അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും: വീണാ ജോര്‍ജ് എംഎല്‍എ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ പട്ടയ വിതരണം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. പട്ടയം ലഭിക്കേണ്ട കുറേയേറെ ആളുകള്‍ ജില്ലയിലുണ്ട്. പട്ടയം ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമമാണ് റവന്യു വകുപ്പ് ജില്ലയില്‍ നടത്തുന്നത്. ആറന്മുള മണ്ഡലത്തില്‍ അഞ്ചു കുടുംബങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപനത്തിനുമാണ് പട്ടയം ലഭിച്ചത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് വില്ലേജ് ഓഫീസ്. അവ സ്മാര്‍ട്ടാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണെന്നും എംഎല്‍എ പറഞ്ഞു. എഡിഎം അലക്‌സ് പി. തോമസ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തില്‍ സുമതിയും കുടുംബവും സുമതിയമ്മയുടെ നിറഞ്ഞ…
Read More