കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

  konnivartha.com: പത്തനംതിട്ട കോന്നി ഇക്കോ ടൂറിസം  കേന്ദ്രത്തിലെ  കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.രക്ഷകര്‍ത്താക്കളുടെ കൺമുന്നിലാണ് അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തുണിയിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തു പിന്നാലെയാണ് അപകടം…

Read More

ആനയുടെ സാന്നിധ്യം: റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം

  konnivartha.com: കോന്നി ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ അധികാരികളോട് ആവശ്യം ഉന്നയിച്ചു . വേനൽ ചൂട് രൂക്ഷമായതിനാൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മെയിൽ റോഡിൽ വന്യജീവികൾ രാത്രി പകൽ വ്യത്യാസമില്ലാതെ ഇറങ്ങുന്നതിനാൽ വനംവകുപ്പ് അടിയന്തരമായി പെട്രോളിങ്ങ് ശക്തമാക്കണം എന്ന് കെ സി സി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക ദിവസങ്ങളിൽ ആനയുടെ സാന്നിധ്യം റോഡിൽ നിലവിൽ ഉണ്ട് ദിവസേനേ യാത്ര ചെയ്യുന്നവർ ഭീതിയിലാണ് യാത്ര ചെയ്യുന്നത് . പലപ്പോഴും വാഹനങ്ങൾ അടുത്ത എത്തുമ്പോഴാണ് മൃഗങ്ങൾ റോഡിൽ നിൽക്കുന്നത് അറിയുന്നത്. മുൻകരുതൽ എന്ന നിലയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വന്യജീവികളുടെ സാന്നിധ്യം റോഡിൽ ഉണ്ടെങ്കിൽ അത് കൃത്യമായി യാത്രകാരെ അറിയിക്കുവാൻ രാത്രി പകൽ സമയങ്ങളിൽ ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും…

Read More

വനം വകുപ്പ് മേധാവിയെ മാറ്റണം:വന്യജീവി മനുഷ്യ സംഘര്‍ഷം കുറയ്ക്കാന്‍ ഇടപെടുന്നില്ല

  konnivartha.com: കേരള സംസ്ഥാന വനം വന്യ ജീവി വകുപ്പ് മേധാവിയെ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് വകുപ്പ് മന്ത്രി തന്നെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അഭ്യര്‍ഥന നടത്തേണ്ട അവസ്ഥയില്‍ ആണ് . വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആണ് പൊതു ജന അഭിപ്രായം .ഈ അഭിപ്രായം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഉണ്ട് . ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ് . വനം വകുപ്പ് മേധാവി വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് ആക്ഷേപം .മനുഷ്യരുടെ ജീവനും സ്വത്തിനും അപകടകരമാകുന്ന വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാൻ പോലും നിർദേശം നൽകാൻ വനം വകുപ്പ് മേധാവി വൈകുന്നു എന്നാണ് പൊതുവില്‍ ഉള്ള പരാതി .പരാതിയില്‍ കഴമ്പ് ഉണ്ടെന്നു വകുപ്പ് മന്ത്രി തന്നെ പറയുന്നു . വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതികാത്തിരിക്കുകയാണ്…

Read More

കോന്നി : ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

  konnivartha.com: കോന്നി തേക്കുതോട് മൂർത്തിമണ്ണ്‌ ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ഗുരുനാഥൻ മണ്ണ്‌ ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പിടിയാനയെ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് വന മേഖലയിലും ,ജനവാസ മേഖലയിലും ആഴ്ചകളായി വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാ യിരുന്നു ആന. പ്രദേശത്തെ സൗരോർജ്ജ വേലിയുടെ സ്വിച്ച് ഇടാന്‍ പോയ പ്രദേശവാസിയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്.പിന്നീട് ഗുരുനാഥൻ മണ്ണ് സ്റ്റേഷനിലെ വനപാലകർ എത്തുകയായിരുന്നു.മാസങ്ങളായി ജനവാസ മേഖലയിലെ വീടും,നിരവധി കുടുംബങ്ങളുടെ കൃഷി ഉൾപ്പെടെ കാട്ടാനകൾ നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിലെ സ്വകാര്യ ഭൂമിയിൽ ചെരിഞ്ഞ ആനയായിട്ടും വാർത്ത പുറത്ത് എത്താതിരിക്കാൻ ഇല്ലാത്ത ചട്ടം പറഞ്ഞു ഫോട്ടോ ഉൾപ്പെടെ വിലക്കിയെന്നു പ്രദേശവാസികളും ആരോപണം ഉന്നയിച്ചു.അടുത്തിടെ കോന്നി ഡിവിഷനിൽ നിരവധി ആനകളാണ് ചരിഞ്ഞത്.

Read More

കലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ പുലി ,കാട്ടാന : അധികാരികള്‍ സ്ഥലം സന്ദർശിച്ചു

  konnivartha.com: കോന്നി :വന്യമൃഗ ശല്യം രൂക്ഷമായ കലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ 4 ദിവസമായി മേഖലയിൽ കാട്ടനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം എൽ എ കളക്ടറേയും , ഡി എഫ് ഒ യെയും, വനം, റവന്യു, കെ എസ് ഈ ബി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു യോഗം വിളിച്ചത്. ജനങ്ങൾ പരാതികളും ആശങ്കകളും എംഎൽ എ യുമായി പങ്കുവെച്ചു.പാടം പിച്ചാണ്ടിക്കുളം ഫോറെസ്റ് ഔട്ട്‌ പോസ്റ്റ്‌ മുതൽ പൂമരുതിക്കുഴി വരെയുള്ള ഭാഗത്ത് റോഡിൽ കഴിഞ്ഞ ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.കൂടുതൽ വനപാലകർ എത്തിയാണ് ആനയെ കാട്ടിലേക്ക് തിരികെ അയച്ചത്.പൂമരുതിക്കുഴിയിൽ ഇന്നലെ പുലി വളർത്തുനായയെ…

Read More

വനം ഉദ്യോ​ഗസ്ഥർക്ക് ബുദ്ധിവേണം : കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍: വനംവകുപ്പ് മന്ത്രിയായിരുന്നു

  വന്യമൃഗശല്യം ദൈനംദിന പ്രശ്നമായി മാറിയിട്ടും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥരോ സര്‍ക്കാരോ തായാറാകുന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍.2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ വനംവകുപ്പ് മന്ത്രിയായിരുന്നു . സമരാഗ്നിയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മാനന്തവാടിയില്‍ ആന ഇറങ്ങിയെന്ന വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ദ്യോഗസ്ഥരുടെ അനാസ്ഥ ഒരാളുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താത്തതുകൊണ്ടാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും എടുക്കാത്തത്.വനം വകുപ്പ് ജീവനക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.   ഇത് കുറ്റകരമായ അനാസ്ഥയാണ്. ബുദ്ധിയുള്ള മൃഗമാണ് ആന. അത്രയും ബുദ്ധിയുള്ള മൃഗത്തോട് പോരാടാനുള്ള ബുദ്ധി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ്…

Read More

പത്തനംതിട്ട ജില്ലയിലെ വന മേഖലയില്‍ കാട്ടാനകള്‍ അടിക്കടി ചരിയുന്നതില്‍ അസ്വാഭാവികത

  konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.   വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി ,റാന്നി എന്നിവ…

Read More

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

    konnivartha.com : കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും സീൽ ചെയ്യാവുന്ന പാക്കറ്റുകളിലാണ് കെ.എഫ്.ഡി.സി ഫ്ളിപ്കാർട്ട് വഴി മാർക്കറ്റ് ചെയ്യുന്നത്.   രാജ്യത്ത് എവിടെ നിന്നും ഈ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഫോറസ്റ്റ് കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിന് വിനിയോഗിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫ്ളിപ്കാർട്ട് പ്രതിനിധി ഡോ: ദീപു തോമസും കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ ജോർജി പി മാത്തച്ചനും പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചു.കെ.എഫ്.ഡി.സി ചെയർപേഴ്സൺ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.

Read More

കോന്നി -അച്ചൻ കോവിൽ റോഡിൽ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

Konnivartha.com :കോന്നി അച്ചൻകോവിൽ വനപാതയിൽ തുറ ഭാഗത്ത് കാട്ടാന ഒരാളെ ചവിട്ടി കൊന്നു.കോന്നി വനം ഡിവിഷന്റെ ഭാഗമായ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം .ചെമ്പരുവി കടമ്പുപാറ കച്ചിറ   അമ്പലത്തിന് സമീപമാണ് സംഭവം.കഴിഞ്ഞ കുറെ നാളായി ചെമ്പനരുവിയിൽ കഴിയുന്ന മാനസിക ആസ്വാസ്ഥ്യം ഉള്ള 50 വയസുള്ള ഒരാളാണ് കൊല്ലപ്പെട്ടത്   പോലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.തുറയ്ക്കും കൂട്ട്മൂക്കിനും ഇടയിലാണ്  സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെയും,ഒരുമാസം മുൻപും ബൈക്ക് യാത്രികർക്ക് ഈ റോഡിൽ ഗുരുതരമായ പരിക്കേറ്റിരുന്നു.നിരവധി വീടുകൾ ഉള്ളതും, അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുമുള്ള പാതയാണ് ഇത്. കോന്നി കല്ലേലി കടിയാർ ഭാഗം കഴിഞ്ഞാൽ കാട്ടാനയുടെ  ശല്യം രൂക്ഷമാണ്.ഈ വന പാതയിലൂടെ ഉള്ള സഞ്ചാരം വനം വകുപ്പ് വാക്കാൽ തടഞ്ഞിട്ടുണ്ട്.   കുറച്ചു ദിവങ്ങളായി അച്ചന്‍കോവില്‍ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുപോകുന്ന…

Read More

കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള്‍ ഒന്നും തന്നെ ഈ കാട്ടു കൊമ്പന്‍റെ അടുത്തു ചിലവാകുന്നില്ല . കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷ ലതാതികള്‍ തല കുനിക്കുന്നു .…

Read More