ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ വിപുലമാകുന്നു: ഫിൻഡാസിൽ 32 മത്തെ ശാഖ തുറന്നു

  konnivartha.com :  ആഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന്റെ ആഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, കറൻസികൾ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരൻമാർക്കും, അവിടെ ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവർക്കും ലുലു എക്സചേഞ്ചിന്റെ സേവനം സഹായകരമാകും. ലുലു എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയായ കുവൈറ്റിൽ 278 മത്തെ ശാഖ തുറക്കാനായത് സന്തോഷകരമാണെന്ന്…

Read More