konnivartha.com: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘത്തെ കോന്നി പോലീസ് വിദഗ്ദ്ധമായി വലയിലാക്കി. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ മൗണ്ട് സിയോൺ സ്കൂളിന് സമീപം അരുവിക്കൽ ഹൗസിൽ സൂരജ് എം നായർ(21) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 20 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന മാല പറിക്കാൻ ശ്രമിച്ച കേസിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ കുടുങ്ങിയത്. 11 ന് ഇവർ കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചതുപ്രകാരം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോൾ ഫെബ്രുവരി 21 ന് വൈകുന്നേരം 4. 30 ന് ബൈക്കിൽ യാത്ര ചെയ്ത് കോന്നി മ്ലാന്തടത്ത് വെച്ച്…
Read Moreടാഗ്: police
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം പരിചയമുള്ള ആളാണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreലഹരിമരുന്നിന്‍റെ വിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ യോദ്ധാവ് പദ്ധതിയുമായി പോലീസ്
konnivartha.com : സമൂഹത്തിന്‍റെ സർവ്വ മേഖലകളെയും പിടിമുറുക്കിയിരിക്കുന്ന ലഹരിമരുന്നുകളുടെ സ്വാധീനത്തിൻ നിന്നും യുവതലമുറ ഉൾപ്പെടെയുള്ളവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് രൂപീകരിച്ച പദ്ധതിയായയോദ്ധാവി ന്‍റെ ഭാഗമായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരുന്നു. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പരിലേക്ക് പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നതാണ്. സന്ദേശം ടെക്സ്റ്റ് ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാം. സന്ദേശം സ്വീകരിക്കുന്ന പോലീസുദ്യോഗസ്ഥർക്കുപോലും വിവരം പങ്കുവയ്ക്കുന്നയാളുടെ പേരോ മറ്റ് വിശദാoശങ്ങളോ അറിയാനാവില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ പദ്ധതിയ്ക്ക്. ലഹരിമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായി യോദ്ധാവിനെപ്പോലെ പോരാടാൻ ആളുകൾ മുന്നോട്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. സ്കൂളുകളിൽ…
Read Moreവാടകയ്‌ക്കെടുത്ത കാറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല കവരുന്ന സംഘം പിടിയില്‍
ആനിക്കാട് ഹനുമാന്‍കുന്ന് തയ്യില്‍ വീട്ടില്‍നിന്ന് കോട്ടാങ്ങല്‍ ആലഞ്ചേരിപ്പടി കുളത്തുങ്കല്‍ വീട്ടില്‍ താമസിക്കുന്ന ഐസക് സെബാസ്റ്റ്യന്‍ (ബിജു-39), തിരുവല്ല പെരിങ്ങോള്‍ തച്ചേടത്ത് തുണ്ടിയില്‍ ജോബി മാത്യു(42), ആനിക്കാട് പുന്നവേലി തടത്തില്‍ ഷാജഹാന്‍(40), മല്ലപ്പള്ളി മുരണി മേലെതെക്കേതില്‍ ബാബു യോഹന്നാന്‍(53) എന്നിവരെയാണ് കീഴ്വായ്പൂര് എസ്.ഐ. ബി.രമേശന്‍ അറസ്റ്റ് ചെയ്തത്.അതിരാവിലെ നടക്കാനും ആരാധനാലയങ്ങളിലേക്ക് പോകാനും പാല്‍ വാങ്ങാനും പുറത്തിറങ്ങുന്ന പ്രായം ചെന്ന വീട്ടമ്മമാരെ ആക്രമിക്കുകയും മാല പറിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി അഞ്ച് പേരുടെ ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. തൃശ്ശൂരിലെ പെട്രോള്‍ പമ്പിലും പത്തനംതിട്ടയിലെ ബാങ്കിലും കവര്‍ച്ച നടത്താന്‍ തയ്യാറെടുക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. രണ്ട് കാറുകളും കറുകച്ചാല്‍,മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പണയം വച്ചിരുന്നതടക്കം 21.50 പവന്‍ സ്വര്‍ണവും കണ്ടെടുത്തു.പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു .
Read Moreപ്രതിപക്ഷനേതാവിന്‍റെ നീക്കം ‘നിരീക്ഷിക്കാൻ’ രഹസ്യാന്വേഷണ പൊലീസ്: ഫോണ്‍ വിവരങ്ങളും “ചോര്‍ത്തുന്നതായി “സംശയം
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ചിലെ രണ്ട് പോലീസ്സുകാര്‍ നുഴഞ്ഞു കയറി .രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിനെതിരായ പ്രസ്താവനകള്‍ അപ്പപ്പോള്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ്സില്‍ റിപ്പോര്‍ട്ട് ചെയ്യുകയും തത്സമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തു .രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസുകാർ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.വാര്‍ത്താ സമ്മേളങ്ങള്‍ രഹസ്യ സ്വഭാവം ഇല്ലാത്തത് ആണെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം “കവര്‍ “ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് എന്നാണ് ആരോപണം . സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടുപ്രതിപക്ഷ നേതാവ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പോലിസ്സുകാരുടെ സാന്നിധ്യം .വാർത്താ സമ്മേളനത്തിന്റെ കുറിപ്പു വിതരണം ചെയ്തപ്പോഴാണു മാധ്യമപ്രവർത്തകരല്ലാത്ത രണ്ടു പേര്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ ഇരിക്കുന്നത്…
Read More