കോന്നി വാര്‍ത്ത ഡോട്ട് കോം : ദീര്‍ഘകാലമായി തണ്ണിത്തോട് നിവാസികള്‍ അനുഭവിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ തണ്ണിത്തോട് കേന്ദ്രീകരിച്ച് കെഎസ്ഇബി സബ് സെന്റര്‍ ആരംഭിക്കാന്‍ ഉത്തരവായതായി അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അറിയിച്ചു. ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. തണ്ണിത്തോട് സെൻ്റർ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. കോന്നി സബ്സ്റ്റേഷനിൽ നിന്നും കക്കാട് പവർഹൗസിൽ നിന്നും വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്നും എം എൽ എ അറിയിച്ചു. തണ്ണിത്തോട്, തേക്ക്തോട്, നീലിപ്ലാവ് മേഖലകളിലെ 6000 ത്തോളം ഉപഭോക്താക്കൾക്കാണ് സെൻ്ററിൻ്റെ പ്രയോജനം ലഭിക്കുക. പത്തനംതിട്ട ഡിവിഷനിലെ കോന്നി മേഖല വിഭജിച്ചാണ് പുതിയ സബ് എന്‍ജിനീയര്‍ ഓഫീസ് സ്ഥാപിക്കുന്നത്. വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ഒരു ഓവർസിയർ ഉൾപ്പെടെ 4 ജീവനക്കാരെ നിയമിക്കാനും ഉത്തരവായി. ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ഓവർസിയറെ…
Read More