Konnivartha. Com :വനത്തിൽ വളർന്നു കിളർത്തു പൂവ് വിരിഞ്ഞു വന്യ മൃഗങ്ങൾക്ക് ഭക്ഷണമാകുന്ന മൂട്ടിപ്പഴം വിളയുന്ന മൂട്ടി മരം നാട്ടിൻ പുറങ്ങളിൽ ചേക്കേറിയിട്ട് അധികകാലമായില്ല. മിക്കവർക്കും ഈ പഴത്തിന്റെ ഗുണം അറിയില്ല. അറിയാവുന്നവർ ഒരു തൈ വെച്ചു പിടിപ്പിക്കും. തനിയെ കിളർത്തുവന്ന മരത്തിൽ വിളഞ്ഞ കായിൽ നിന്നും കിളിർത്ത മൂട്ടി മരം പൂവിട്ട ആഹ്ലാദത്തിൽ ആണ് കോന്നി അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറും കുടുംബവും. ആറുവർഷമായി മൂട്ടി മരം ഉണ്ട്. കഴിഞ്ഞ വർഷവും പൂത്തു. എന്നാൽ അങ്ങിങ് മാത്രം. ഇക്കുറി തടിയിൽ നിറയെ പൂവ് വിരിഞ്ഞു. ഇനി രണ്ട് മാസം കൊണ്ട് കായ്കൾ വിളഞ്ഞു പഴുക്കും. ആമയും, കൂരനും, മ്ലാവും തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ട ഭക്ഷണം ആണ് മൂട്ടി പഴം. തോടിനു ഉള്ളിൽ ഉള്ള പരിപ്പും പൾപ്പും ആണ് കഴിക്കാൻ സ്വാദ്. തോട് അച്ചാർ…
Read Moreടാഗ്: konnivartha
കോന്നി :ലേബര്‍ ഓഫീസ് ഇല്ലാത്ത ജില്ലയിലെ ഏക താലൂക്ക്
konnivartha.com: കോന്നി ആസ്ഥാനമായി താലൂക്ക് രൂപീകൃതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേബര്‍ ഓഫീസ് തുടങ്ങിയില്ല . ജില്ലയിലെ മറ്റു താലൂക്ക് ആസ്ഥാനങ്ങളില്‍ ഓഫീസ് ഉണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ചുമട്ടു തൊഴിലാളികള്‍ ഉള്ള കോന്നിയില്‍ ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ വൈകുന്നു . ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറ /ക്രഷര്‍, തോട്ടം ,ചുമട്ടു വിഭാഗം ജോലിക്കാര്‍ ഉള്ളത് കോന്നി മേഖലയില്‍ ആണ് . പത്തനംതിട്ട ,കൊല്ലം ജില്ലകളില്‍ ഉള്ള കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന പാടം ,വെള്ളം തെറ്റി മേഖലയില്‍ ഉള്ളവര്‍ അടൂര്‍ ലേബര്‍ ഓഫീസിനു കീഴില്‍ ആണ് ഇപ്പോള്‍ ഉള്ളത് . തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കാലതാമസം നേരിടുന്നു . കോന്നി ആസ്ഥാനമായി ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടില്ല . കോന്നി താലൂക്ക് ആസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്…
Read Moreശക്തമായ ഇടിമിന്നല്‍ :കോന്നിയില്‍ ഒരു മരണം
konnivartha.com: ശക്തമായ ഇടിമിന്നലില്‍ കോന്നിയില്‍ ഒരു മരണം.കോന്നി ചെങ്ങറ സമര ഭൂമിയിലെ നാല്പതാം നമ്പര്‍ ശാഖയിലെ നീലകണ്ഠന്‍ ( 70 ) ആണ് മരണപ്പെട്ടത് . ഇന്ന് വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ ആണ് മരണം സംഭവിച്ചത് . കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
Read Moreകോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി മെഡിക്കൽ കോളേജ് 2024-25 സ്റ്റുഡന്റ്സ് യൂണിയൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ എസ് നിഷ, വൈസ് പ്രിൻസിപ്പാൾ ഡോ. സെസി ജോബ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാജി എ, മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ വിശാഖ് എസ് പി ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പർ ശ്രാവൺ ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തീകരിക്കും
konnivartha.com :കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തികരിക്കും. കോന്നി ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെയും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. H. L. L നിർവഹണം ഏറ്റെടുത്തിരുന്ന ബസ് സ്റ്റേഷൻ കോൺക്രീറ്റ് യാർഡ്, കെട്ടിടത്തിന്റെ സിവിൽ വർക്ക് എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം നിർവഹണം നടത്തുന്ന സ്റ്റേഷൻ യാർഡ് ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്. പുതിയതായി അനുവദിച്ച എംഎൽഎ ഫണ്ട് 55 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റാൻഡിനു ചുറ്റും ഫെൻസിങ് സ്ഥാപിക്കൽ, സിവിൽ വർക്ക് കെട്ടിടത്തിന്റെ സിവിൽ വർക്ക് പൂർത്തീകരിക്കൽ പ്രവർത്തികൾ എന്നിവ ഏപ്രിൽ ആദ്യവാരം…
Read Moreകൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചു
konnivartha.com :കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്‌ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു തുക അനുവദിച്ചത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന കായിക വകുപ്പും 50% തുക എം എൽ എ ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും ചിലവഴിക്കും. ഒന്നര ഏക്കർ വിസ്തൃതിയുള്ള കൂടൽ സ്റ്റേഡിയം നവീകരിക്കണമെന്ന് ദീർഘനാളായി ഉള്ള ആവശ്യമായിരുന്നു. ഒരു കോടി രൂപയ്ക്ക് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്താൻ അനുയോജ്യമായ മഡ് കോർട്ട് ആണ് നിർമ്മിക്കുക. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ സ്റ്റെപ്പ് ഗാലറിയും ഓപ്പൺ ജിംനേഷ്യവും ടോയ്ലറ്റ് സമുച്ചയവും ഉണ്ടായിരിക്കും. വശങ്ങളിൽ കമ്പി…
Read Moreകാഴ്ചയുടെ വർണ്ണ വിസ്മയം തീർത്ത കോന്നി ഫെസ്റ്റിന് സമാപനം
നാടിന്‍റെ സ്നേഹ സംഗമ വേദികളാണ് വ്യാപാര വിജ്ഞാനകലാ മേളകൾ : റോബിൻ പീറ്റർ konnivartha.com: കാഴ്ചയുടെ വർണ്ണ വിസ്മയം തീർത്ത ഇത്തവണത്തെ കോന്നി ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു നമ്മുടെ നാടിന്‍റെ ഒത്തൊരുമയും സാഹോദര്യവും വിളിച്ചോതുന്ന നാനാതുറകളിലെ ആളുകളുടെ സ്നേഹസംഗമ വേദിയായി കോന്നി ഫെസ്റ്റിന് മാറാൻ കഴിഞ്ഞു എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റോബിൻ പീറ്റർ പറഞ്ഞു വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ബഷീർ, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് എസ് .വി പ്രസന്നകുമാർ, ലീലാരാജൻ ,ശ്രീകല നായർ , കെ ആർ പ്രമോദ്,ബിജു വട്ടക്കുളഞ്ഞി, ജയപ്രകാശ്, ലിജ.ടി ,ഗീവർഗീസ്, പ്രദീപ്കുമാർ ,മാത്യു…
Read Moreകോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വൈകിട്ട് 6 ന് സമാപന സമ്മേളനം ,തുടര്‍ന്ന് താമരശ്ശേരി ചുരം പ്രോഗ്രാം
Read Moreകോന്നി ഫെസ്റ്റിൽ നൃത്ത അധ്യാപകരെ ആദരിച്ചു : കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോന്നി ഫെസ്റ്റിൽ കോന്നി നിയോജക മണ്ഡലത്തിലെ നൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സ്വയം ഊർജ്ജം ഉൾക്കൊള്ളുക എന്നുള്ളതാണ് സമൂഹത്തിന്റെ ഇന്നത്തെ ആവശ്യമെന്നും കല ഉള്ളിടത്ത് കലാപം ഉണ്ടാവില്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു കോന്നി കൾച്ചറൽ ഫോറം ചെയർമാൻ ശ്രീ റോബിൻ പീറ്ററുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, പ്രോഗ്രാം കോഡിനേറ്റർ ബിനു കെ സാം’ അനൂ വി സുദേവ് , ഡോ: ഹരിദാസ്, ഗായിക പാർവതി ജഗീഷ് സംഗീതസംവിധായകൻ ജിജോചേരിയിൽ ഗ്രാമപഞ്ചായത്ത് അംഗം ആനന്ദവല്ലി അമ്മ, ജയപ്രകാശ്, ശ്രീകല നായർ ,രാജീവ് മള്ളൂർ ,…
Read Moreകോന്നി ഫെസ്റ്റ് (ഡിസംബര്‍ 28 ശനി )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . കോന്നി ഫെസ്റ്റില്‍ ഇന്ന് വൈകിട്ട് 3.30 ന് ചിത്ര രചന മത്സരം , 5.30 ന് കൈകൊട്ടിക്കളി , 6.30 ന് കോമഡി ഷോ , രാത്രി എട്ടിന് ഫീല്‍ ഗുഡ് കോമഡി ഷോ ( രാജേഷ് കൊട്ടാരത്തില്‍ , ഹരി ഉതിമൂട് , സുജിത് കോന്നി ) വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.
Read More