കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട-മൈസൂര്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് വീണാ ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, മാത്യൂസ് ജോര്‍ജ്, വി.കെ. പുരുഷോത്തമന്‍പിള്ള, എന്‍. സജികുമാര്‍, നൗഷാദ് കണ്ണങ്കര, എം.ഇക്ബാല്‍, അബ്ദുള്‍ ഷുക്കൂര്‍, ഡിറ്റിഒ സി. ഉദയകുമാര്‍, ഡിപ്പോ എന്‍ജിനിയര്‍ രാജു, ജി. ഗിരീഷ് കുമാര്‍, പോള്‍സന്‍ ജോസഫ്, രാജന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ബസുകളാണ് മൈസൂര്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുള്ളത്. ദിവസവും വൈകിട്ട് ആറിന് പത്തനംതിട്ടയില്‍ നിന്നും മൈസൂരില്‍ നിന്നും ബസുകള്‍ പുറപ്പെടും. പിറ്റേന്ന് രാവിലെ 7.15ന് യഥാക്രമം മൈസൂരിലും പത്തനംതിട്ടയിലും ബസുകള്‍ എത്തും. പത്തനംതിട്ട-മൈസൂര്‍ നിരക്ക് 690 രൂപയാണ്. കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃശൂര്‍, അഴിക്കോട്, ഷൊര്‍ണൂര്‍, ബത്തേരി വഴിയാണ് ബസ് മൈസൂരിലെത്തുകയെന്ന് ഡിറ്റിഒ സി. ഉദയകുമാര്‍ അറിയിച്ചു
Read Moreടാഗ്: pathanamthitta
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് വെറും” പുക” മാത്രം
രണ്ടു ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ മഴ പെയ്യാതിരിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം ഒരു മണിക്കൂര്‍ പോലും പാലിക്കാന്‍ ജില്ലയിലെ ക്വാറികള്‍ക്ക് കഴിഞ്ഞില്ല .തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് നാലുപേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ക്രമവിരുദ്ധമായ മണ്ണെടുപ്പും അനധികൃത നിര്‍മാണങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ക്വാറികള്‍ക്ക് നിര്‍ദേശം നല്‍കിയത് .ജില്ലാ കലക്ടറുടെ നിര്‍ദേശം പുറത്ത് വന്നിട്ടും ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നു .കലക്ടര്‍ ഗിരിജയുടെ ഉത്തരവിന് പുല്ലു വിലകല്‍പ്പിച്ചു കൊണ്ടു ക്വാറി മാഫിയാ പ്രവര്‍ത്തനം ഒന്നുകൂടി ഊര്‍ജിതമാക്കി . ക്രമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കളക്ടറേറ്റിലോ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. അനുമതിയില്ലാതെ മണ്ണു…
Read Moreസ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍
സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍. ‘B-Safe & B- Secure’എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കത്തക്കവിധമാണ് നിര്‍മ്മിച്ചത് . ഏത് അപകടസാഹചര്യത്തിലും അടുത്ത ബന്ധുക്കള്‍ക്കോ പോലീസിനോ പെട്ടെന്നുതന്നെ വിവരം കൈമാറാനുള്ള സംവിധാനമാണ് ബി സെയ്ഫ് ആന്‍ഡ് സെക്യുര്‍ നല്‍കുന്നത്.സുരക്ഷിതമല്ലാത്തസ്ഥലങ്ങളില്‍ ചെന്നുപെട്ടാല്‍ ഒരുഫോണ്‍ ഷെയിക്കിലൂടെ ഉപഭോക്താവിന്റെ അപകടാവസ്ഥ, ലൊക്കേഷന്‍ തുടങ്ങിയവ മുന്‍കൂട്ടി മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് എസ്.എം.എസ്. ആയി കൈമാറുവാന്‍ സാധിക്കും.ഇന്റര്‍നെറ്റ് ഇല്ലാതെയും ഈ ആപ്‌ളിക്കേഷന്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് പ്രത്യേകത . പത്തനംതിട്ട പെരുനാട് ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ബോണി കണ്ണമല, അഞ്ജു എം. നായര്‍, ജിതി ആന്‍ ബാബു സന്‍സു എല്‍സാ മാത്യു,എന്നിവരാണ് ആപ്‌ളിക്കേഷന്‍ നിര്‍മിച്ചത്. അസി. പ്രൊഫ. ജോബിന്‍ എസ്. തോമസ്, അസി. പ്രൊഫ. ജോഷി തോമസ്പ്രൊഫ. ബിജി മാത്യു…
Read Moreപത്തനംതിട്ട ജില്ല :സര്‍ക്കാര്‍ വാര്‍ത്തകള്‍ ..
രോഗീപരിചരണത്തിനായി കുടുംബശ്രീ സംവിധാനം …………………………………. വൃദ്ധജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ജറിയാട്രിക്/ പാലിയേറ്റീവ് മേഖലയില്‍ പരിശീലനം ലഭിച്ച സ്ത്രീകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. രാപകല്‍ സേവനം ലഭിക്കുന്നതിന് 15,000 രൂപയും പകല്‍ മാത്രം സേവനം ലഭിക്കുന്നതിന് 10,000 രൂപയുമാണ് ഫീസ്. താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468- വെറ്റിനറി സര്‍ജന്മാരുടെ പാനല്‍ തയാറാക്കുന്നു …………………………….. തെരുവ് നായ നിര്‍മാര്‍ജനത്തിനുള്ള എബിസി പദ്ധതിയുടെ ഭാഗമായി വെറ്റിനറി സര്‍ജന്മാരുടെ പാനല്‍ കുടുംബശ്രീ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരേയും പരിഗണിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 14. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നു നേരിട്ടും 0468-2221807 എന്ന നമ്പരിലും ലഭിക്കും. കംപ്യൂട്ടര്‍ പരിശീലനം…
Read Moreരോഗം വന്ന കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച അടൂര്‍ നിവാസികളായ ദമ്പതികള്‍ പിടിയില്‍
കായംകുളം എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിച്ച അടൂര്‍ നിവാസികളായ ദമ്പതിമാരെ യാത്രക്കാരുടെ പരാതിയില്‍ മേല്‍ പോലീസ്സ് പിടികൂടി.ട്രെയില്‍ ചെങ്ങനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം അച്ഛനും അമ്മയും ഇറങ്ങി പോയി.യാത്രാക്കാര്‍ ഉടന്‍ തന്നെ റെയില്‍വേ പോലിസിനെ വിവരം അറിയിച്ചു .ഉടന്‍തന്നെ കുഞ്ഞിന്‍റെ മാതാ പിതാക്കളെ കണ്ടെത്തി .കുഞ്ഞിനു രോഗമായതിനാല്‍ ചികിത്സക്കോ ,വളര്‍ത്തുവാനോ പൈസ ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ് എന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു.മാതാപിതാക്കളെയും പോലീസ്സ് കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.കുഞ്ഞിനെ പോലീസ്സ് നിര്‍ദേശ പ്രകാരം ഡോക്ടര്‍ പരിശോധിച്ചു.
Read MoreIMPACT …പത്തനംതിട്ട ജില്ലാ നോർക്ക റൂട്ട്സ് സെൽ അടച്ചു പൂട്ടിയത് പ്രതിഷേധാർഹം പരാതി മുഖ്യമന്ത്രിക്ക് കൈമാറി
IMPACT KONNIVARTHA.COM പത്തനംതിട്ട: ജില്ലയിലെ പ്രവാസികളെ വെല്ലുവിളിച്ചു കൊണ്ട് നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ അടച്ച് പൂട്ടിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് എം .പി ആന്റോ ആന്റണി പ്രതികരിച്ചു .”കോന്നി വാര്‍ത്ത .കോം” ആണ് വിഷയം പ്രവാസികളുടെയും ജന പ്രതിനിധികളുടെയും മുന്നില്‍ കൊണ്ട് വന്നത് . പത്തനംതിട്ട ഫേസ്ബുക്ക് ഗ്രൂപ്പ് കൂടി വിഷയം ഏറ്റ് എടുത്തതോടെ നോര്‍ക്ക റൂട്സ് ഓഫീസ് വിഷയത്തില്‍ പ്രവാസി കാര്യ വകുപ്പ് വേഗത്തില്‍ ഇടപെടുന്നു . നീണ്ട നാളത്തെ കാത്തിരിപ്പിന് ഓടിവിലാണ് നോര്‍ക്ക സെൽ കളക്ട്രേറ്റിൽ പ്രവർത്തനം ആരംഭിച്ചത്. പ്രവാസികൾ തങ്ങളുടെ നിരവധി ആവശ്യങ്ങൾക്കായി സമീപിക്കുന്ന പത്തനംതിട്ടയിലെ നോർക്ക റൂട്ട്സ് സെൽ നിർത്തലാക്കിയത് പ്രവാസികളോടുള്ള വഞ്ചനയാണ് എന്ന് പത്തനംതിട്ട എം .പി പ്രതികരിച്ചു . കേരളത്തിൽ എറ്റവും കുടുൽ പ്രവാസികളുള്ള പത്തനംതിട്ടയിലെ നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ…
Read Moreകോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന : നിയമലംഘനങ്ങള്‍ കണ്ടെത്തി
പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാതിരിക്കുക, രജിസ്റ്ററുകളും റെക്കോര്‍ഡുകളും സൂക്ഷിക്കാതിരിക്കുക, അവധി ശമ്പളം നല്‍കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ എ.വില്‍സണ്‍ അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ എം.എസ് സുരേഷ്, ജി. സുരേഷ്, പി.ജി ബിജു, ആര്‍.ഗീത, ടി.കെ.രേഖ തുടങ്ങിയവര്‍ പങ്കെടുത്തു
Read Moreഗുരുദേവ മാഹാത്മ്യം കഥകളി ..നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്
റിപ്പോര്‍ട്ട് ജിബു വിജയൻ ഇലവുംതിട്ട ( ദുബായ് ) അഗ്നി ആഗ്നസ് ജയന്‍ പത്തനംതിട്ട : ത്രിപ്പയാർ കളിമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മാഹാത്മ്യം കഥകളി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു . കേരളീയ സാംസ്കാരിക മണ്ഡലങ്ങളിൽ ഏറെ ചർച്ചയാകപ്പെട്ട ഗുരുദേവ മാഹാത്മ്യം കഥകളി ഇലവുംതിട്ട മൂലൂർ സ്മാരകത്തിലായിരുന്നു ആദ്യം അരങ്ങേറിയത് . ത്രിപ്പയാർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ അനുമതി നിഷേധിക്കപ്പെടുകയും , നിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഗുരുദേവ മാഹാത്മ്യം കഥകളി അവതരിപ്പിക്കപ്പെടുമ്പോൾ , കഥകളി എന്ന കേരളീയ സാംസ്കാരിക കലയിൽ കാലഘട്ടത്തിനനുസരിച്ചു കീഴ്വഴക്കങ്ങളിലും ,കേട്ടുപാടുകളിലും മാറ്റം വരേണ്ട ആവശ്യകതയാണ് ഓർമ്മപ്പെടുത്തുന്നത് .നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്.കേരളചരിത്രം ഇന്നു വരെ കണ്ട യുഗപ്രഭാവന്മാരിലൊരാൾ. ആത്മീയാചാര്യനും, മഹാതപസ്വിയും, സാമൂഹ്യപരിഷ്കർത്താവുമായ ശ്രീനാരായണഗുരുദേവന്റെ ചരിതം കഥകളിയാക്കിയത് അടുത്തിടെയാണ്.തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളിമണ്ഡലം എന്ന കഥകളി സംഘമാണ് ഗുരുദേവ മാഹാത്മ്യം…
Read Moreവരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു
പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടന്നത് . കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിച്ച യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിച്ചു. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര്‍ എന്ന്…
Read More