പോപ്പുലര്‍ ഫിനാന്‍സ് : ശാഖകളില്‍ കണക്കെടുപ്പ്; കണ്ടെത്തല്‍ ഇങ്ങനെ

പോപ്പുലര്‍ ഫിനാന്‍സ് : ശാഖകളില്‍ കണക്കെടുപ്പ്; കണ്ടെത്തല്‍ ഇങ്ങനെ KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമായതും സംസ്ഥാനത്തും പുറത്തുമായി 281 ശാഖകള്‍ ഉള്ള നിക്ഷേപത്തട്ടിപ്പിനെത്തുടര്‍ന്ന് പൂട്ടിപ്പോയ പോപ്പുലര്‍ ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് തുടങ്ങി. പുനലൂര്‍ താലൂക്കിലെ ശാഖകളില്‍ താലൂക്കില്‍ മൊത്തമുള്ള ഏഴുശാഖകളില്‍ ചണ്ണപ്പേട്ടയിലെ ശാഖയില്‍ വെള്ളിയാഴ്ചയും പുനലൂരിലെ ശാഖയില്‍ ശനിയാഴ്ചയും പരിശോധന നടന്നു. മൊത്തം 18 ലക്ഷത്തിലധികം രൂപയും സ്വര്‍ണവും ചെക്ക് ബുക്കുകളും പാസ്ബുക്കുകളും അനുബന്ധരേഖകളും കണ്ടെടുത്തു. ചണ്ണപ്പേട്ട ശാഖയില്‍നിന്ന് 18,37,058 രൂപയും 385 പായ്ക്കറ്റുകളിലായി സ്വര്‍ണവും രേഖകളുമാണ് ലഭിച്ചത്. സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പുനലൂര്‍ ശാഖയില്‍നിന്ന് 1,100 രൂപയും 94 ഗ്രാം സ്വര്‍ണവും അനുബന്ധരേഖകളുമാണ് ലഭിച്ചത്. കണ്ടെടുത്ത പണവും സ്വര്‍ണവും മറ്റുവസ്തുക്കളും ട്രഷറിയില്‍ ഏല്‍പ്പിച്ചു. കൊല്ലം താലൂക്കില്‍ കുണ്ടറ, ഇളമ്പല്ലൂര്‍, ചിന്നക്കട പോളയത്തോട് ശാഖകളിലായിരുന്നു ശനിയാഴ്ച കണക്കെടുപ്പ് നടന്നത്.…

Read More