കാന്‍ബറാ: കാന്‍ബറ ആല്‍ഫ്രഡ് ഡീക്കിന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്റര്‍നാഷണല്‍ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാന്‍ബറയില്‍ ഫിലിപ്പില്‍ താമസിക്കുന്ന ഇടുക്കി തടിയന്പാട് വെട്ടുകല്ലാം കുഴിയില്‍ റോയിയുടെയും റോസ് മേരിയുടെയും മകളായ ബ്രിന്‍ഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി. 2016ല്‍ ഓസ്‌ട്രേലിയായിലെത്തിയ ബ്രിന്‍ഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച് കണക്കിലുള്ള പ്രാവിണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ബ്രിന്‍ഡാ ഒന്‍പതാം ക്ലാസുവരെ ഇടുക്കി കരിന്പന്‍ സെന്റ് തോമസ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഓസ്‌ടേലിയായിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നടത്തിയ ഓണ്‍ലൈന്‍ മല്‍സരത്തില്‍ ഓരേ സംസ്ഥാനത്ത് നിന്നും വീണ്ടും തെരഞ്ഞെടുത്ത അഞ്ചുപേരില്‍ നിന്നുമാണ് ബ്രിന്‍ഡാ ഒന്നാമത് എത്തുന്നത്. വിജയിയുടെ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും ജൂണില്‍ നല്‍കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ബ്രിന്‍ഡായെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്
Read Moreടാഗ്: konnivartha
ഭാരതാംബ കരയുന്നു
മുടിയഴിച്ചിട്ടാടി , മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മതന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ , ചുടലകള്‍ കത്തുന്ന മണ്ണില്‍? എവിടെ സനാതന ധര്‍മ്മത്തിന്‍ പിച്ചക ളടിവച്ച സൈന്ധവ തീരം ? എവിടെയഹിംസ കൊടിക്കൂറകള്‍ പേറി യുരുളും രഥ ,’ രവ ‘ കാരം? എവിടെ ദ്വയ്പായനന്‍ ,സിദ്ധാര്‍ത്ഥന്‍ ,കരള്‍നൊന്തു കരയുമശോകന്‍ ,വാല്മീകി ? എവിടെ നിഷാദ ശരത്തിന്റെ മുനയൊടി ച്ചുയരു ,മാ ,യിടിനാദ ശബ്ദം ? എവിടെ വേദങ്ങള്‍,ഇതിഹാസ ,മുപനിഷദ് ? എവിടെ ഖുറാന്‍ , സത്യ ബൈബിള്‍ ? കലികയറുന്നൊരു കാളിയെന്‍ ഭാരത പ്പെരുമകള്‍ കത്തിയമര്‍ന്നിടുമ്പോള്‍ ? എഴുപതു വര്‍ഷങ്ങള്‍ അധമരാം രാഷ്ട്രീയ പ്പരിഷകള്‍ കുത്തിത്തുളച്ച മണ്ണില്‍ , മത വര്‍ഗ്ഗ മൗലിക വാദികള്‍ തുണിയുരി ച്ചുഷസ്സിനെ കാട്ടിലെറിഞ്ഞ നാട്ടി ല്‍ , മുടിയഴിച്ചിട്ടാടി മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മ തന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍…
Read Moreമൊബൈൽ ഗെയിം കളിക്കാൻ സമ്മതിച്ചില്ല; പെൺകുട്ടി തൂങ്ങി മരിച്ചു
മൊബൈൽ ഗെയിം കളിക്കാൻ മാതാവ് അനുവദിച്ചില്ലെന്ന പേരിൽ ഏലൂർ വടക്കുംഭാഗത്ത് 16 കാരി തൂങ്ങി മരിച്ചു. പ്രവാസിയായ കൂട്ടുങ്കൽ വീട്ടിൽ സുധീരൻെറ ഏക മകൾ അഫ്ന (16) ആണ് മരിച്ചത്. അമ്മ മൊബൈൽ ഫോൺ തിരികെയെടുത്തതാണ് കാരണമെന്നറിയുന്നു. മഞ്ഞുമ്മൽ ഗാർഡിയൻ സ്ക്കൂൾ പത്താം ക്ലാസ് വിജയിയാണ്. തൂങ്ങി നിൽക്കുന്നത് കണ്ട വീട്ടുകാർ ഉടനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏലൂർ പോലീസ് മേൽനടപടികൾ സ്വീകരിക്കുന്നു.
Read Moreകൊച്ചിയില്‍ മൊബൈലിനും നിയന്ത്രണം
കൊച്ചി: മദ്യപിച്ച് മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തുന്നവർ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകും. ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ പരിശോധനയിലോ സഹയാത്രികരുടെ പരാതിയിലോ പിടിക്കപ്പെടുന്നവർക്ക് 500 രൂപ പിഴയും ആറു മാസം വരെ തടവും അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക. ഭക്ഷണ സാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും മറ്റും മെട്രോയിൽ കയറ്റുന്നതിനു തടസമില്ലെങ്കിലും അവ ട്രെയിനിനകത്ത് ഉപയോഗിക്കുന്നതിനു അനുമതി ഇല്ല. മദ്യപാനം കൂടാതെ പുകവലിയും മൊബൈൽ ഫോണ്‍ ഉച്ചത്തിൽ വച്ച് പാട്ടു കേൾക്കുന്നതും അടക്കമുള്ള കാര്യങ്ങളും അനുവദനീയമല്ല. ട്രെയിനകത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ലെന്നു മാത്രമല്ല സ്റ്റേഷനകത്തും ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് അനുവദനീയല്ല. റെയിൽവെ നിയമത്തിനു സമാനമായ നിയമം തന്നെയാണ് മെട്രോ ട്രെയിനിലും സ്വീകരിക്കുക. 2002ൽ ഡൽഹി മെട്രോയ്ക്കായി രൂപപ്പെടുത്തിയ നിയമം 2009ൽ രാജ്യത്തെ മെട്രോ നിയമമായി വിപുലീകരിക്കുകയായിരുന്നു. –
Read Moreഎല്ലുകളുടെ ബലം വർദ്ധിക്കാൻ ആറിയ കഞ്ഞി പഴങ്കഞ്ഞി..
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും. പഴങ്കഞ്ഞി അത്ര മോശമല്ല… ഗുണം കേട്ടാല്‍ ഞെട്ടും പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത…
Read Moreമുഴുവൻ മഹാക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളുടെ പുനഃപരിശോധന നടത്തുന്നു
ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുഴുവൻ മഹാക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളുടെ പുനഃപരിശോധന നടത്തുന്നു. ഇതിനായി മുൻ പോലീസ് ഡി.ജി.പി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിയെ നിയമിക്കും. സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന മുഴുവൻ തിരുവാഭരണങ്ങളും സ്വർണം ഉൾപ്പെടെയുള്ള ബാക്കി വസ്തുക്കളും പരിശോധിക്കുന്നത്. 1954ന് ശേഷം ഇങ്ങനെയൊരു സമഗ്രമായ പരിശോധന നടന്നിട്ടില്ല. ശബരിമല ഉൾപ്പെടെ പതിനേഴ് മഹാക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. മിക്കയിടത്തും അമൂല്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്കെടുപ്പുണ്ടാകും. അമൂല്യ വസ്തുക്കളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. നിത്യപൂജയ്ക്ക് ഉപയോഗിക്കാത്ത ആഭരണങ്ങളും മറ്റും ദേവസ്വം ബോർഡ് ഒരു കേന്ദ്രത്തിൽ സ്‌ട്രോംഗ് റൂമുണ്ടാക്കി സൂക്ഷിക്കും. ഇതു സംബന്ധിച്ച രേഖകൾ സി.ഡിയിലാക്കി അതത് ക്ഷേത്ര അധികാരികളെ ഏല്പിക്കും. ഇതോടൊപ്പം പൗരാണിക പ്രാധാന്യമുള്ള ശില്പങ്ങൾ, പഴയ പൂജാപാത്രങ്ങൾ, വിഗ്രഹങ്ങൾ, തിടമ്പുകൾ എന്നിവയെല്ലാം ശേഖരിച്ച്…
Read Moreവിദേശ ജോലി: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഓണ്‍ലൈന്‍ സംവിധാനം
വിദേശത്ത് പോകുന്നവരുടെ ഓഫീസുകള്‍ കയറിയിറങ്ങിയുള്ള അലച്ചിലുകള്‍ കുറയ്ക്കാന്‍ ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനം വരുന്നു. ഇ- സനദ്എന്ന പേരിലുള്ള ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനമാണ് വിദേശ കാര്യമന്ത്രാലയം നടപ്പിലാക്കുന്നത്.ഇ സനദ് വഴി 2016 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്ന് സി ബി എസ് ഇ ചെയര്‍മാന്‍ ആര്‍ കെ ചതുര്‍വേദി അറിയിച്ചു.പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ 100 രൂപ അടയ്‌ക്കേണ്ടി വരും
Read Moreവണ്‍ ..ടു… ത്രീ….കോന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നാല് മണിക്കൂറായി വൈദ്യുതി ഇല്ല
കോന്നി:കോന്നി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ നാല് മണിക്കൂര്‍ ആയി വൈദ്യുതി ഇല്ല.ഇത് മൂലം അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കുന്നത് ഇരുട്ടിലാണ്.അടിയന്തിര സാഹചര്യം ഉള്ള ഇവിടെ വൈദ്യുതി തടസപെട്ടിട്ടും അധികാരികളുടെ അനാസ്ഥ തുടരുന്നു.കിടത്തി ചികിത്സ ഉള്ള ഇവിടെ രോഗികള്‍ ഇരുട്ടില്‍ ഇരിക്കുന്നു.കുത്തിവെപ്പ് പോലും എടുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.മെഴുകുതിരിയും ,എമര്‍ജന്‍സി ലാമ്പും കത്തിച്ചു വെച്ചുകൊണ്ട് രോഗികളെ പരിചരിക്കേണ്ട അവസ്ഥയിലാണ്.തൊട്ടു അടുത്ത് തന്നെ കെ എസ് ഇ ബി യുടെ സെഷന്‍ ഓഫീസ്സ് ഉണ്ടെങ്കിലും കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ആര് ആരോട് പരാതി പറയാന്‍ .വണ്‍ ..ടു… ത്രീ. എണ്ണിയാല്‍ വൈദ്യുതി വകുപ്പ് മന്ത്രി നേരിട്ട് ഇടപെടുമോ എന്നാണ് ഇപ്പോള്‍ അറിയേണ്ടത്
Read Moreവരയും ,പാട്ടും, പറച്ചിലുമായ് ചെങ്ങറ സമരഭൂമിയില്‍ നിന്നൊരു ചിരി വര
കോന്നി:ചെങ്ങറ എന്ന ഗ്രാമം.കോന്നിയുടെ രേഖാ ചിത്രമായ ചെങ്ങറ ഇന്ന് അറിയപ്പെടുന്നത് അതസ്ഥിത വിഭാഗ കുടിയേറി പാര്‍ക്കുന്ന സ്ഥലം .കുത്തക പാട്ട കമ്പനിയായ ഹാരിസ്സന്‍ അനധികൃതമായി കൈ വശം വച്ചനുഭവിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ റബര്‍ വരുമാനം വിദേശകാര്യ ഫണ്ടില്‍ നിക്ഷേപിക്കുന്ന മുതലാളിയുടെ “ഭൂമിയില്‍ “കടന്നുകയറി കുടില്‍ കെട്ടി സമരം ചെയ്തു കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യരുടെ ഭൂമി…. ചെങ്ങറ.ഇവിടെ യിതാ മറ്റൊരു സമരം അത് തൂലികയില്‍ വിരിഞ്ഞ വരകളുടെ സംഗമഭൂമി .ബിനു കൊട്ടാരക്കര എന്ന അനുഗ്രഹീത കലാകാരന്‍ ചെങ്ങറയിലെ നൂറു കണക്കിന് വരുന്ന കുരുന്നുകള്‍ക്ക് കറുപ്പും വെളുപ്പും ചേര്‍ന്ന വരകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ എങ്ങനെ വരയ്ക്കാം എന്നുള്ള ബാലപാഠം പകര്‍ത്തി നല്‍കി .വരകളുടെ ലോകത്ത് കുരുന്നുകളുടെ രംഗ പ്രവേശനം .കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ രചനകളുടെ ആദ്യ പാഠം പഠിപിച്ച ബിനുവിനും ഇത് ആദ്യ പാഠം. ചെങ്ങറ എന്ന സമര…
Read Moreകൊടിമരഘോഷയാത്ര സന്നിധാനത്ത് എത്തി ദേവസ്വം ബോര്‍ഡ് പറഞ്ഞതില്‍ പാതിയും വിഴുങ്ങി
ആചാരവും അനുഷ്ടാനവും ഹൈ ടെക്ക് രീതിയില്‍ ആക്കുവാന്‍ പെടാ പാട് നടത്തുന്ന ദേവസ്വം ബോര്‍ഡ് ശബരിമല കാര്യത്തില്‍ വീണ്ടും അനാസ്ഥ കാണിച്ചു .ശബരിമലയില്‍ പുതിയതായി പ്രതിഷ്ടി ക്കാന്‍ ഉള്ള കൊടിമരത്തിനുള്ളതേക്ക് മരം ചുമന്നവര്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ചികിത്സ നല്‍കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ല.കോന്നി കല്ലേലി വനത്തില്‍ നിന്നും ആചാരത്തോടെ മുറിച്ച തെക്കു മരം പമ്പയില്‍ എത്തിച്ചു തൈലത്തില്‍ മാസങ്ങളോളം പൂജകള്‍ അര്‍പ്പിച്ചു ഇടുകയും കഴിഞ്ഞ ദിവസം ഇതില്‍ നിന്നും തെക്കു മരം എടുത്തു നിലം തൊടാതെ സന്നിധാനത് എത്തിക്കുകയും ചെയ്തു.രണ്ടായിരം ഭക്തര്‍ തോളില്‍ ചുമന്നാണ് കഠിനമായ മലകയറി മരം സന്നിധാനത്ത്എത്തിച്ചത്.തോളില്‍ ഭാരമേറിയ തെക്കു മരവും ചുമന്നു മല കയറിയ ഭക്തര്‍ക്ക് ശാരീരിക പ്രയാസം ഉണ്ടായപ്പോള്‍ ചികിത്സ നല്‍കാന്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു.പമ്പയില്‍ അവസാനിച്ച സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം വിമര്‍ശനത്തിനും അപ്പുറമാണ്.കാര്‍ഡിയോളജി വിഭാഗത്തിലെ ഒരാള്‍ പോലും…
Read More