കാഴ്ചകളുടെ സദ്യയൊരുക്കി കല്ല്യാണത്തണ്ട് മലനിരകൾ

 

konnivartha.com: ഒരു വശത്ത് പച്ച പുതച്ച് നില്‍ക്കുന്ന മലനിരകള്‍, അതിനിടയില്‍ നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിർകാറ്റും, മറുവശത്ത് കട്ടപ്പന നഗരത്തിന്‍റെ അതിമനോഹര കാഴ്ച.

ഇടുക്കിക്കാര്‍ക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകള്‍ തേടി മറ്റു നാടുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒരിക്കല്‍ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്.

ഭീമാകാരമായ ഒരു ദണ്ഡ് വീണുകിടക്കുന്നതുപോലെ നീണ്ടുകിടക്കുന്ന ഒരു മല. ഏകദേശം 15 കിലോമീറ്റര്‍ നീളമുണ്ട് ഈ മലയ്ക്ക്. 3600 അടിയാണ് ഇതിന്റെ ശരാശരി ഉയരം. മലമുകളില്‍ ചിലയിടങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയുടെ ഏറ്റവും ഉയരത്തില്‍ മനോഹരമായ ഒരു തടാകമുണ്ട്. ചരിത്രപരമായും, ഐതീഹ്യപരമായും വളരെയധികം പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ്.കട്ടപ്പന ചെറു തോണി റോഡിൽ നിർമ്മല സിറ്റി എന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര്‍ മാറി ആണ് ഈ സ്‌ഥലം. വ്യത്യസ്തമായ കാഴ്ച്ച ഭംഗി ഇവിടെ വന്നാൽ ആസ്വദിക്കാം.

error: Content is protected !!