കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്‍ഷങ്ങളോളം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.…

Read More

ഒരു സ്ഥലത്തിന് രണ്ട് പേരുകൾ :ഔദ്യോഗിക നാമം ഇളകൊള്ളൂർ തന്നെ : കിഴവള്ളൂര്‍ അല്ല

  konnivartha.com : കോന്നി മണ്ഡലത്തിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നില നിൽക്കുന്ന സ്ഥലനാമം ആണ് ഇളകൊള്ളൂർ. പലപ്പോഴും തെറ്റായ സ്ഥല നാമം ആണ് കത്തിടപാടുകളിൽ പോലും കടന്നു കൂടുന്നത്. ഇളകൊള്ളൂർ എന്ന സ്ഥല നാമത്തിൽ അറിയപ്പെടുന്ന ഈ ഗ്രാമ പ്രദേശം കിഴവള്ളൂർ എന്ന് ചില ബോർഡുകളിൽ പോലും തെറ്റായി പ്രചരിക്കുന്നു എങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉള്ളത് കിഴവളളൂർ അല്ലെന്നും ഇളകൊള്ളൂർ ആണെന്നും അധികാരികൾക്ക് അറിയാം എങ്കിലും കത്തിടപാടുകളിൽ പോലും കിഴവള്ളൂർ കടന്നു വന്നിട്ടുണ്ട്. ചില സ്ഥാപന ബോർഡുകളിൽ പോലും തെറ്റായ സ്ഥല നാമം ചേർത്തിട്ടുണ്ട്. ഇങ്ങനെ ഉള്ള ബോർഡുകൾ ആശയകുഴപ്പം സൃഷ്ടിക്കുന്നു എന്നും അഭിപ്രായം ഉണ്ട്. ഒരു പേര് മാത്രം നില നിർത്തണം എന്നാണ് ജനകീയ ആവശ്യം. ഇതിനായി ജില്ലാ കളക്ടർ ഇടപെടണം എന്നും ആവശ്യം ഉയർന്നു.

Read More

മഴയാത്ര ശ്രദ്ധേയമാകുന്നു

  konnivartha.com : മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .’       നന്മകളുടെയും സ്‌നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്‌നേഹ വാത്സല്യങ്ങളില്‍ ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാനായകന്‍. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര്‍ മായുന്നില്ല. അവന്‍റെ മഴയോര്‍മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്‍റെ നേര്‍ വഴിയാണ് കാണിച്ചു തരുന്നത് .…

Read More

മഴ :നാളെയും മഞ്ഞ അലേർട്ട് :അച്ചൻ കോവിൽ നദിയിലും ജല നിരപ്പ് കൂടി

  Konnivartha. Com :നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലയോര മേഖല തണുത്തു. മലകളിൽ നീരുറവകൾ പുനർജനിച്ചതോടെ കാട്ടിലെ തോടുകളിൽ വെള്ളം നിറഞ്ഞു. ഇന്നലെ രാത്രിയിൽ അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടി എങ്കിലും രാവിലെ കുറഞ്ഞു തുടങ്ങി. വനത്തിൽ ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തു. നാളെ പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴക്കാർ കൊണ്ട് ആകാശം മൂടി കിടക്കുകയാണ്.

Read More

കോന്നിയിൽ ശക്തമായ മഴയും ഇടിയും കാറ്റും

  Konnivartha :ഉച്ചയ്ക്ക് ശേഷം കോന്നി മേഖലയിൽ കനത്ത മഴയും ഇടിയും കാറ്റും. കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.   കിഴക്കൻ മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നു. വന മേഖലയിലും കനത്ത മഴയാണ്.കല്ലേലി ചെക്ക് പോസ്റ്റ്‌ കഴിഞ്ഞ് മരം ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം മുടങ്ങി.2022 ഏപ്രിൽ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു  

Read More

കോന്നിയിൽ കെ എസ് ആർ ടി സി ഇന്ന് രാവിലെ 5 സർവീസ് നടത്തി

  Konnivartha. Com :തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു എങ്കിലും ഹൈക്കോടതിയുടെ ഇടപെടൽ മൂലം സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ് ഇറക്കി. ഇതിനെ തുടർന്ന് കെ എസ് ആർ ടി സിയടക്കം നിലവിൽ ഹാജരായ ജീവനക്കാരെ ഉപയോഗിച്ച് വിവിധ കേന്ദ്രത്തിലേക്ക് ബസ്സ്‌ സർവീസ് ആരംഭിച്ചു. കോന്നി കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഇന്ന് രാവിലെ 5 സർവീസ് നടത്തി. മൊത്തം 9 സർവീസ് ബസുകൾ ആണ് ഉള്ളത്. ഒരു ഫാസ്റ്റ്,4 ഓർഡിനറി സർവീസ് കോന്നിയിൽ നടത്തി.   04:30 അമൃത ഹോസ്പിറ്റൽ,06:00 കൊക്കാത്തോട് കോട്ടാംപാറ,06:50 മാങ്കോട് പത്തനാപുരം,07:00 മെഡിക്കൽ കോളേജ്07:30 കുളത്തുമൺ സർവീസുകൾ നടത്തി എന്ന് സ്റ്റേഷൻ മാസ്റ്റർ ഗോപാലകൃഷ്ണൻ നായർ “കോന്നി വാർത്തയെ “അറിയിച്ചു.

Read More

വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു

വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു കോന്നി വാർത്ത ഡോട്ട് കോം :കോന്നി പുനലൂർ റോഡിൽ വകയാർ ഭാഗത്ത്‌ വെള്ളം റോഡിലേക്ക് കയറി. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡ് പണികൾ നടക്കുന്നതിനാൽ പല ഭാഗത്തും കുഴികൾ ഉണ്ട്. ഇതിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ശ്രദ്ധിക്കണം. കോന്നിയിൽ വീണ്ടും മഴയുടെ ശക്തി കൂടി. രാവിലെ 8 മണി വരെ 97 എം എം മഴ രേഖപ്പെടുത്തി

Read More

ഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു

ഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി പ്രൊഫസറായ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു . മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വയനാട്ടില്‍ ആദ്യമായാണ് പ്രിൻസിപ്പല്‍ നിയമനം .ബാക്കി മെഡിക്കല്‍ കോളേജുകളില്‍ വിരമിച്ച ഒഴിവില്‍ ആണ് നിയമനം (konnivartha.com )     കോന്നി – ഡോ.മിന്നി മേരി മാമൻ കോട്ടയം ഡോ കെ.പി ജയകുമാര്‍ തൃശ്ശൂർ – ഡോ..പ്രതാപ് എസ് മഞ്ചേരി-Dr. M സബൂറ ബീഗം കണ്ണൂർ : ഡോ.കെ.അജയകുമാർ എറണാകുളം- ഡോ: കലാ കേശവൻ പി. ആലപ്പുഴ- ഡോ.കെ. ശശികല വയനാട്- ഡോ.കെ.കെ. മുബാറക്…

Read More

കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നിയുടെ സ്വന്തം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലേക്ക് സ്വാഗതം വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയിപ്പുകള്‍ കൃത്യമായ വിശകലനത്തോടെ വേഗത്തില്‍ ജനതയിലേക്ക് സ്വാഗതം* www.konnivartha.com ( *konni first internet media* ) ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം പോസ്റ്റ് ബോക്സ് നമ്പര്‍ : 26 ,കോന്നി ഫോണ്‍ : 8281888276 (വാട്സ് ആപ്പ് )  

Read More

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു ട്രിപ്പര്‍നാവ്, ഫംഗ്ഷണല്‍ അപ്‌ഗ്രേഡുകള്‍, 3 പുതിയനിറങ്ങള്‍, ഇപ്പോള്‍MiY-യിലുംലഭ്യം • പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍അവതരിപ്പിച്ചു • മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍, ഗ്രാനൈറ്റ്ബ്ലാക്ക്എന്നിങ്ങനെ3പുതിയനിറങ്ങള്‍ • Make-it-Yours-ലൂടെഇപ്പോള്‍ലഭ്യം, പുതിയഹിമാലയനില്‍റോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍, ഒരുപിടിപുതിയഅപ്‌ഗ്രേഡുകള്‍തുടങ്ങിയവ • പുതിയഹിമാലയന്‍ഇന്ത്യയില്‍ബുക്കിംഗിനുംടെസ്റ്റ്‌റൈഡിനുമായി2021ഫെബ്രുവരി11 മുതല്‍ലഭ്യം. കൊച്ചിയിലെഎക്‌സ്‌ഷോറൂവില1.97 ലക്ഷംരൂപ. ന്യൂഡല്‍ഹി:മിഡ്സൈസ്‌മോട്ടോര്‍സൈക്കിള്‍സ്വിഭാഗത്തിലെ (250സസി-750സിസി) ആഗോളലീഡറായറോയല്‍എന്‍ഫീല്‍ഡ് അവരുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ്ഇന്ത്യ, യൂറോപ്പ്, യുകെഎന്നിവിടങ്ങളില്‍അവതരിപ്പിക്കുന്നതായിപ്രഖ്യാപിച്ചു. വ്യത്യസ്തമായതുംടെറെയ്ന്‍ ഇന്‍സ്പയേര്‍ഡുമായ 3പുതിയനിറങ്ങള്‍, ഒരുപിടിമികച്ചഅപ്‌ഗ്രേഡുകള്‍എന്നിവയോടെയാണ്വാഹനംവിപണിയിലെത്തുന്നത്. ന്യൂഗ്രാനൈറ്റ്ബ്ലാക്ക് (മാറ്റ്, ഗ്ലോസ്എന്നിവയുടെമിക്സ്), മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍എന്നിവയാണ്പുതിയനിറങ്ങള്‍. റോക്ക്‌റെഡ്, ലേക്ക്ബ്ലൂ, ഗ്രാവല്‍ഗ്രേതുടങ്ങിയനിലവിലുള്ളനിറങ്ങള്‍ക്ക്പുറമെയാണ്പുതിയനിറങ്ങള്‍. ഈലോഞ്ചോടെഹിമാലയന്‍വാങ്ങുന്നവര്‍ക്ക്Make It Yours – MiYപദ്ധതിയിലൂടെRE ആപ്പ്, വെബ്‌സൈറ്റ്, ഡീലര്‍ഷിപ്പുകള്‍എന്നിവിടങ്ങളില്‍നിന്ന്അവരുടെവാഹനംപേഴ്സണലൈസ്‌ചെയ്തെടുക്കാനുമാകും. പുതിയഹിമാലയനില്‍ വളരെലളിതവുംഎന്നാല്‍കാര്യക്ഷമവുമായടേണ്‍-ടു-ടേണ്‍നാവിഗേഷേന്‍പോഡായറോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍എന്നപുതിയഫീച്ചര്‍ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയമോഡലില്‍സീറ്റ്, റിയര്‍കാരിയര്‍, ഫ്രണ്ട്‌റാക്ക്, വിന്‍ഡ്സ്‌ക്രീന്‍എന്നിവയില്‍നിരവധിഅപ്‌ഗ്രേഡുകള്‍വരുത്തിയിട്ടുണ്ട്. പുതിയമാറ്റങ്ങള്‍ഈഅഡ്വഞ്ചര്‍ടൂറര്‍വാഹനത്തിന്റെശേഷിയുംകംഫര്‍ട്ടുംകൂടുതല്‍മെച്ചപ്പെടുത്തുന്നു. അഡ്വഞ്ചര്‍ടൂറിംഗിന്കീഴില്‍വ്യത്യസ്തമായൊരുസബ്ക്യാറ്റഗറിസൃഷ്ടിക്കുകഎന്നലക്ഷ്യത്തോടെഅവതരിപ്പിച്ചിരിക്കുന്നഹിമാലയന്‍വന്‍വിജയമായിരുന്നു. ലോകത്തെമ്പാടുംഅഡ്വഞ്ചര്‍റൈഡര്‍മാരുടെകമ്മ്യൂണിറ്റിവളര്‍ന്നുകൊണ്ടിരിക്കുന്നു. 2016-ല്‍അവതരിപ്പിച്ചഹിമാലയന്‍കഴിഞ്ഞ5വര്‍ഷംകൊണ്ട്അഡ്വഞ്ചര്‍ടൂറിംഗിന്റെശക്തമായൊരുസബ്ക്യാറ്റഗറിലോകമെമ്പാടുംവികസിപ്പിച്ചെടുത്തു. ലളിതവുംകാര്യശേഷിയുള്ളതും’എവിടെയുംപോകൂ’ ആറ്റിറ്റിയൂഡ്ഉള്ളതുമായഹിമാലയന്‍ബൈക്ക്, ഹിമാലയത്തിലെറോഡുകളിലൂടെകഴിഞ്ഞ50വര്‍ഷങ്ങളായിബൈക്ക്ഓടിക്കുന്നറോയല്‍എന്‍ഫീല്‍ഡിന്റെഅനുഭവസമ്പത്തില്‍നിന്ന്പ്രചോദനംഉള്‍ക്കൊണ്ട്‌നിര്‍മ്മിച്ചതാണ്. ലാളിത്യംകൊണ്ടുംകാര്യശേഷികൊണ്ടുംലോകത്തെമ്പാടുമുള്ളറൈഡര്‍മാരുടെഇഷ്ടംപിടിച്ചുപറ്റാന്‍ഈവാഹനത്തിന്കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തിലുള്ളമോട്ടോര്‍സൈക്കിള്‍വിദഗ്ദ്ധര്‍പോലുംഹിമാലയനെഇന്ന്യഥാര്‍ത്ഥശേഷിയുള്ളഅഡ്വഞ്ചര്‍ടൂററായിഅംഗീകരിക്കുന്നു. ആഗോളതലത്തിലുള്ളടോപ്ഓട്ടോമൊബീല്‍മാഗസീനുകളുടെകവര്‍പേജുകളില്‍ഫീച്ചര്‍ചെയ്തിട്ടുള്ളഈവാഹനംയൂറോപ്പ്, അമേരിക്ക, ലാറ്റിന്‍അമേരിക്ക, സൌത്ത്ഈസ്റ്റ്ഏഷ്യഎന്നിവിടങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ടോപ്പ് സെല്ലര്‍ മോഡലാണ്. ‘5വര്‍ഷംഎന്നചെറിയകാലയളവുകൊണ്ടുതന്നെറോയല്‍എന്‍ഫീല്‍ഡ്ഹിമാലയന്ആഗോളഅഡ്വഞ്ചര്‍ടൂറിംഗിന്കീഴില്‍പുതിയൊരുവിഭാഗംതന്നെതുറന്നെടുക്കാന്‍സാധിച്ചു.…

Read More