കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം റൂട്ടില്‍ പുതിയ ബസ്സ്‌ പെര്‍മ്മിറ്റിന് സാധ്യത

 

konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ ബസ്സ്‌ റൂട്ട് പെര്‍മിറ്റ് അപേക്ഷയില്‍ മേല്‍ അടുത്ത ദിവസം ചേരുന്ന പത്തനംതിട്ട ആര്‍ ടി എ യുടെ മീറ്റിങ്ങില്‍ തീരുമാനം എടുക്കും . ഈ മാസം ഇരുപത്തി മൂന്നിനു പത്തനംതിട്ട കളക്ടറെറ്റു ഹാളിലാണ് ആര്‍ ടി എ യുടെ മീറ്റിംഗ് .

 

കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ പെര്‍മിറ്റിനു ഉള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് .

കായംകുളം -കോന്നി മെഡിക്കല്‍ കോളേജ് റൂട്ടില്‍ പെര്‍മിറ്റ് ലഭിച്ചാല്‍ കായംകുളം ,ചാരുമൂട്‌ , ചുനക്കര , പന്തളം ഭാഗത്ത്‌ ഉള്ളവര്‍ക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ എത്താന്‍ ഏറെ പ്രയോജനകരമാണ് . നിലവില്‍ കെ എസ് ആര്‍ ടി സിയും പ്രൈവറ്റ് ബസുകളും കോന്നി ഗവ മെഡിക്കല്‍ കോളേജില്‍ സര്‍വീസ് നടത്തുന്നുണ്ട് .

error: Content is protected !!