കോന്നി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഗോഡൗണിൽ തള്ളി : എം എല്‍ എ ജനീഷ് കുമാര്‍ ഇടപെടുന്നു : ആംബുലന്‍സിന് ജീവന്‍ വെയ്ക്കും

  konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിന്‍റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്‍റെ അടി ഭാഗത്തെ ഗോഡൗണിൽ  മെഡിക്കല്‍  കോളേജ്  അധികാരികള്‍ തള്ളി കളഞ്ഞു  എന്നുള്ള ” കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത ” സത്യമെന്ന് തെളിഞ്ഞതിനാല്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അടിയന്തിരമായി  ഈ വാര്‍ത്തയില്‍  പ്രതികരിച്ചു   . “ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടും എന്ന് എം എല്‍ എ കോന്നി വാര്‍ത്തയോട് പറഞ്ഞു” .   കോന്നി മെഡിക്കല്‍ കോളേജിന്‍റെ ആവശ്യത്തിന് വേണ്ടി ജനീഷ് കുമാര്‍ എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നുമാണ് പണം മുടക്കി…

Read More

ഒരു സ്ഥലത്തിന് രണ്ട് പേരുകൾ :ഔദ്യോഗിക നാമം ഇളകൊള്ളൂർ തന്നെ : കിഴവള്ളൂര്‍ അല്ല

  konnivartha.com : കോന്നി മണ്ഡലത്തിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നില നിൽക്കുന്ന സ്ഥലനാമം ആണ് ഇളകൊള്ളൂർ. പലപ്പോഴും തെറ്റായ സ്ഥല നാമം ആണ് കത്തിടപാടുകളിൽ പോലും കടന്നു കൂടുന്നത്. ഇളകൊള്ളൂർ എന്ന സ്ഥല നാമത്തിൽ അറിയപ്പെടുന്ന ഈ ഗ്രാമ പ്രദേശം കിഴവള്ളൂർ എന്ന് ചില ബോർഡുകളിൽ പോലും തെറ്റായി പ്രചരിക്കുന്നു എങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉള്ളത് കിഴവളളൂർ അല്ലെന്നും ഇളകൊള്ളൂർ ആണെന്നും അധികാരികൾക്ക് അറിയാം എങ്കിലും കത്തിടപാടുകളിൽ പോലും കിഴവള്ളൂർ കടന്നു വന്നിട്ടുണ്ട്. ചില സ്ഥാപന ബോർഡുകളിൽ പോലും തെറ്റായ സ്ഥല നാമം ചേർത്തിട്ടുണ്ട്. ഇങ്ങനെ ഉള്ള ബോർഡുകൾ ആശയകുഴപ്പം സൃഷ്ടിക്കുന്നു എന്നും അഭിപ്രായം ഉണ്ട്. ഒരു പേര് മാത്രം നില നിർത്തണം എന്നാണ് ജനകീയ ആവശ്യം. ഇതിനായി ജില്ലാ കളക്ടർ ഇടപെടണം എന്നും ആവശ്യം ഉയർന്നു.

Read More

ത്രിദിന വേനൽക്കാല അവധി ക്യാമ്പ് വിജയകരമാക്കി അവർ പിരിഞ്ഞു

konnivartha.com : കോന്നി ഗവ ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന വേനൽക്കാല അവധി ക്യാമ്പ് വിജയകരമായി സമാപിച്ചു.   പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ മെമ്പർ .വി.റ്റി അജോമോൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പിൽ നിയമ സാക്ഷരതക്കാണ് കൂടുതൽ ഊന്നൽ നൽകിയത്. ലീഗൽ ലിറ്ററസി – 2022 എന്ന് നാമകരണം ചെയ്ത ക്യാമ്പിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള കോ വിഡ് മാനദണ്ഡങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവുകളും പൂർണമായും പാലിക്കപ്പെട്ടുകൊണ്ട് വിവിധ വിഷയങ്ങളായ കുട്ടികളുടെ അവകാശങ്ങളും കടമകളും, എന്തുകൊണ്ട് ഞാനൊരു കേഡറ്റായി, ലഹരിക്കെതിരായ ബോധവൽക്കരണം, പോക്സോ നിയമം, ശുഭയാത്ര, സാമൂഹിക മാധ്യമങ്ങൾ – കുട്ടികൾ അരുതാത്തത്, വ്യക്തി ശുചിത്വവും ശുചീകരണവും, എസ്.പി.സിയുടെ പത്ത് പ്രഖ്യാപനങ്ങൾ എന്നിവയിൽ കൗൺസിലർ സുലേഖ, അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ജി.സുരേഷ് കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ അയൂബ്…

Read More

കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം റൂട്ടില്‍ പുതിയ ബസ്സ്‌ പെര്‍മ്മിറ്റിന് സാധ്യത

  konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ ബസ്സ്‌ റൂട്ട് പെര്‍മിറ്റ് അപേക്ഷയില്‍ മേല്‍ അടുത്ത ദിവസം ചേരുന്ന പത്തനംതിട്ട ആര്‍ ടി എ യുടെ മീറ്റിങ്ങില്‍ തീരുമാനം എടുക്കും . ഈ മാസം ഇരുപത്തി മൂന്നിനു പത്തനംതിട്ട കളക്ടറെറ്റു ഹാളിലാണ് ആര്‍ ടി എ യുടെ മീറ്റിംഗ് .   കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ പെര്‍മിറ്റിനു ഉള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് . കായംകുളം -കോന്നി മെഡിക്കല്‍ കോളേജ് റൂട്ടില്‍ പെര്‍മിറ്റ് ലഭിച്ചാല്‍ കായംകുളം ,ചാരുമൂട്‌ , ചുനക്കര , പന്തളം ഭാഗത്ത്‌ ഉള്ളവര്‍ക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ എത്താന്‍ ഏറെ പ്രയോജനകരമാണ് . നിലവില്‍ കെ എസ് ആര്‍ ടി സിയും പ്രൈവറ്റ്…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സര്‍ക്കാര്‍ നിക്ഷേപകരെ വഞ്ചിക്കുന്നു : ശക്തമായ സമരത്തിന്‌ ആഹ്വാനം

    konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം തീയതി പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ സി എസ് നായര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആരോപണം . ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) നേതാക്കള്‍ പറയുന്നത് .   നിക്ഷേപകരുടെ…

Read More

കോന്നി, തിരുവല്ല, അടൂര്‍ : ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

  konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി, തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 41 സ്ഥാപനങ്ങളില്‍ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഗുണനിലവാരമില്ലാത്ത ഒരു സ്ഥാപനം അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും മറ്റ് അപാകതകള്‍ ചൂണ്ടികാണിച്ചു കൊണ്ട് അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നാല് സര്‍വയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ ആവശ്യമുണ്ട്

  konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി മേയ് 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ്/ എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും(പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).

Read More

കോന്നി വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി: ഓർമ്മപ്പെരുന്നാൾ കൊടിയേറി

  konnivartha.com : വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി. ഫാ.ജോജി കോയിക്കലേത്ത് , ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ ,ഫാ. ടിബിൻ ജോൺ. എന്നിവർ നേതൃത്വം നൽകി. ശനി വൈകിട്ട് 6 പി എം . സന്ധ്യാ നമസ്കാരം. ഞായർ രാവിലെ 6.30. പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്‌ജ് മുഖ്യ കാർമ്മികത്വം വഹിക്കും. പ്രദക്ഷണം നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും .

Read More

സഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം

  KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നി​ര​വ​ധി ക​രി​വീ​ര​ൻ​മാ​ർ ഇ​വി​ടെ വി​ദ്യ അ​ഭ്യ​സി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​രാ​ണ്. തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു, മം​ഗ​ലാം​കു​ന്ന്​ ഗ​ണ​പ​തി, കി​ര​ങ്ങാ​ട്ട്​ കേ​ശ​വ​ൻ, കാ​ഞ്ഞി​ര​ങ്ങാ​ട്ട്​ ശേ​ഖ​ര​ൻ, മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ, കീ​ഴു​ട്ട്​ വി​ശ്വ​നാ​ഥ​ൻ…

Read More

ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി

Konnivartha. Com : ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.കോന്നി കുരിച്ചിറ്റയിൽ പരേതനായ ബാലചന്ദ്രന്റെ മകളാണ്.ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.കോന്നി കുരിച്ചിറ്റയിൽ പരേതനായ ബാലചന്ദ്രന്റെ മകളാണ്.

Read More