konnivartha.com: കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾക്ക് പിന്നാലെയാണ് ഇന്ന് കോന്നി കൊച്ചയ്യപ്പന്‍ എന്ന ആന കുട്ടി ചരിഞ്ഞത് . ആനക്കൂട്ടില്‍ “അകപ്പെട്ട” ആനകൾ മിക്കതും ചരിയുമ്പോൾ” എരണ്ടകെട്ട് “എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള ആനത്താവളവും . കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. ആനത്താവളത്തിൽ നിന്ന് അടിക്കടി കേൾക്കുന്നത് കണ്ണീർക്കഥകള്‍ . ആനകൾ അകാലത്തിൽ ചരിയുന്നത് എന്ത് കൊണ്ട് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ സംസ്ഥാനത്തെ വനം വകുപ്പിന് കഴിയുന്നില്ല . ചരിയുന്ന ആനകളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ചു പരിശോധനകള്‍ക്ക് അയക്കുന്നുണ്ട് . റിപ്പോര്‍ട്ട് മുറയ്ക്കും ലഭിക്കുന്നു എങ്കിലും ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വനം വകുപ്പ് മൂടി വെക്കുന്നു…
Read Moreടാഗ്: konni mla
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആദരവ് നല്‍കി
konnivartha.com: കോന്നി മണ്ഡലത്തിലെ SSLC,+2 പരീക്ഷകളിൽ 100% വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആദരവ് കോന്നി വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.അഭി. സക്കറിയാസ് മാർ അപ്രേം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനായി.ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. കോന്നിയിൽ നിന്നുള്ള സിവിൽ സർവീസ് ജേതാവ് സ്വാതി. എസ് മുഖ്യാതിഥിയായി പങ്കെടുത്തു.മണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളുടെ പ്രധാന അധ്യാപകർ ആദരവ് ഏറ്റുവാങ്ങി.സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോന്നി സ്വദേശി എസ്. സ്വാതിക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി. മണ്ഡലത്തിൽ നിന്നും വിവിധ സർവകലാശാലകൾ പരീക്ഷകളിൽ പങ്കെടുത്ത് റാങ്ക് നേടിയവർ, അഖിലേന്ത്യാ മെഡിക്കൽ…
Read Moreകല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി
konnivartha.com: കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില്‍ കല്ലേലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും നോക്കിയാല്‍ കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള്‍ നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള്‍ ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ യഥേഷ്ടം വിഹരിക്കാന്‍ അഴിച്ചു വിട്ടിരിക്കുന്നു . ഒന്‍പതു കാട്ടാനകള്‍ കഴിഞ്ഞ ഒരു മാസമായി രാപകല്‍ ഭേദമന്യേ തിമിര്‍ത്തു വാഴുകയാണ് . തീറ്റ തേടി ഇറങ്ങുന്ന ഇ കാട്ടാനകള്‍ ഒരു മനുഷ്യജീവന്‍ എടുത്താല്‍ മാത്രമേ ഉടമകളായ വനം വകുപ്പ് അനങ്ങൂ എന്നുള്ള മനോഭാവം വെടിയണം . കാട് വിട്ടു നാട്ടില്‍ എത്തുന്ന ഈ വന്യ മൃഗം മൂലം കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും കാട്ടാന വിഹരിക്കുന്ന ഇടമായി മാറി .ജനങ്ങള്‍ അതീവ ഭീതിയില്‍ ആണ് .…
Read Moreകാട്ടാനശല്യം നേരിടുന്നതിനായി കോന്നി എം എല്‍ എ യോഗം വിളിച്ചു ചേര്‍ത്തു
konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു. കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ബുധനാഴ്ച ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലിസ് എത്തിക്കും. പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും.ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു . കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന…
Read Moreകുളത്തുമണ്ണിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാല്‍ ഇനി അലാറം മുഴങ്ങും
konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില്‍ വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം ശക്തമായി . കാട്ടാന ഇറങ്ങുന്ന റബര്‍ തോട്ടത്തില്‍ അലാറം സ്ഥാപിച്ചു .കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയുന്ന യന്ത്രത്തില്‍ നിന്നും ഉച്ചത്തില്‍ ഉള്ള ശബ്ദം ഉണ്ടാകും .ഇതോടെ കാട്ടാന പേടിച്ചു ഓടും എന്നാണ് വനം വകുപ്പ് പറയുന്നത് .പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഈ യന്ത്രം സ്ഥാപിക്കുന്നത് . ഫാം പ്രൊട്ടക്ഷന്‍ അലാറം ആണ് വനം വകുപ്പ് താല്‍ക്കാലികമായി സ്ഥാപിച്ചത് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ ഇന്ന് വൈകിട്ട് കോന്നി എം എല്‍ എ ,കോന്നി ഡി എഫ് ഒ ,ഉന്നത വനപാലകര്‍…
Read Moreസി പി ഐ (എം) കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും
konnivartha.com: മലയോര മേഖലയിൽ രൂക്ഷമായവന്യ മൃഗശല്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാത്ത വനപാലകർക്കെതിരെ സി പി ഐ എം കോന്നി, കൊടുമൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. രാവിലെ 10ന് കോന്നി ചന്ത മൈതാനിയിൽ നിന്നുമാണ് ബഹുജന മാർച്ച് ആരംഭിക്കുന്നത്. മലയോരമേഖലയിലെ ജനങ്ങൾക്ക് കൃഷി ചെയ്യാനും ജീവിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. കൃഷിയിടങ്ങളിൽ ആനയും, കാട്ടുപോത്തും, പന്നിയും, കുരങ്ങ്, മൈൽ തുടങ്ങിയ വന്യജീവികൾ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കൊക്കത്തോട്ടിലടക്കം ആനയുടെയും, കടുവയുടെയും ആക്രമണത്തിൽ മനുഷ്യജീവനടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ പോകുന്ന യാത്രക്കാർ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.മലയോര മേഖലയിലെ കർഷകരുടെ വരുമാനമാർഗമായ കൃഷികൾ വ്യാപകമായി വന്യമൃഗങ്ങൾ നശിപ്പിക്കുമ്പോഴും അർഹമായ നഷ്ട പരിഹാരം നൽകാൻ വനപാലകർ നടപടികൾ സ്വീകരിക്കുന്നില്ല. മനുഷ്യജീവനുപോലും ഭീഷണിയായി തുടരുന്ന വന്യമൃഗശല്യം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ…
Read Moreനിരപരാധിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഉള്ള വനം വകുപ്പ് നീക്കം കോന്നി എം എല്‍ എ പൊളിച്ചു
konnivartha.com: കോന്നി വനം ഡിവിഷനിലെ പാടം വനപാലകരെ ഉടന്‍ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യണം .പാടം വനം മേഖലയില്‍ കാട്ടാന ചരിഞ്ഞു എന്ന പേരില്‍ 11 പേരെ ആണ് അന്യായമായി വനം വകുപ്പ് പീഡിപ്പിച്ചു വന്നത് . ഒരാളെ പ്രതി ചേര്‍ക്കുമ്പോള്‍ ഉള്ള യാതൊരു നടപടിയും പാടം വനം വകുപ്പ് ജീവനക്കാര്‍ സ്വീകരിച്ചില്ല . അനധികൃതമായി ജനങ്ങളെ പിടിച്ചു വെച്ച് മര്‍ദിച്ചു കുറ്റം ചുമത്തി തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും തടിയൂരുന്ന കാടത്തം ആണ് പാടം വനപാലകര്‍ നാളിതു വരെ നടത്തി വന്നത് . കാട്ടാന ചരിഞ്ഞിട്ടും മൂന്നു ദിനം കഴിഞ്ഞു മാത്രം ആണ് വനം വകുപ്പ് ജീവനക്കാര്‍ അറിഞ്ഞത് . ഫീല്‍ഡില്‍ പോയി നിരീക്ഷണം നടത്തുന്നില്ല എന്നതിന് ഇനി ഉദാഹരണം വേണ്ട . കാട്ടാന ചരിഞ്ഞത് തങ്ങളുടെ കഴിവ് കേടു കൊണ്ട് അല്ല എന്ന് വരുത്തി…
Read Moreനിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം
ജനകീയ നടപടി : ജനങ്ങളുടെ ജനീഷ് കുമാര്‍ എം എല്‍ എ ഇടപെടും konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്‍ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല്‍ എ ഇടപെട്ട് നിരപരാധിയുടെ ജീവന്‍ രക്ഷിച്ചു .ഇല്ലെങ്കില്‍ ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചിലപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് konnivartha.com:കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ…
Read Moreകലഞ്ഞൂർ:വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു
konnivartha.com: ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന സംസ്ഥാനമായി വരും വർഷം കേരളം മാറുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കലഞ്ഞൂർ സ്‌കൂൾ മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതിലൂടെ നികുതി വർധിപ്പിക്കാതെ വരുമാനം വർധിപ്പിക്കാൻ സാധിച്ചു. മലയോര തീരദേശഹൈവകൾ സംസ്ഥാനത്ത് കൂടുതൽ വ്യവസായവും സാധ്യമാക്കും. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കൂടുതൽ വ്യവസായമാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡ്, ആശുപത്രി, സ്കൂൾ, സാമൂഹ്യ നീതി പെൻഷൻ തുടങ്ങി എല്ലാ മേഖലകളിലുമുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോന്നി മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേയിലൂടെ വലിയ വികസനക്കുതിപ്പാണ് സാധ്യമാകുന്നതെന്ന് അധ്യക്ഷനായ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ബിഎം ബിസി നിലവാരത്തിലുള്ള റോഡുകൾ…
Read Moreവനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായി : എം എല്‍ എ
konnivartha.com: കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കെ യു ജനീഷ് കുമാർ എം എല്‍ എ . ഉണ്ടായത് ദാരുണമായ സംഭവം. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കാല പഴക്കം ചെന്ന തൂണുകളാണ് ഉള്ളത്. ഓരോ ദിവസവും ആനക്കൂട്ടിൽ എത്തുന്നത് ധാരാളം കുട്ടികളാണ് അവിടെ ഇത്തരത്തിലൊരു അപകടസാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. 5 സുരക്ഷാ ഉദ്യോഗസ്ഥർക്കായിരുന്നു ആ സമയത്ത് ചുമതലയുണ്ടായിരുന്നത് അതിൽ ഒരാൾ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.വനംമന്ത്രി എ കെ ശശീന്ദ്രൻ സംഭവത്തിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കർശനമായ പരിശോധനകൾ ഉണ്ടാകേണ്ടതുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നി ആനക്കൂട്ടിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുന്നത്. നടത്തിപ്പുകാരുടെ വീഴ്ച മൂലം…
Read More