ചിറ്റാർ സീതത്തോട് മേഖലയില്‍ കാട്ടാനശല്യം : അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു

  konnivartha.com: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ…

Read More

കോന്നി അതുമ്പുംകുളം ഞള്ളൂർ :കാട്ടാന വിളയാടുന്ന കാര്‍ഷിക ഭൂമിക

    konnivartha.com : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അതുമ്പുംകുളം ഞള്ളൂർ മണ്ണിൽ വീട്ടിൽ മോഹനദാസിന്‍റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വാഴയും തെങ്ങും മറ്റ് ഫല വൃക്ഷങ്ങളും നശിപ്പിച്ചു . ഈ മേഖലയില്‍ ഏറെ നാളായി കാട്ടാന ശല്യം വിതയ്ക്കുന്നു എങ്കിലും കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുവാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .   രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന കാട്ടു കൊമ്പനാനകളുടെ കാര്‍ഷിക വിള നാശം മൂലം ജനം പൊറുതി മുട്ടി . സന്ധ്യ കഴിഞ്ഞാല്‍ പേടിയോടെ ആണ് ജനം കഴിയുന്നത്‌ . കാട്ടാനകളുടെ ചിന്നം വിളികള്‍ ആളുകളില്‍ ഭീതി ഉണര്‍ത്തുന്നു . വനം വകുപ്പ് എന്നൊരു വിഭാഗം ഇവിടെ ഉണ്ടോ . ഉണ്ടെങ്കില്‍ കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുക .

Read More

സഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം

  KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നി​ര​വ​ധി ക​രി​വീ​ര​ൻ​മാ​ർ ഇ​വി​ടെ വി​ദ്യ അ​ഭ്യ​സി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​രാ​ണ്. തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു, മം​ഗ​ലാം​കു​ന്ന്​ ഗ​ണ​പ​തി, കി​ര​ങ്ങാ​ട്ട്​ കേ​ശ​വ​ൻ, കാ​ഞ്ഞി​ര​ങ്ങാ​ട്ട്​ ശേ​ഖ​ര​ൻ, മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ, കീ​ഴു​ട്ട്​ വി​ശ്വ​നാ​ഥ​ൻ…

Read More

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന്

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും കോന്നി വാര്‍ത്ത : കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ പെര്‍മനന്റ് നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. വനം വന്യ ജീവി വകുപ്പ് പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് വാഴപ്പാറ ഡിപ്പോ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍, ദക്ഷിണ മേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ്, സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ്…

Read More

വനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു

വനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു .കോന്നി പോസ്റ്റ്‌ ഓഫീസിന്റെ സമീപമായി 1992 ല്‍ വനം വകുപ്പിന്‍റെ ഒരേക്കര്‍ സ്ഥലത്ത് നട്ടു പിടിപിച്ച തോട്ടം അപൂര്‍വ്വ പച്ചമരുന്നുകളുടെ കലവറയാണ് .ചെറുതും വലുതുമായ സസ്യങ്ങൾ തഴച്ചു വളരുന്നു . പാമ്പിന്‍ വിഷ സംഹാരിയായ അണലി വേഗ,പിത്ത കഫങ്ങൾ ശമിപ്പിക്കും, മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക് ഉള്ള അഗത്തി,ദുഷ്ടവൃണം,വാതരക്തം, വിഷഹാരി, ചൊറി,കുഷ്ഠം എന്നിവ ശമിപ്പിക്കുന്ന അകില്‍ ,വാതം, ഹൃദ്രോഗം, ത്വഗ്‌രോഗങ്ങൾ, ലൈംഗികശേഷിക്കുറവ്, വിരശല്യം, വയറുകടി തുടങ്ങിയവ കുറയ്ക്കുന്നതിന് ഉള്ള അക്രോട്ട്,പ്രമേഹം, നീർക്കെട്ട് ഉള്ള അടമ്പ് ,കഫം, പിത്തം, ജ്വരം, അതിസാരം, ഛർദ്ദി എന്നിവ കുറയ്ക്കുന്ന അതിവിടയം,മൂത്രത്തിലെ കല്ല് പോകുവാന്‍ അപ്പ ,അയമോദകം,അമൃത്,അയ്യപ്പന,അരണമരം,അരളി,അവിൽപ്പൊരി,അസ്ഥിമരം,അമ്പൂരിപ്പച്ചില,വള്ളി ചെടികളായ ആടലോടകം,ആകാശവല്ലി,ആച്ചമരം,ആനക്കയ്യൂരം,ആനക്കൊടിത്തൂവ,ആനച്ചുണ്ട,ആനച്ചുവടി,ആനത്തകര,ആനപ്പരുവ തുടങ്ങിയ നൂറു കണക്കിന് പച്ചമരുന്നുകള്‍ ഇവിടെ ഉണ്ട് .ഇതെല്ലം കാണുന്നതിനു ചെങ്കല്‍ നിരത്തിയ പാതയും ഒരുക്കിയിട്ടുണ്ട് . .ഒരില,മൂവില ,കനലാടി,കച്ചോലം ,നീര്‍…

Read More