കോന്നി അതുമ്പുംകുളം ഞള്ളൂർ :കാട്ടാന വിളയാടുന്ന കാര്‍ഷിക ഭൂമിക

 

 

konnivartha.com : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അതുമ്പുംകുളം ഞള്ളൂർ മണ്ണിൽ വീട്ടിൽ മോഹനദാസിന്‍റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വാഴയും തെങ്ങും മറ്റ് ഫല വൃക്ഷങ്ങളും നശിപ്പിച്ചു . ഈ മേഖലയില്‍ ഏറെ നാളായി കാട്ടാന ശല്യം വിതയ്ക്കുന്നു എങ്കിലും കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുവാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .

 

രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന കാട്ടു കൊമ്പനാനകളുടെ കാര്‍ഷിക വിള നാശം മൂലം ജനം പൊറുതി മുട്ടി . സന്ധ്യ കഴിഞ്ഞാല്‍ പേടിയോടെ ആണ് ജനം കഴിയുന്നത്‌ . കാട്ടാനകളുടെ ചിന്നം വിളികള്‍ ആളുകളില്‍ ഭീതി ഉണര്‍ത്തുന്നു . വനം വകുപ്പ് എന്നൊരു വിഭാഗം ഇവിടെ ഉണ്ടോ . ഉണ്ടെങ്കില്‍ കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുക .