പാമ്പിന്‍ വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍

konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62)  ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ്   മുന്‍ പ്രസിഡൻറ്  , നിലവില്‍  സി പി ഐ എം   ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം  പാഴൂര്‍ പുത്തന്‍ വീട്ടില്‍   ടി.പി കുമാര്‍(63), തൃശൂര്‍ കൊടുങ്ങൂര്‍ വടക്കേവീട്ടില്‍  ബഷീര്‍ (58)എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്. കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്    

Read More

സ്ഥിരമായി കഞ്ചാവുകടത്തുന്നയാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

  konnivartha.com /പത്തനംതിട്ട : പത്തുവർഷത്തോളമായി കഞ്ചാവ് കടത്തലിൽ ഏർപ്പെടുകയും നിരവധി തവണ പിടിക്കപ്പെടുകയും ചെയ്തയാൾ ഉൾപ്പെടെ മൂന്നുപേരെ ഡാൻസാഫ് സംഘവും വെച്ചൂച്ചിറ പോലീസും ചേർന്ന് പിടികൂടി. വെച്ചൂച്ചിറ ചെമ്പനോലി തകിടിയിൽ വീട്ടിൽ കിട്ടന്റെ മകൻ മണിയപ്പൻ (65), കൊല്ലമുള മണ്ണടിശാല കുന്നനോലിൽ വീട്ടിൽ ലംബോധരന്റെ മകൻ ഷെനിൽകുമാർ (40), അത്തിക്കയം നാറാണം മൂഴി പുത്തൻപുരയിൽ വീട്ടിൽ സത്സൻ ഡിക്രൂസിന്റെ മകൻ സന്തോഷ്‌ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ ഡിക്രൂസ് (47) എന്നിവരാണ് വെച്ചൂച്ചിറ പോലീസുമായി ചേർന്ന് സംയുക്തമായി നടന്ന പരിശോധനയിൽ കൂത്താട്ടുകുളത്തു വച്ച് രാത്രി 11 മണികഴിഞ്ഞ് പിടിയിലായത്. 222 ഗ്രാം  കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച ഓട്ടോയും പിടിച്ചെടുത്തു.മൂന്നാം പ്രതി സെബാസ്റ്റ്യൻ ഡിക്രൂസ് ആണ് ഓട്ടോ ഓടിച്ചത്, ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ഒന്നാം പ്രതിയുടെ മടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മൂന്നു…

Read More