കേരളത്തിന്‍റെ അഞ്ചാം ബജറ്റ്: ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല: ജനത്തിന് അധിക നികുതി ഭാരം

  konnivartha.com:സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞുവെച്ചിട്ടും ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല. ഭൂനികുതി 50 ശതമാനം കൂട്ടി.കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി. ധനകാര്യവകുപ്പ് മന്ത്രി തീര്‍ത്തും പരാജയം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.പത്തനംതിട്ട കലഞ്ഞൂരില്‍ ജനിച്ച മഹത് വ്യക്തി . പ്രവര്‍ത്തനം കൊല്ലം . കേരളത്തിന്‍റെ ധനകാര്യമന്ത്രി . ജനതയുടെ ക്ഷേമം ആണ് ആഗ്രഹിച്ചത്‌ .തന്നത് നികുതിഭാരം .   15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വന്‍ വര്‍ധനവ്.ജനങ്ങളുടെ മുകളില്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള ധനമന്ത്രിയുടെ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് എന്ന് മാത്രം വിശേഷിപ്പിക്കാം . തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഒറ്റപൈസ പോലും കൂട്ടിയില്ല.   നിലവില്‍ 1600 രൂപയാണ് സംസ്ഥാനത്തെ ക്ഷേമ…

Read More