പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും കെഎസ്ഇബിയുടെ പങ്ക് വലുത്: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com : സമാന്തര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന പങ്കാണ് കെഎസ്ഇബി വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെ ഉള്‍ക്കൊള്ളുന്ന വികസനത്തിന് മാതൃകയാവുകയാണ് ഈ പദ്ധതി. വൈദ്യുത മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്നതിനാല്‍ കെഎസ്ഇബി ജനകീയ വകുപ്പായി മാറിയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ് കെഎസ്ഇബി ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത് അതോടൊപ്പം പ്രസരണനഷ്ടം കുറയ്ക്കുന്നതിലും അതി ബൃഹത്തായതും ഫലവത്തായതുമായ പദ്ധതികള്‍ പൂര്‍ത്തിയാക്കി വരുന്നതിലും കെഎസ്ഇബി ഒരുപടി മുന്‍പിലാണെന്നും മന്ത്രി പറഞ്ഞു. ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ജില്ലയില്‍ പത്തനംതിട്ട…

Read More

500 ന്‌ മുകളിലുള്ള വൈദ്യുതി ബില്ലും കൗണ്ടറിൽ സ്വീകരിക്കും:കെ എസ് ഇ ബി

  konnivartha.com : കെഎസ്‌ഇബി ക്യാഷ്‌ കൗണ്ടറുകളിൽ 500 രൂപക്ക്‌ മുകളിലുള്ള വൈദ്യുതി ബിൽ തുകയും സ്വീകരിക്കും. 500ൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കില്ലെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും കെഎസ്‌ഇബി അറിയിച്ചു. കെഎസ്‌ഇബിയുടെ ഓൺലൈൻ പേയ്‌മെന്റ്‌ 50 ശതമാനത്തിൽ താഴെയാണെന്ന്‌ ഊർജപ്രിൻസിപ്പൽ സെക്രട്ടറി നിരീക്ഷിച്ചിരുന്നു. ഓൺലൈൻ പേയ്‌മെന്റ്‌ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും നിർദേശിച്ചു. ഈ സാഹചര്യത്തിലാണ്‌ 500 രൂപയിൽ അധികമുള്ള ബിൽ അടക്കേണ്ട ഉപഭോക്താക്കൾ കൗണ്ടറിലെത്തുമ്പോൾ പണം സ്വീകരിക്കുകയും ഓൺലൈനായി അടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിർദേശമുണ്ടായത്‌.    

Read More

കെ.എസ്.ഇ.ബിക്ക് 1,466 കോടി പ്രവർത്തന ലാഭം

konnivartha.com : കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവർത്തനവുമടക്കമുള്ള കാര്യങ്ങളാണു കെ.എസ്.ഇ.ബിയെ പ്രവർത്തന ലാഭത്തിലേക്കു നയിച്ചതെന്ന് സംസ്ഥാനത്തിന്റെ ഊർജ മേഖലയുടെ അവലോകനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.     വൈദ്യുതോത്പാദന മേഖലയിൽ കേരളത്തിനു വലിയ സാധ്യതയാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തടസ്സ രഹിതവും ഗുണമേയുള്ളതുമായ വൈദ്യുതി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗിക്കണം. നിലവിൽ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണു കേരളത്തിനു വേണ്ടത്. ഇതിൽ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുതിയിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത്…

Read More

കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരങ്ങൾ ഒടിഞ്ഞു വീണു :14 പോസ്റ്റ്‌ ഒടിഞ്ഞു

  Konnivartha. Com :ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കല്ലേലി ചെക്ക് പോസ്റ്റിനു സമീപവും അരുവാപ്പുലത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈനിനു മുകളിൽ മരങ്ങൾ വീണു 14 ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. കല്ലേലി വനം ചെക്ക് പോസ്റ്റിനു സമീപം 4 മരങ്ങൾ റോഡിൽ വീണു. ഏറെക്കുറെ മരങ്ങൾ അഗ്നി ശമന വിഭാഗം മുറിച്ചു മാറ്റി. ഒരു മരം വെളുപ്പിനെ വീണു.   കോന്നി മേഖലയിൽ ശക്തമായ മഴയും കാറ്റും ഇടിയുമാണ് ഇന്നലെ വൈകിട്ട് ഉണ്ടായത്.മഴയത്ത് മണ്ണ് കുതിർന്നതിനാൽ വലിയ തേക്ക് മരങ്ങൾ ആണ് വ്യാപകമായി നിലം പൊത്തിയത്. മഴ പെയ്തു ഇലകളിൽ ഭാരം കൂടിയതോടെ തേക്ക് മരങ്ങൾ കടപുഴക്കി. ബുധനാഴ്ച്ച പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖാപിച്ചിട്ടുണ്ട്.

Read More

അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്

  കോന്നി : അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്‌. റോഡിനോട് ചേര്‍ന്ന് വളവില്‍ ആണ് പോസ്റ്റ് . വാഹനങ്ങൾക്ക് ഭീഷണിയായ പോസ്റ്റ് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചു അപകടം വരുമ്പോൾ മാത്രമേ അവിടുന്ന് മാറ്റുകയുള്ളോ എന്നു നാട്ടുകാര്‍ കെ എസ് ഇ ബിയോട് ചോദിക്കുന്നു . പലതവണ ജനങ്ങൾ പരാതി അറിയിച്ചിരുന്നു. എന്നാല്‍ അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല .ഈ പോസ്റ്റ് അതീവ അപകടാവസ്ഥയില്‍ ആണ് . കെ എസ് ഇ ബി നടപടി സ്വീകരിക്കണം എന്നു പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചു . (ഫോട്ടോ : ജയൻ ചെങ്ങറ)

Read More

കേരളം ഇനി ഇരുട്ടില്‍ അല്ല

  കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ്‌ 29ന്‌ കോഴിക്കോട്ട്‌ മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത്‌ ആദ്യമായി സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ട്‌ പബ്ലിക്‌ യൂട്ടിലിറ്റികൾ വൈദ്യുതീകരിക്കുകയും ആകെ വീടുകളിൽ പത്തു ശതമാനത്തിന്‌ വൈദ്യുതി നൽകുകയും ചെയ്താൽ സമ്പൂർണ വൈദ്യുതീകൃതമാകും എന്നതാണ്‌ കേന്ദ്ര സർക്കാർ മാനദണ്ഡം. ഈ നിലയിൽ കണക്കാക്കിയാൽ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂർണ വൈദ്യുതീകൃതമാണ്‌. എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി…

Read More