തലസ്ഥാന നഗരത്തിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ആനന്ദ രാവുകൾ സമ്മാനിച്ച് കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പമേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച വർഷമാണ് 2024 എന്ന് മന്ത്രി പറഞ്ഞു. വസന്തോത്സവം ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റുകളും കൂട്ടായ്മകളും ആണ് അതിനു സഹായിച്ചത്. ഇത്തവണ പുതുവത്സരം ഗംഭീരമാക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വികെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരുന്നു. ഐ ബി സതീഷ് എം എൽ എ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, എ.എ റഹിം എം പി, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം…
Read Moreടാഗ്: thiruvanthapuram
വൈദ്യുതി ചാർജ് വർദ്ധനവ് : പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
നെടുമങ്ങാട് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഇലക്ട്രിക് സെക്ഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പഴകുറ്റി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭ കൗൺസിലർ എസ് രാജേന്ദ്രൻ, നെടുമങ്ങാട് ശ്രീകുമാർ, സി.രാജലക്ഷ്മി,മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, വഞ്ചൂവം ഷറഫ്, പനവൂർ ഹസ്സൻ, ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട്. എം.നസീർ, ഷാജി പത്താംകല്ല്,തോട്ടുമുക്ക് വിജയൻതുടങ്ങിയവർ സംസാരിച്ചു.
Read Moreകാടിന്റെ ഉള്ളുതൊട്ടറിയാന്‍ ഡിസംബര്‍ 23 മുതല്‍ അമ്പൂരി ഫെസ്റ്റ്
konnivartha.com : മനം മയക്കും കാനന ഭംഗിയും ഗോത്ര ജീവിതത്തിന്റെ നേര്‍പകര്‍പ്പുമായി തിരുവനന്തപുരം അമ്പൂരി ഫെസ്റ്റ് ഡിസംബര്‍ 23ന് ആരംഭിക്കും. വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി അമ്പൂരിയെ ടൂറിസം ഹബ്ബാക്കി മാറ്റുക, വന വിഭവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനയോഗം സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് എം. എല്‍. എ, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണായും സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഫെസ്റ്റിന് മുന്നോടിയായി ഡിസംബര്‍ ഒന്നിന് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ വനശ്രീ – എക്കോഷോപ്പി’ന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി…
Read Moreപത്തനംതിട്ട ജില്ലയില്‍ നിന്നും പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി
konnivartha.com /പത്തനംതിട്ട : പത്തുവർഷം മുമ്പ് പന്തളം പോലീസ്,കാണാതായതിന് രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കര ആടുവള്ളി മഠവിളക്കുഴി വീട്ടിൽ നിന്നും പന്തളം കുളനട കണ്ടംകേരിൽ വീട്ടിൽ ഭർത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരി (42) യെയാണ് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിൽ കണ്ടെത്തിയത്. കാണാതാകുന്ന കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ഊർജ്ജിതമാക്കിയിരുന്നു. 2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13 ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ് ഐ ലാൽ സി ബേബിയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താനാവാത്തതിനാൽ കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 9 ന്…
Read More