എ‍ഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് നീക്കി

  എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി . നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം.മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി ഓഫീസില്‍ 20 മിനിറ്റ്  ചിലവഴിച്ചു .ഇതിനു പിന്നാലെ ആണ് നടപടി .ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി. അജിത് കുമാർ ബറ്റാലിയൻ‌ എഡിജിപിയായി തുടരും. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത് . ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു. എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു.എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി. എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത്…

Read More

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍

  konnivartha.com: അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലാത്ത കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍.നാഥനില്ലാ കളരിയായി സിഎഫ്ആർ‍ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻ‍ഡ് ഡവലപ്മെന്റ്) മാറി എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു . കോന്നി പെരിഞൊട്ടയ്ക്കലിൽ പ്രവര്‍ത്തിച്ചു വരുന്ന സിഎഫ്ആർ‍ഡി കോളേജില്‍ ആണ് കുട്ടികള്‍ക്ക് അടിസ്ഥാന കാര്യം ഇല്ലാത്തത് . പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചു .അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . ക്ലാസ് മുറികളിൽ ആവശ്യമായ ബെഞ്ചും ഡെസ്കും പോലുമില്ല. ഇക്കാര്യങ്ങൾ അധികൃതരുടെ…

Read More

പോലീസ് ഇറങ്ങി വാഹന പരിശോധന : എല്ലാവര്‍ക്കും പിഴ :നേതാവും അണിയും വന്നപ്പോള്‍ കുശലം

കോന്നിയില്‍ കോന്നി പോലീസ് വ്യാപക വാഹന പരിശോധന നടത്തി .ഇന്ന് നടത്തിയത് അരുവാപ്പുലം . വന്ന വാഹനം എല്ലാം മൂന്നു പോലീസ് ഏമാന്മാര്‍ തടഞ്ഞു . സ്കാന്‍ കയ്യില്‍ ഉണ്ട് .പരിശോധന നടന്നു . ലൈസന്‍സ് കാണിച്ചവരെ പോകാന്‍ പറയുന്നു .   വാഹന ഇന്‍ഷുറന്‍സ് മുടങ്ങിയവരെ പിടിച്ചു നിര്‍ത്തി , അതാ വരുന്നു .കോന്നിയിലെ വലിയ നേതാവും അണിയും ഒരു ബൈക്കില്‍ ഹെല്‍മറ്റ് ഇല്ല രണ്ടു ആളുകള്‍ക്കും .അടുത്ത് ചെന്ന ഈ പോലീസ് ഏമാന്‍ പറയുന്നു എന്തൊക്കെ ഉണ്ട് വിശേഷം . ചര്‍ച്ച കൂടുതല്‍ നിന്നില്ല പൊക്കോ .ആ വണ്ടിയുടെ കൂടുതല്‍ കാര്യം മെക്ഷ്യന്‍ നിന്ന പോലീസ്കാരന്‍ നോക്കി ഇല്ല .ബാക്കി എല്ലാ വാഹനവും നോക്കി .കൃത്യമായി മാര്‍ക്ക് ഇട്ടു .   സര്‍ക്കാര്‍ കണ്‍സ്യൂമര്‍ വണ്ടി വന്നു .നോക്കണ്ട എന്ന് പോലീസ് .അതിനു ഒരു…

Read More

മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നു

  കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുംമാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി konnivartha.com : മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്‌കൂളുകളിൽ മയക്കുമരുന്ന് എത്തിക്കാൻ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്ക് അടിപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടർജീവിതം നയിക്കാൻ പ്രേരിപ്പിക്കലാകണം ലക്ഷ്യം. ലഹരി കടത്തുകാരോടും വിൽപനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിനും എക്‌സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത്…

Read More

സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല രാപകല്‍ സമരം

  KONNI VARTHA.COM :സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം. 2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ ആണ് സമരവുമായി എത്തിയത്. റാങ്ക് ലിസ്റ്റ് വിപുലീകരിക്കുക, സമയബന്ധിതമായി ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു എന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഒരിടവേളക്ക് ശേഷം പിഎസ് സിക്കെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ . എല്‍ജിഎസ്‌റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ അനിശ്വിതകാല സമരം. ഒരു് ലക്ഷത്തിലേറെ പേരാണ് 2021 ല്‍എല്‍ ജി എസ് പരീക്ഷയെഴുതിയത്. നീതി ലഭിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. 548/ 2019,കാറ്റഗറി നമ്പറിലുള്ള എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. പിഎസ് സിയുടെ ഉദ്യോഗവിരുദ്ധമായ നടപടികള്‍ക്കെതിരെയാണ് വനിതകള്‍ ഉള്‍പ്പടെയുള്ളവരുടെ…

Read More

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്

  konnivartha.com : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു നാലിനാണു ചടങ്ങ്. നൂറു ദിന പരിപാടിയുടെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.സംസ്ഥാനതല ചടങ്ങിനൊപ്പം വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സർക്കാരിന്റെ ഒന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങൾ നിർമിച്ചു കൈമാറിയിരുന്നു. പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമിച്ചു നൽകി. 34,374 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.…

Read More

ഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില്‍ സാംസ്കാരിക നിലയം വേണം

ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില്‍ ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന്‍ ആരും തയാറാകുന്നില്ല .കോന്നി എന്ന സാമൂഹിക സാംസ്കാരിക നാടിന് യതിയെ മറക്കുവാന്‍ കഴിയുമോ ..? ലോകം ആദരിക്കുന്ന ഈ മുഖത്തെ ഓര്‍ക്കാന്‍ സാംസ്കാരിക വകുപ്പിന് കടപ്പാടുണ്ട് .ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു.കോന്നി വകയാറില്‍ ജനിക്കുകയും ലോകത്തിന്‍റെ നന്മക്ക് വേണ്ടി അജ്ഞാ നികളെ ജ്ഞാനികളാക്കുവാന്‍ എഴുതിയ നൂറു കണക്കിന് പുസ്തകങ്ങളെ വേണ്ടത്ര പരിഗണിക്കാന്‍ കേരളത്തിലെ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .യതിയുടെ പേരില്‍ ഒരു സാംസ്കാരിക…

Read More

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

  തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര രംഗത്തു സ്ത്രീകള്‍ അനേകം ഗുരുതര പ്രശ്‌നങ്ങളാണ് നേരിടുന്നത്. പ്രമുഖ താരത്തെ വാഹനത്തില്‍ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തെ തുടര്‍ന്ന് ഈ വിഷയം സജീവമായി സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട്, തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വജയനു മുന്നില്‍ വിശദീകരിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മൂന്നംഗ സമിതിയെ പഠനത്തിന് നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Read More

അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ്:മുഖ്യമന്ത്രി

മലയാളം പള്ളിക്കൂടത്തിന്‍റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക നായകരും കുരുന്നുകളും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ട് സമ്മാനിച്ചു. സംസ്ഥാനത്ത് മാതൃഭാഷയിൽ പഠിക്കാനും ഭരണഭാഷ മലയാളമാക്കാനും നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ അനുമോദിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടം മന്ത്രിസഭയ്‌ക്കൊരു പൂച്ചെണ്ട് എന്ന പരിപാടി സംഘടിപ്പിച്ചത്. അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു . എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കണമെന്ന സർക്കാർ ആലോചനയെ എതിർത്തത് ചില പ്രത്യേക പ്രദേശങ്ങളിലുള്ള ഭാഷാ ന്യൂനപക്ഷങ്ങൾ മാത്രമാണ്. സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതുകൊണ്ട് ന്യൂനപക്ഷ ഭാഷകൾക്ക് യാതൊരു ക്ഷീണവുമുണ്ടാവില്ലെന്നും അവർക്ക് അവരുടെ ഭാഷയിൽ പഠനം നടത്താമെന്നും അറിയിച്ചപ്പോൾ ആ പ്രതിഷേധം തീർന്നു. ഭരണഭാഷയും പ്രാഥമിക വിദ്യാഭ്യാസ ഭാഷയും മലയാളത്തിലാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്ന പ്രശനമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു . കുട്ടികൾക്ക് മധുര പലഹാരങ്ങളും സ്ലേറ്റും പെൻസിലും സമ്മാനിച്ചാണ് മുഖ്യമന്ത്രി യാത്രയാക്കിയത്.

Read More

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നു

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നു ………………………………………………………… കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന്കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു ………………………………………………………. വിവിധമതങ്ങളും വിവിധസംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, കാള, പോത്ത്, എരുമ എന്നീ മൃഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം…

Read More