറസ്റ്റില്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയുടെ റിമാന്‍റില്‍ മാവേലിക്കര സബ് ജയിലില്‍ ഉള്ള പോപ്പുലര്‍ ഗ്രൂപ്പ് ഉടമയും ഒന്നാം പ്രതിയുമായ തോമസ്സ് ഡാനിയല്‍ എന്ന റോയി ഡാനിയലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ നിക്ഷേപകര്‍ നല്‍കിയ വഞ്ചനാ കുറ്റ പരാതിയില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് . ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് മാവേലിക്കര ജയില്‍ എത്തി റിമാന്‍റ് പ്രതിയായ തോമസ് ഡാനിയലിനെ കണ്ടു ചോദ്യം ചെയ്തു .ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . അഡ്വ ഗോപീ കൃഷ്ണന്‍ മുഖേന നല്‍കിയ കേസില്‍ ആണ് നടപടി . തിരുവനന്തപുരം ജില്ലയില്‍ മാത്രം 85 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി .

2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഉടമയും ഭാര്യയും മക്കളും അടക്കം 5 പ്രതികള്‍ ഇപ്പോള്‍ റിമാന്‍റില്‍ ആണ് . ആട്ടകുളങ്ങര ജയിലില്‍ റിമാന്‍റില്‍ ഉള്ള തോമസ്സ് ഡാനിയലിന്‍റെ ഭാര്യ പ്രഭ മൂന്നു പെണ്‍ മക്കള്‍ എന്നിവരുടെ അറസ്റ്റും നാളെ രേഖപ്പെടുത്തും . ഓരോ പരാതിയിലും കേസ്സ് എടുത്തു അറസ്റ്റ് രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശം നല്‍കിയിരുന്നു .

കോടികണക്കിന് രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പ്രതികള്‍ 21 ഷെയര്‍ കമ്പനിയിലൂടെ പണം വിദേശത്തേക്ക് കടത്തി . മൊത്തം 7 പ്രതികള്‍ ഉണ്ടെങ്കിലും റോയിയുടെ മാതാവ് ,റോയിയുടെ ഭാര്യാ സഹോദരന്‍ എന്നിവരെ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തു എങ്കിലും അറസ്റ്റ് ചെയ്തില്ല .

ഫിനാൻസ്സിന്‍റെ ഡയറക്ടറായ കോന്നി വകയാർ ഇഞ്ചക്കാട്ടിൽ വീട്ടിൽ എം ജെ മേരിക്കുട്ടിഡാനിയല്‍ , റോയി ഡാനിയേലിന്‍റെ ഭാര്യ കേസിൽ രണ്ടാം പ്രതിയുമായ പ്രഭയുടെ സഹോദരൻ വടക്കേവിള അമ്പനാട്ട് സാമുവൽ പ്രകാശ് എന്നിവരെ ആണ് ഇനിയും പിടികിട്ടുവാന്‍ ഉള്ളത് .ഇരുവരും വിദേശ രാജ്യത്തേക്ക് നേരത്തെ മുങ്ങി. ഇവിടേയ്ക്ക് മുങ്ങുവാന്‍ ആരുന്നു ഉടമയുടെയും മക്കളുടെയും പ്ലാന്‍ .

രണ്ടു പെണ്‍മക്കളെ ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ചു പോലീസ് അറസ്റ്റ് ചെയ്തു .ഒരു മകളെ നിലബൂരില്‍ വെച്ചും പിടികൂടി . മെല്‍ബണില്‍ ഉള്ള എം ജെ മേരിക്കുട്ടിഡാനിയലിനെ ഇന്‍റര്‍പ്പോള്‍ മുഖേന അറസ്റ്റ് ചെയ്തു കേരളത്തില്‍ എത്തിക്കാന്‍ ഉള്ള നടപടി പോലീസ് ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് .

കോടികള്‍ തട്ടിച്ച ഈ കുടുംബത്തിലെ അടുത്ത ചില ബന്ധുക്കളും പോലീസ് നിരീക്ഷണത്തില്‍ ആണ് . കേരളത്തിലെ എല്ലാ ജില്ലയിലും ഉള്ള പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്തു . 14 വാഹനം കണ്ടു കെട്ടി . പ്രതികളായി ഇനിയും ആളുകള്‍ ഉണ്ട് .അവരെയും വരും ദിവസം ചോദ്യം ചെയ്തു മേല്‍നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകുന്നു .

error: Content is protected !!