കോന്നി എം എല്‍ എ , സ്ഥലം എം പി ശ്രദ്ധിക്കുക : കോന്നി ഗവ ഹയര്‍സെക്കന്‍ഡറി  സ്ക്കൂളിന് സ്വന്തമായി വാഹനം ഇല്ല

  konnivartha.com : കോന്നി മേഖലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ ആണ് കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ .ആയിരത്തി അഞ്ഞൂറിന് മുകളില്‍ കുട്ടികള്‍ ഉണ്ട് . എന്നാല്‍ ഇന്നേവരെ സ്കൂളിന് ഒരു വാഹനം വാങ്ങി നല്‍കുവാന്‍ സ്ഥലം എം എല്‍ എയ്ക്കോ എം പിയ്ക്കോ കഴിഞ്ഞിട്ടില്ല . ദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക്‌ സ്കൂളില്‍ വന്നു പോകുവാന്‍ വാടകയ്ക്ക് എടുത്ത ചില ജീപ്പുകള്‍ മാത്രം ആണ് ആശ്രയം . തിങ്ങി നിറഞ്ഞാണ് കുഞ്ഞുകള്‍ സ്കൂളില്‍ വരുന്നത് . അധ്യാപകരും പി റ്റി എ യും വിഷമത്തില്‍ ആണ് . സ്കൂളിന് സ്വന്തമായി രണ്ടു വാഹനം എങ്കിലും ഉടനെ വേണം . എം എല്‍ എ ,എം പി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി അറിയുന്നു .എന്നാല്‍ ഇരുവരുടെയും ഭാഗത്ത്‌ നിന്നും ഉചിതമായ തീരുമാനം ഉണ്ടായിട്ടില്ല…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഗോഡൗണിൽ തള്ളി : എം എല്‍ എ ജനീഷ് കുമാര്‍ ഇടപെടുന്നു : ആംബുലന്‍സിന് ജീവന്‍ വെയ്ക്കും

  konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിന്‍റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്‍റെ അടി ഭാഗത്തെ ഗോഡൗണിൽ  മെഡിക്കല്‍  കോളേജ്  അധികാരികള്‍ തള്ളി കളഞ്ഞു  എന്നുള്ള ” കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത ” സത്യമെന്ന് തെളിഞ്ഞതിനാല്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അടിയന്തിരമായി  ഈ വാര്‍ത്തയില്‍  പ്രതികരിച്ചു   . “ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടും എന്ന് എം എല്‍ എ കോന്നി വാര്‍ത്തയോട് പറഞ്ഞു” .   കോന്നി മെഡിക്കല്‍ കോളേജിന്‍റെ ആവശ്യത്തിന് വേണ്ടി ജനീഷ് കുമാര്‍ എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നുമാണ് പണം മുടക്കി…

Read More

കോന്നി മെഡിക്കൽ കോളേജിന് എം എൽ എ നൽകിയ ആംബുലൻസ്സ് അനാഥാവസ്ഥയിൽ: കോന്നി മെഡിക്കല്‍ കോളേജ് അധികാരികള്‍ ഒരു റീത്ത് കൂടി വാങ്ങി “ഇവന്‍റെ” നെഞ്ചത്ത് വെയ്ക്കുക്ക

കോന്നി മെഡിക്കൽ കോളേജിന് എം എൽ എ നൽകിയ ആംബുലൻസ്സ് അനാഥാവസ്ഥയിൽ: കോന്നി മെഡിക്കല്‍ കോളേജ് അധികാരികള്‍ ഒരു റീത്ത് കൂടി വാങ്ങി “ഇവന്‍റെ” നെഞ്ചത്ത് വെയ്ക്കുക്ക Konnivartha. Com :കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഗോഡൗണിൽ തള്ളി. ദേശീയ ആരോഗ്യ മിഷനിൽ നിന്നും താൽക്കാലിക ഡ്രൈവർ ആയിരുന്നു ഏതാനും ദിവസം ആംബുലൻസ് ഓടിച്ചത്. താൽക്കാലിക ഡ്രൈവറുടെ കരാർ അവസാനിച്ചതോടെ പകരക്കാരെ നിയമിച്ചില്ല. ഇതോടെ മാസങ്ങളായി ആംബുലൻസ്സ് ഒരു മൂലയ്ക്ക് തള്ളി. പുതിയ ഡ്രൈവറെ നിയമിക്കാൻ നടപടി ഉണ്ടാകും എന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.ഡ്രൈവറെ വെക്കാന്‍ കഴിയുന്നില്ല എങ്കില്‍…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാചരണം നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ ത്തിന്‍റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആചരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവത്യാഗം ചെയ്ത മുഴുവൻ നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും സ്മരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, ഡോ: ഗിരീഷ്, സാലി മാത്യു, എസ്.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

Read More

അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക

അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക കോന്നി വാര്‍ത്ത : വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയ്ക്ക് വേണ്ടി “ബഹുമാന്യ”അദാനിയ്ക്കു കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍പഞ്ചായത്തിലെ കൂടല്‍ രാഷസന്‍ പാറയിലെയും സമീപ സ്ഥലത്തെ പാറയും വേണം .അതിനു വേണ്ടി എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി . അവസാനം കലഞ്ഞൂരിലെ ജനത്തിന്‍റെ അഭിപ്രായം അറിയുവാന്‍ ഒരു സര്‍വ്വെ വെച്ചു അത് കോന്നി പഞ്ചായത്ത് മേഖലയിലെ കുളത്തിങ്കല്‍ സെന്‍റ് മേരിസ് ഓഡിറ്റോറിയത്തിൽ ജനഹിത പരിശോധ നടക്കുന്നു. ഇത് തന്നെ സര്‍ക്കാര്‍ തട്ടിപ്പ് . ഇതില്‍ ജനം വീഴരുത്. കോന്നി എം എല്‍ എ ജനീഷ് കുമാര്‍ പറഞ്ഞു ഇനി ഒരു പാറമട ഈ മണ്ഡലത്തില്‍ വരില്ല എന്ന് . പിന്നെ എന്തിന് ജനഹിതം അറിയുന്നു…

Read More

കോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം: എം എല്‍ എ

  കോന്നി വാര്‍ത്ത ഡോട്ട് കോം :ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോടും, താലൂക്ക് ആശുപത്രി അധികൃതരോടും, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജരോടും ആലോചിച്ചാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് ഉദ്ഘാടനം നടത്തിയതെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ താലൂക്ക് ആശുപത്രി വികസനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച 10 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് കേന്ദ്രീകൃത ഓക്സിജൻ പ്ലാന്‍റ് . താലൂക്ക് ആശുപത്രിയിൽ സർക്കാരും, എം.എൽ.എയും നടത്തുന്ന വികസന പ്രവർത്തനങ്ങളോട് സഹകരിക്കാതെ യു.ഡി.എഫിലെ ഒരു വിഭാഗം സ്ഥിരമായി ബഹിഷ്കരണം നടത്തുകയാണ്. താലൂക്ക് ആശുപത്രിയ്ക്ക് എം.എൽ.എ ഫണ്ടിൽ നിന്നും നല്കിയ ആംബുലൻസ് ഏറ്റുവാങ്ങാൻ പോലും ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് എത്തിയില്ല. കോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം മാത്രമാണ്. യു.ഡി.എഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോൾ നടക്കുമ്പോൾ സങ്കുചിത രാഷ്ട്രീയം…

Read More

കുളത്തുമണ്ണിലെ കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു കൃഷി നിര്‍ത്തുകയാണ്

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി താലൂക്കിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പരമ്പരാഗത കൃഷിക്കാര്‍ മനം ഉരുകി കണ്ണീരോടെ പറയുന്നു . കൃഷിപ്പണികള്‍ നിര്‍ത്തുകയാണെന്ന് . കാട്ടാനയും കാട്ടു പന്നിയും ഈ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു . വനം വകുപ്പും കൃഷി വകുപ്പും ഈ കര്‍ഷകരുടെ പരാതിയും കണ്ണീരും കാണുക. ഇത് കുളത്തുമണ്ണിലെ കര്‍ഷകര്‍ . നട്ടു നനച്ച് വെച്ച വാഴ കൂമ്പിട്ടപ്പോള്‍ ആ മനസുകള്‍ സന്തോഷിച്ചു . വിളവ് എത്തിയപ്പോള്‍ ” വനത്തിലെ അവകാശികള്‍ ” എത്തി . കാട്ടാനകള്‍ വാഴ തോട്ടത്തില്‍ എത്തി വാഴയെല്ലാം എടുത്തു . പന്നികള്‍ മറ്റ് കാര്‍ഷിക വിളകളും . കാട്ടാനകളുടെ വിളനിലമായി കുളത്ത് മണ്ണ് മാറിയിട്ടും വനം വകുപ്പ് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചില്ല . സോളാര്‍ വേലികള്‍ സ്ഥാപിക്കും എന്ന് കര്‍ഷകര്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഇതുവരെ…

Read More

കോന്നി താലൂക്കായിട്ട് നാളെ ഏഴ് വർഷം: പട്ടയം കാത്ത് മലയോര കര്‍ഷകര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും . ഏഴു വര്‍ഷം തികഞ്ഞിട്ടും കോന്നിയിലെ മലയോര കര്‍ഷകരുടെ പട്ടയ വിഷയത്തില്‍ മെല്ലെ പോക്ക് ആണ് . ഇനിയും പട്ടയം ലഭിക്കാന്‍ ഉള്ളവര്‍ അപേക്ഷ നല്‍കണം എന്നുള്ള അറിയിപ്പ് വന്നതോടെ 6000 പേരോളം അപേക്ഷ വീണ്ടും നല്‍കി . തണ്ണിത്തോട് ,സീതത്തോട് ,ചിറ്റാര്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ ആണ് പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കിയത് . പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി എന്നത് ഒഴിച്ചാല്‍ കാര്യമായ നീക്ക് പോക്ക് ഉണ്ടായില്ല . 1977 ജനുവരി ഒന്നിനുമുൻപ്‌ ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകുമെന്നാണ് വ്യവസ്ഥ.വനം…

Read More

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം

കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ബഹുമാന്യ മുഖ്യമന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം” നിവേദനം നല്‍കി . പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളായ കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കണം .മലയോര മേഖലയായ കോന്നിയുടെ തിലക കുറിയാണ് ഈ സ്കൂള്‍ ഓരോ വര്‍ഷവും 480 കുട്ടികള്‍ ക്ക് മുകളില്‍ ഇവിടെ പഠിക്കുന്നു .വീടുകളില്‍ നിന്നും രാവിലെ പുറപ്പെടുന്ന കുട്ടികള്‍ക്ക് ലഘു ഭക്ഷണം മാത്രമാണ് കഴിക്കുവാന്‍ കഴിയുന്നത്‌ സ്കൂളില്‍ എത്തുമ്പോള്‍ 9 മണിയാകും .കുഞ്ഞുങ്ങള്‍ക്ക്‌ വിശക്കുമ്പോള്‍ രാവിലെ കരുതുന്ന ബിസ്കറ്റ് മാത്രമാണ്…

Read More