ജില്ലയില്‍ ഓണത്തിന് 119 പഴം പച്ചക്കറി വിപണികള്‍ കൃഷിവകുപ്പിന്റെ കീഴില്‍ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 46 മാര്‍ക്കറ്റുകളും വിഎഫ്പിസികെ യുടെ നേതൃത്വത്തില്‍ 16 മാര്‍ക്കറ്റുകളും ചേര്‍ന്ന് 119 മാര്‍ക്കറ്റുകള്‍ നടത്തും. ഈ മാസം 25 മുതല്‍ 28 വരെയായിരിക്കും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍ നിന്നും 10 ശതമാനം അധിക വിലയില്‍ നേരിട്ട് സംഭരിക്കുന്ന പഴം പച്ചക്കറി ഇനങ്ങള്‍ വിവിധ വിപണികള്‍ മുഖാന്തിരം സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തും. ലഭ്യതക്കുറവുളള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി വിപണികളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഈ വര്‍ഷം നാടന്‍ ശര്‍ക്കര വളളിക്കോട്, കോട്ടാങ്ങല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷക സംഘടനകള്‍ വഴി ലഭ്യമാക്കുന്നതിനും…
Read More