konnivartha.com: ലൈറ്റ് ഹൗസ് ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നത് ലക്ഷ്യമിട്ട് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനാവാൾ മേഖലയിലെ പങ്കാളികളുമായി ചർച്ച നടത്തും. നാളെ (ജൂലൈ 11 ) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വിഴിഞ്ഞം ലൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് സഹമന്ത്രി ശ്രീ ശാന്തനു ഠാക്കൂറും പങ്കെടുക്കും. ഇന്ത്യാ ഗവൺമെൻ്റിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പിന്റെ ടൂറിസം വികസനത്തിനായി അടുത്തിടെ വിഴിഞ്ഞം ലൈറ്റ് ഹൗസ് പുനരുദ്ധാരണം നടത്തിയിരുന്നു.
Read Moreടാഗ്: keralatourism
സഞ്ചാരികൾ തേടിവരുന്ന പ്രകൃതി ഭംഗി : കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം
konnivartha.com: യാത്ര ഇഷ്ടപ്പെടുന്നവര്ക്ക് മുമ്പില് മഴക്കാലത്ത് തെളിയുന്നത് മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് .കോന്നിയുടെ കിഴക്കന് ഗ്രാമത്തില് പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില് കൂടി ആണെങ്കിലും നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ല .ആര്ക്കും കടന്നു വരാം . ജല കണങ്ങള് ധാര ധാരയായി താഴേക്ക് പതിക്കുമ്പോള് അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില് വഴുക്കല് ഉള്ളതിനാല് സൂക്ഷിക്കുക . കല്ലേലി ചെളിക്കുഴിയില് മഴക്കാലമായാല് സഞ്ചാരികളുടെ വരവ് ആണ് . പാറയില് നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള് ആ കുളിരില് ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല് ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില് നിന്നും ആണ്…
Read Moreകാഴ്ചകളുടെ സദ്യയൊരുക്കി കല്ല്യാണത്തണ്ട് മലനിരകൾ
konnivartha.com: ഒരു വശത്ത് പച്ച പുതച്ച് നില്ക്കുന്ന മലനിരകള്, അതിനിടയില് നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിർകാറ്റും, മറുവശത്ത് കട്ടപ്പന നഗരത്തിന്റെ അതിമനോഹര കാഴ്ച. ഇടുക്കിക്കാര്ക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകള് തേടി മറ്റു നാടുകളില് നിന്നും കൂടുതല് ആളുകള് എത്തുന്നത് ഒരിക്കല് ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്. ഭീമാകാരമായ ഒരു ദണ്ഡ് വീണുകിടക്കുന്നതുപോലെ നീണ്ടുകിടക്കുന്ന ഒരു മല. ഏകദേശം 15 കിലോമീറ്റര് നീളമുണ്ട് ഈ മലയ്ക്ക്. 3600 അടിയാണ് ഇതിന്റെ ശരാശരി ഉയരം. മലമുകളില് ചിലയിടങ്ങളില് ഒരു കിലോമീറ്റര് വീതിയുമുണ്ട്. ഈ മലയുടെ ഏറ്റവും ഉയരത്തില് മനോഹരമായ ഒരു തടാകമുണ്ട്. ചരിത്രപരമായും, ഐതീഹ്യപരമായും വളരെയധികം പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ്.കട്ടപ്പന ചെറു തോണി റോഡിൽ നിർമ്മല സിറ്റി എന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര് മാറി ആണ് ഈ സ്ഥലം.…
Read Moreതണ്ണിത്തോട് തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് ഭരണാനുമതി
konnivartha.com :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം…
Read Moreകള്ളിപ്പാറ മലയിൽ നീലക്കുറിഞ്ഞി പൂത്തു
konnivartha.com : കള്ളിപ്പാറ മലനിരകളെ നീലപ്പട്ടണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ശാന്തൻപാറയിൽനിന്ന് മൂന്നാർ-തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ വർണക്കാഴ്ചകൾ കാണാം. ഒപ്പം ചതുരംഗപ്പാറയുടെയും കാറ്റാടിപ്പാറയുടെയും വിദൂരദൃശ്യങ്ങളും കൺമുന്നിൽ തെളിയും. 2020ൽ ശാന്തൻപാറയിലെ തോണ്ടിമലയിലും നീലക്കുറിഞ്ഞി പൂത്തിരുന്നു. കോവിഡ് കാലവും പ്രളയവുമെല്ലാം സഞ്ചാരികളിൽനിന്ന് മറച്ചുപിടിച്ച ഇടുക്കിയുടെ നീലവസന്തം വീണ്ടും കൺമുന്നിൽ തെളിയുകയാണ്. നീലപ്പട്ടണിഞ്ഞ് ശീതകാലത്തെ വരവേൽക്കുന്ന കള്ളിപ്പാറ മലനിരകൾ കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ കാനനപാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തത്തിനരികിലെത്താം.ഇടുക്കി ജില്ലയിലെ ടൂറിസം മാപ്പിൽ ഇടം പിടിക്കാത്ത മലനിരകൾ ആണ് കള്ളിപ്പാറ.ഇടുക്കിയിലെ തന്നെ തോപ്രാംകുടി ഉള്ള “കള്ളിപ്പാറ വ്യൂ പോയിന്റ് ” ല് അല്ല നീലക്കുറിഞ്ഞി പൂത്തത് . തോപ്രാംകുടി കള്ളിപ്പാറയിൽ…
Read More