konnivartha.com; ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘം എംപിയോടൊപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പോലീസ്–വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ എം.പി. വിശദമായി വിലയിരുത്തി. തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൽ എം.പി.യുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകന യോഗം നടന്നു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകളിൽ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ,…
Read Moreടാഗ്: Sabarimala pilgrimage
പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തി
konnivartha.com; രാജ്യത്തിലെ പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അയ്യപ്പ സ്വാമിയുടെ തിരു സന്നിധിയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രാര്‍ഥിച്ചു . ശബരിമലയില്‍ ദര്‍ശനവും പൂജയും നടത്തി മടങ്ങി . നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനു എത്തിയ പ്രഥമ വനിതയുടെ ആദ്യ പരിപാടി ശബരിമല ദര്‍ശനമായിരുന്നു . ഇന്നലെ വൈകിട്ട് കേരളത്തില്‍ എത്തിയ രാഷ്ട്രപതിയെ തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയില്‍ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാരാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു . ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ കോന്നി പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു . കാനന യാത്ര ചെയ്തു…
Read Moreരാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും
konnivartha.com; രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാര്‍ഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദര്‍ശനത്തിനുശേഷം പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി…
Read Moreശബരിമല,പമ്പ എന്നിവിടെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും
തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും . രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് . ശബരിമല ,പമ്പ ,നിലയ്ക്കല്‍ എന്നിവിടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഈ മാസം 22നു വൈകിട്ട് 3ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും . രാഷ്ട്രപതി ഭവന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നു.സുരക്ഷാ പ്രശ്നം ഉള്ളതിനാൽ തുലാമാസ പൂജയ്ക്കായി നട തുറക്കുന്ന 17നു മാത്രമാണു തീർഥാടകർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളത്.സുരക്ഷ മുന്‍നിര്‍ത്തി 21നും 22നും ആർക്കും ബുക്കിങ് അനുവദിക്കില്ല എന്ന് പോലീസ് വിഭാഗം പറയുന്നു . ക്രൈംബ്രാഞ്ച് എസ്. പി. കെ. വി. വേണുഗോപാലിനാണ് പമ്പയിലെ സുരക്ഷാ ചുമതല, ബറ്റാലിയൻ എ. ഐ. ജി. അരുൾ ബി. കൃഷ്ണയ്ക്കാണ് സന്നിധാനത്തിന്റെ ചുമതല. ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനിടെയാണ്…
Read Moreശബരിമല തീര്‍ഥാടനം : അറിയിപ്പുകള്‍ ( 09/10/2025 )
ടെന്‍ഡര്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827. ടെന്‍ഡര്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട ഈര്‍ക്കില്‍ ചൂല്‍, റെയിന്‍ കോട്ട്, യൂണിഫോം, പുതപ്പ്, റബര്‍ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827. ക്വട്ടേഷന്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട കമ്പിചൂല്‍, മാന്തി, ഷവ്വല്‍, മണ്‍വെട്ടി, ഗംബൂട്ട്, തോര്‍ത്ത് എന്നിവ വിതരണം…
Read Moreശബരിമല തീര്‍ത്ഥാടനം:2025 : അറിയിപ്പുകള്‍ ( 08/10/2025 )
ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണം ഏര്‍പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അനധികൃത വഴിയോര കച്ചവടം നടത്തുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി നിരോധനം ഏര്‍പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി. ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുള്ള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി…
Read Moreരാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും.ശബരിമലയില്‍ ദര്‍ശനം നടത്തും . തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി പമ്പ നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടക്കും
Read Moreക്രിസ്തുമസ്, ശബരിമല തീർഥാടനം : കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ
konnivartha.com: ക്രിസ്തുമസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ അറിയിച്ചു. 2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്തുമസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകി. ഈ പ്രഖ്യാപനങ്ങൾ ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്, 2024 ക്രിസ്തുമസിനോട്…
Read Moreശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി
konnivartha.com/പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്. അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ രജിസ്റ്റര്‍ ചെയ്ത…
Read More