konnivartha.com/ മലയാലപ്പുഴ: പത്തനംതിട്ട ചുട്ടിപ്പാറ ശ്രീ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ് അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി. മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്തു മഠം ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാട് ചുട്ടിപ്പാറ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠം ഡോ. രമേഷ് ശർമ്മയിൽ നിന്നും അംഗത്വ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചുട്ടിപ്പാറ ശ്രീ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എം. ആർ. വേണുനാഥ്, എസ്.നിശാന്ത്. കമ്മറ്റി അംഗങ്ങളായ ശ്യാമള സോമൻ, ആർ.സോമൻ, ഹരിദാസ് മലയാലപ്പുഴ എന്നിവർ സന്നിഹിതരായിരുന്നു
Read Moreടാഗ്: malayalappuzha
തലച്ചിറ മുക്കുഴിയിലും കാട്ടാന :നാട് ഭീതിയില്‍
konnivartha.com: കുമ്പളാത്താമണ്ണിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം അതി രൂക്ഷം . പകൽസമയം തലച്ചിറ മുക്കുഴിയില്‍ കാട്ടാന ഇറങ്ങി .ഇതോടെ ഈ പ്രദേശവാസികള്‍ ഭീതിയിലാണ് .മുമ്പ് എങ്ങും കാട്ടാന എത്താത്ത പ്രദേശമായിരുന്നു തലച്ചിറയും മുക്കുഴിയും .ഇപ്പോള്‍ ഇവിടേയ്ക്കും കാട്ടാന എത്തി . കുമ്പളത്താമൺ മുക്കുഴി റോഡിൽ മുക്കുഴി ജങ്ഷന് സമീപത്തുകൂടിയാണ് കാട്ടാനയെത്തിയത്.ആന ഓടി റോഡ് മുറിച്ചുകിടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചു.കുമ്പളത്താമൺ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ് . പടക്കം പൊട്ടിച്ചും മറ്റും ഇവയെ താല്‍ക്കാലികമായി ഓടിക്കുന്നു എങ്കിലും ഇവ വീണ്ടും മടങ്ങി വരുന്നു . സോളാര്‍ വേലികള്‍ സ്ഥാപിക്കണം എന്ന് ആണ് നാട്ടുകാരുടെ ആവശ്യം .
Read Moreകാട്ടാനശല്യം നേരിടുന്നതിനായി കോന്നി എം എല്‍ എ യോഗം വിളിച്ചു ചേര്‍ത്തു
konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു. കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ബുധനാഴ്ച ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലിസ് എത്തിക്കും. പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും.ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു . കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന…
Read Moreമലയാലപ്പുഴ പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു
konnivartha.com:പത്തനംതിട്ട :എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നാളെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അറിയിച്ചു. രാവിലെ 06 മുതൽ വൈകിട്ട് 06 വരെ ആയിരിക്കും ഹർത്താൽ. അവശ്യ സർവീസുകളെയും തീർത്ഥാടക വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കും.മുഴുവൻ ജനാധിപത്യ വിശ്വാസികളും ഹർത്താലിനോട് സഹകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഭ്യർത്ഥിച്ചു.
Read Moreമലയാലപ്പുഴയിൽ വീണ്ടും മന്ത്രവാദം; മൂന്നുപേരെ പൂട്ടിയിട്ടു, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി മോചിപ്പിച്ചു
konnivartha.com : കോന്നി മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ 8 വയസുകാരിയെയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസമായി പൂട്ടിയിട്ടു.ഡി വൈ എഫ് ഐ സി പിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു.പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി കൊണ്ടിരുന്ന ശോഭന എന്ന സ്ത്രീയാണ് ഈ ക്രൂര കൃത്യം നടത്തിയത്. ശോഭനയുടെ ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം ജയിലിൽ കിടന്ന പത്തനാപുരം സ്വദേശി അനീഷീൻ്റ ഭാര്യ ശുഭ (34) 8 വയസുള്ള മകളെയും അമ്മ എസ്തറിനെയും ആണ് കഴിഞ്ഞ 10 ദിവസമായി ആഹാരം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടത് മാത്രമല്ല പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സമ്മതിക്കാതെ 8 വയസുകാരിയെ ഉൾപ്പെടെ ദിവസവും ക്രൂരമർദ്ധനത്തിന് ഇരയാക്കി എന്നാണ് സി പി ഐ എം പ്രവര്‍ത്തകരുടെ പരാതി . സാമ്പത്തിക ഇടപാടിൽ വഞ്ചനാകുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച്…
Read Moreമലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ ഉമാ മഹേശ്വര പൂജ നടന്നു
konnivartha.com : മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ മഹാനവാഹ യജ്ഞത്തോടനുബന്ധിച്ച് ഉമാ മഹേശ്വര പൂജ നടന്നു .മലയാലപ്പുഴയുടെ പ്രധാന കാവൽ മലയായ ഉപ്പിടും പാറയിൽ നിന്നും വാദ്യമേളങ്ങളോടെ പാർവ്വതി പരിണയ ഘോഷയാത്ര നടത്തിയ ശേഷം ശിവ പാർവ്വതി സങ്കൽപ്പത്തിൽ കുട്ടികളെ കാൽ കഴുകി ഇരുത്തിയ ശേഷം ഉമാമഹേശ്വര പൂജ നടത്തി
Read Moreഒറ്റപ്പെട്ടുപോയ രോഗിയായ വയോധികന് സഹായഹസ്തവുമായി മലയാലപ്പുഴ പോലീസ്
konnivartha.com : കിടപ്പുരോഗിയായ വയോധികൻ ആരും സഹായത്തിനില്ലാത്ത നരകിച്ചുകഴിഞ്ഞത് അറിഞ്ഞപോലീസ് രക്ഷകരായെത്തി. പൊതീപ്പാട് വട്ടമൺകുഴി സദാനന്ദ (70) നാണ് മലയാലപ്പുഴ പോലീസിന്റെ സഹായത്താൽ രക്ഷ കൈവന്നത്. സദാനന്ദന്റെ ദയനീയ സ്ഥിതി അറിഞ്ഞ മലയാലപ്പുഴ ഇൻസ്‌പെക്ടർ വിജയന്റെ നിർദേശാനുസരണം ജനമൈത്രി ബീറ്റ് ഓഫീസർമാരായ മനോജ് സി കെ, അരുൺ രാജ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ തിരക്കി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ, ഇ എം എസ് ചാരിറ്റിബിൾ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. സഹായവാഗ്ദാനം ഉറപ്പ് നൽകിയ സൊസൈറ്റി ചെയർമാൻ ശ്യാം ലാൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, സൊസൈറ്റി വോളന്റിയർമാരായ മിഥുൻ ആർ നായർ, അജിത്, നിഖിൽ, വാർഡ് അംഗങ്ങളായ മഞ്ചേഷ് , ബിജു പുതുക്കുളം, രജനീഷ്, ജനമൈത്രി സമിതി അംഗം വിനോദ് പുളിമൂട്ടിൽ, എന്നിവർക്കൊപ്പം ഞായറാഴ്ച്ച വീട്ടിലെത്തുകയും പാലിയേറ്റീവ് നേഴ്സ്…
Read Moreമലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
നാട് ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ദുരന്തങ്ങള്‍ നാട് നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തില്‍ പോലീസിന്റെ സേവനങ്ങളെ നാട് നന്ദിയോടെ സ്മരിക്കുകയാണ്. അത്തരം പ്രവര്‍ത്തികളൊക്കെ പോലീസിന് സല്‍പ്പേര് സമ്പാദിക്കാന്‍ ഇടയായി. ഏത് തരത്തിലുള്ള വെല്ലുവിളികളും സമചിത്തതയോടെയാണ് പോലീസ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവില്ലാത്ത കുറ്റകൃത്യങ്ങള്‍ പോലും കൃത്യതയോടെ അന്വേഷിച്ച് കേസ് തെളിയിക്കാന്‍ പോലീസിന് കഴിയുന്നുണ്ട്. മാത്രമല്ല ശരിയായ ദിശയില്‍ തന്നെയാണ് എല്ലാ പ്രശ്നങ്ങളേയും സര്‍ക്കാരും പോലീസ് സേനയും നേരിടുന്നത്. കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പോലീസിന് ഇനിയും കഴിയട്ടെയെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍…
Read Moreമലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം നാളെ ( ആഗസ്റ്റ് 20) മുഖ്യമന്ത്രി നിര്‍വഹിക്കും
konnivartha.com : മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം (20) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം പോലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ചത് . പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ സൂക്ഷിക്കുന്നതിനും,ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികൾ, ഓഫീസ് മുറി, സെർവർ റൂം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യവുമുണ്ട് . ആധുനിക സൗകര്യങ്ങളുള്ള ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായി മലയാലപ്പുഴ സ്റ്റേഷൻ മാറുകയാണ് . നിരവധി തീർത്ഥാടകരടക്കം എത്തിച്ചേരുന്ന മലയാലപ്പുഴയിൽ ആവശ്യമായ എല്ലാ സുരക്ഷയും…
Read Moreകോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത
കോന്നി വാര്‍ത്ത :കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് -കോട്ടമുക്ക് – വെട്ടൂർ -മലയാലപ്പുഴ റോഡ് പണികൾ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ തുറന്നുകൊടുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ബജറ്റിൽ നിന്നും 6 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം നടത്തുന്നത്.. ബി.എം. ആൻ്റ് ബി. സി. നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിനു 3.8 കിലോ മീറ്റർ ദൂരം ഉണ്ട്. കിടങ്ങേൽപടി, പതാലിൽ പടി, പൊന്നമ്പ്, കളീയ്ക്കൽ പടി എന്നിവിടങ്ങളിലെ 3 കലുങ്കുകളും, ഒരു പൈപ്പ് കൾവർട്ടും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.450 മീറ്റർ ഓടയും, 1000 മീറ്റർ ഐറിഷ് ഓടയും നിർമ്മിക്കും.100 മീറ്റർ ദൂരം പൂട്ട് കട്ട ഇട്ട് സഞ്ചാരയോഗ്യമാക്കും. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും, 327 മീറ്റർ ക്രാഷ് ബാരിയറും സ്ഥാപിക്കും. ട്രാഫിക് സേഫ്റ്റി വർക്കുകളും, ദിശാ ബോർഡ്,…
Read More