പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: ഇന്ന് മുതൽ എല്ലാം ഓഫീസുകളും ഇ- ഓഫീസ് * ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം * ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഓൺലൈനിൽ * പുകപരിശോധന ഏകീകൃത സോഫ്റ്റ് വെയറില്‍ കോന്നി വാര്‍ത്ത : മോട്ടോർ വാഹന വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഇന്നു (ജനുവരി 1) മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ പൗരൻമാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തുകയാണ് സർക്കാരെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൻ പറഞ്ഞു. ലൈസൻസ് പുതുക്കൽ, മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് എടുക്കൽ, അധിക ക്ലാസ് കൂട്ടിച്ചേർക്കൽ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസിനൊപ്പം തപാൽ ചാർജ്ജ്്…
Read More