സംരംഭകരെ സഹായിക്കാൻ ടോൾ ഫ്രീ നമ്പർ

കെ സ്വിഫ്റ്റ് 2.0 പതിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നൽകുന്നതിനും ടോൾ ഫ്രീ സംവിധാനം തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18008901030 ആണ് നമ്പർ. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ആഴ്ചയിൽ ആറു ദിവസം സേവനം ലഭിക്കും. മലയാളത്തിലും ഇംഗ്ളീഷിലും സംശയനിവാരണം നടത്താനാവും. കെ സ്വിഫ്റ്റ് 2.0 പതിപ്പും പുതിയ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി ചെലവ് എത്രയായാലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി നൽകും. അഞ്ച് അംഗ സമിതി ഇതിനുള്ള അപേക്ഷ പരിഗണിക്കും. ഈ സമിതിയെ സഹായിക്കാൻ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെൽ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് എല്ലാ സഹായവും പിന്തുണയും സർക്കാർ നൽകും. സർക്കാരിന്റെ…

Read More