കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ സഹകരണ നിയമപ്രകാരം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 16,112 സംഘങ്ങളാണ് ഉള്ളത്.ഇതില്‍ 49 സഹകരണ ബാങ്കുകളില്‍ മാത്രമാണ് ക്രമക്കേടുകള്‍ എന്നാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത് . എന്നാല്‍ കണക്കുകള്‍ ഇതല്ല എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം . കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പി.കെ. ബഷീര്‍ എംഎല്‍എയാണ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്.ഇതിലാണ് 49 സഹകരണ സംഘങ്ങളില്‍ ക്രമക്കേട് നടന്നതായി സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. 25 വലുതും ചെറുതുമായ സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെയാണ് ക്രമക്കേടുകള്‍ നടന്നതായി മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇത്രയും സ്ഥാപനങ്ങളില്‍ നിന്നായി 68 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറയുന്നു. സര്‍ക്കാര്‍ നടപടികളിലെ സുതാര്യതയില്ലായ്മ സഹകരണ മേഖലയുടെ നട്ടെല്ലൊടിക്കാന്‍ കാരണമാകും. കോന്നി ആര്‍ സി…
Read More