പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133 konnivartha.com : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 133 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു. കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്. നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത്…
Read Moreടാഗ്: konni forest division
കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം
“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള്‍ ഒന്നും തന്നെ ഈ കാട്ടു കൊമ്പന്‍റെ അടുത്തു ചിലവാകുന്നില്ല . കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷ ലതാതികള്‍ തല കുനിക്കുന്നു .…
Read More