അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക

അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക

കോന്നി വാര്‍ത്ത : വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയ്ക്ക് വേണ്ടി “ബഹുമാന്യ”അദാനിയ്ക്കു കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍പഞ്ചായത്തിലെ കൂടല്‍ രാഷസന്‍ പാറയിലെയും സമീപ സ്ഥലത്തെ പാറയും വേണം .അതിനു വേണ്ടി എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി . അവസാനം കലഞ്ഞൂരിലെ ജനത്തിന്‍റെ അഭിപ്രായം അറിയുവാന്‍ ഒരു സര്‍വ്വെ വെച്ചു അത് കോന്നി പഞ്ചായത്ത് മേഖലയിലെ കുളത്തിങ്കല്‍ സെന്‍റ് മേരിസ് ഓഡിറ്റോറിയത്തിൽ ജനഹിത പരിശോധ നടക്കുന്നു. ഇത് തന്നെ സര്‍ക്കാര്‍ തട്ടിപ്പ് . ഇതില്‍ ജനം വീഴരുത്.
കോന്നി എം എല്‍ എ ജനീഷ് കുമാര്‍ പറഞ്ഞു ഇനി ഒരു പാറമട ഈ മണ്ഡലത്തില്‍ വരില്ല എന്ന് . പിന്നെ എന്തിന് ജനഹിതം അറിയുന്നു . ഇവിടെയാണ് തട്ടിപ്പ് . സര്‍ക്കാരും അദാനി ഗ്രൂപ്പും കൂടി നടത്തുന്ന ഈ തട്ടിപ്പ് കലഞ്ഞൂര്‍ നിവാസികള്‍ അറിയുക . എം എല്‍ എ യുടെ വാക്ക് പോലും തള്ളിക്കളഞ്ഞു കൊണ്ട് ജനഹിത മീറ്റിങ് നടത്തുവാന്‍ ഉള്ള ആര്‍ജവം എടുത്തവര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആണ് .ഇവരെ ഉടന്‍ സസ്പെന്‍റ് ചെയ്യണം . ജന പ്രതിനിധിയായ സ്ഥലം എം എല്‍ എ പറഞ്ഞിട്ടു പോലും ഇന്ന് ജനഹിത അഭിപ്രായ സര്‍വെ എടുത്ത ആളുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആണ് . ഉടനെ തന്നെ ഇവരെ ജോലിയില്‍ നിന്നും മാറ്റണം .കാരണം ജനത്തിന്‍റെ അവകാശം ഹനിക്കുന്ന തരത്തില്‍ കുത്തക കമ്പനികള്‍ ഈ നാട്ടിലെ പാറകള്‍ അറുത്തുമുറിക്കുവാന്‍ അച്ചാരം കൊടുക്കുന്നു .

ഈ നീക്കം ജനംതള്ളുന്നു . സ്ഥലം എം പി പോലും എതിര്‍ത്തു എന്നിട്ടും അദാനിയ്ക്ക് വേണ്ടി ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നും മാറ്റി കോന്നി പഞ്ചായത്തിലെ ഒരു സ്ഥലത്തു വെച്ചവര്‍ ഈ പദ്ധതി എങ്ങനെ എങ്കിലും നടത്തുവാന്‍ ഇറങ്ങിയവര്‍ ആണ് .

error: Content is protected !!