കേരളത്തില്‍ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കും

  കടൽ കടക്കാൻ കേരളത്തിന്റെ നേന്ത്രക്കായ; ട്രയൽ കയറ്റുമതി അടുത്ത മാർച്ചിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകൾ കടൽകടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയൽ കയറ്റുമതി നടത്തുക. കേരളത്തിലെ കയറ്റുമതി ഏജൻസിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കർഷകർക്കും കയറ്റുമതിക്കാർക്കും വേണ്ട സൗകര്യങ്ങൾ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാൾ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടൽ മാർഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തിൽ ഒരു കണ്ടൈനർ (10 ടൺ) നേന്ത്രക്കായ അടുത്ത വർഷം മാർച്ചിൽ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാൽ കേരളത്തിലെ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും. തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട…

Read More