പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് വെറും” പുക” മാത്രം

രണ്ടു ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ മഴ പെയ്യാതിരിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം ഒരു മണിക്കൂര്‍ പോലും പാലിക്കാന്‍ ജില്ലയിലെ ക്വാറികള്‍ക്ക് കഴിഞ്ഞില്ല .തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് നാലുപേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ക്രമവിരുദ്ധമായ മണ്ണെടുപ്പും അനധികൃത നിര്‍മാണങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ക്വാറികള്‍ക്ക് നിര്‍ദേശം നല്‍കിയത് .ജില്ലാ കലക്ടറുടെ നിര്‍ദേശം പുറത്ത് വന്നിട്ടും ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നു .കലക്ടര്‍ ഗിരിജയുടെ ഉത്തരവിന് പുല്ലു വിലകല്‍പ്പിച്ചു കൊണ്ടു ക്വാറി മാഫിയാ പ്രവര്‍ത്തനം ഒന്നുകൂടി ഊര്‍ജിതമാക്കി .

ക്രമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കളക്ടറേറ്റിലോ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. അനുമതിയില്ലാതെ മണ്ണു ഖനനം ചെയ്യാന്‍ പാടില്ല എന്ന നിര്‍ദേശവും പാലിക്കാന്‍ മാഫിയാകള്‍ തയാറായില്ല.. രണ്ടു ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ മഴ പെയ്യാതിരിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നുള്ള കളക്ടറുടെ നിര്‍ദേശം വെറും പുക മാത്രമായി .അനുമതിയോടെയും അല്ലാതെയും ജില്ലയില്‍ അറുപത്തി നാല് പാറമടകളും ,ഇരുപത്തി രണ്ട് വന്‍കിട ക്വാറികളും പ്രവര്‍ത്തിക്കുന്നു എന്ന് മുന്‍പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!