നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലം പരിചയമുള്ള ആളാണ്‌ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.