കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി. 2021ൽ 114 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 159 പുതിയ പ്രൊജക്റ്റുകളാണ്. 2021ൽ 8,28,230.79 ചതുരശ്ര മീറ്റർ ബിൽഡ് അപ്പ് ഏരിയ പുതിയ രജിസ്റ്റേഡ് പ്രൊജക്റ്റുകളിലായി ഉണ്ടായിരുന്നുവെങ്കിൽ 2022 ആയപ്പോൾ അത് 16,36,577.18 ചതുരശ്ര മീറ്ററായി വർധിച്ചു. 97.59 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2021ൽ പുതിയ രജിസ്റ്റേഡ് പ്രൊജക്ടുകളിലായി 5933 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നത്. 2022ൽ ഇത് 12018 യൂണിറ്റുകളായി വർധിച്ചു. 102.56 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായ വർധന. കോവിഡ് മൂലം നിറം മങ്ങിപ്പോയ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖല കഴിഞ്ഞ വർഷം മുതൽ ശക്തി പ്രാപിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021ൽ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത…
Read Moreടാഗ്: kerala
വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം : വനം വകുപ്പ് പഠനം നടത്തുന്നില്ല
konnivartha.com : വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം . ആനകള്‍ക്ക് വേണ്ടുന്ന ഈറ്റയും മുളയും കാട്ടില്‍ ആവശ്യാനുസരണം ലഭിക്കുന്നില്ല . ഈറ്റ കാടുകള്‍ കോന്നി റാന്നി വനത്തില്‍ നിലവില്‍ ഇല്ല . ഈറ്റയും മുളയും ആണ് കാട്ടാനയുടെ ഇഷ്ട വിഭവം . മുളം കൂമ്പ് തേടി ആനകള്‍ അലയുകയാണ് . മുളം കൂമ്പ് ഉണ്ടെങ്കില്‍ ആനകള്‍ക്ക് ഇഷ്ട ആഹാരം ആണ് . ഈറ്റയും മുളയും വനത്തില്‍ വെച്ച് പിടിപ്പിക്കാന്‍ ഉള്ള പദ്ധതി പോലും വനം വകുപ്പില്‍ ഇല്ല . മുളകള്‍ പൂത്തു പട്ടു . മുളകള്‍ പൂത്താല്‍ അവയുടെ കൂട്ടം നശിക്കും .പണ്ട് ഉള്ള മുളകള്‍ പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞു . ആനകള്‍ തീറ്റ തേടി ആണ് ജനവാസ മേഖലയില്‍ ഇറങ്ങുന്നത് . കാട്ടില്‍ ഉള്ള ഏതൊക്കെ വിഭവം നശിച്ചു എന്ന് വനം വകുപ്പ്…
Read Moreകോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ്
കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ് * കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതൽ ഡോസ് എടുക്കുകയും വേണം * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു konnivartha.com : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ ജില്ലകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽതന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ…
Read Moreആദിവാസി വിഭാഗങ്ങള്‍ക്ക് സീതത്തോട്ടില്‍ നടത്തിയ പ്രത്യേക ആധാര്‍ ക്യാമ്പ് ശ്രദ്ധേയമായി
konnivartha.com : ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബല്‍ ഓഫീസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍ പങ്കെടുത്തു. ക്യാമ്പില്‍ പരമാവധി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൂഴിയാര്‍,ഗവി വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരെ വനപാലകരുടെ സഹായത്തോടെ കണ്ടെത്തി വനം വകുപ്പ് വാഹനങ്ങളിലാണ് ആധാര്‍ ക്യാമ്പിലെത്തിച്ചത്. ക്യാമ്പില്‍ ഭക്ഷണം അടക്കം ആവശ്യമായ ക്രമീകരണങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ വനങ്ങളില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ക്ഷേമ വകുപ്പും അക്ഷയയും കൈകോര്‍ത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ച് ആദിവാസി വിഭാഗങ്ങളില്‍…
Read Moreകള്ളിപ്പാറ മലയിൽ നീലക്കുറിഞ്ഞി പൂത്തു
konnivartha.com : കള്ളിപ്പാറ മലനിരകളെ നീലപ്പട്ടണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ശാന്തൻപാറയിൽനിന്ന് മൂന്നാർ-തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ വർണക്കാഴ്ചകൾ കാണാം. ഒപ്പം ചതുരംഗപ്പാറയുടെയും കാറ്റാടിപ്പാറയുടെയും വിദൂരദൃശ്യങ്ങളും കൺമുന്നിൽ തെളിയും. 2020ൽ ശാന്തൻപാറയിലെ തോണ്ടിമലയിലും നീലക്കുറിഞ്ഞി പൂത്തിരുന്നു. കോവിഡ് കാലവും പ്രളയവുമെല്ലാം സഞ്ചാരികളിൽനിന്ന് മറച്ചുപിടിച്ച ഇടുക്കിയുടെ നീലവസന്തം വീണ്ടും കൺമുന്നിൽ തെളിയുകയാണ്. നീലപ്പട്ടണിഞ്ഞ് ശീതകാലത്തെ വരവേൽക്കുന്ന കള്ളിപ്പാറ മലനിരകൾ കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ കാനനപാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തത്തിനരികിലെത്താം.ഇടുക്കി ജില്ലയിലെ ടൂറിസം മാപ്പിൽ ഇടം പിടിക്കാത്ത മലനിരകൾ ആണ് കള്ളിപ്പാറ.ഇടുക്കിയിലെ തന്നെ തോപ്രാംകുടി ഉള്ള “കള്ളിപ്പാറ വ്യൂ പോയിന്റ് ” ല്‍ അല്ല നീലക്കുറിഞ്ഞി പൂത്തത് . തോപ്രാംകുടി കള്ളിപ്പാറയിൽ…
Read Moreപത്തനംതിട്ടയും കോന്നിയും കേന്ദ്രീകരിച്ച് കോടികളുടെ ഇടപാടുകള്‍ : സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലും തുണിക്കടയും കേന്ദ്രീകരിച്ച് ഇഡിയുടെ അന്വേഷണം
konnivartha.com/ പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്ക് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചാരക്കണ്ണുകള്‍. വരുമാനമാര്‍ഗം കാണിക്കാന്‍ കഴിയാതെ ലക്ഷങ്ങള്‍ ചെലവഴിച്ചവര്‍ക്കെതിരേയാണ് ഇഡിയുടെ അന്വേഷണം.പത്തനംതിട്ടയില്‍ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നിരവധി വ്യാപാരികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ട ടൗണ്‍, കോന്നി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സൂപ്പര്‍മാര്‍ക്കറ്റ്, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി ഓഫീസ് ഉണ്ടായിരിക്കേ കോന്നിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇവരുടെ യോഗം ചേര്‍ന്നതും സംശയത്തിന് ഇട നല്‍കി. പത്തനംതിട്ടയില്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍, കോന്നിയില്‍ തുണിക്കട, അടുത്തു തന്നെ ആരംഭിക്കാന്‍ പോകുന്ന സ്ഥാപനം എന്നിവയാണ് നിരീക്ഷിക്കപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പലരും ഒരു കോടി രൂപ വരെ ചെലവഴിച്ചു. സാമ്പത്തികമായി അത്ര ശേഷിയില്ലാത്തവര്‍ കട തുടങ്ങാനുള്ള മുറിക്ക് 40 മുതല്‍ 60 ലക്ഷം വരെ ഡെപ്പോസിറ്റ് നല്‍കിയതായി ഇഡി കണ്ടെത്തി. കടകളിലേക്ക് ഒരു…
Read Moreമയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നു
കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുംമാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി konnivartha.com : മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്‌കൂളുകളിൽ മയക്കുമരുന്ന് എത്തിക്കാൻ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്ക് അടിപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടർജീവിതം നയിക്കാൻ പ്രേരിപ്പിക്കലാകണം ലക്ഷ്യം. ലഹരി കടത്തുകാരോടും വിൽപനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിനും എക്‌സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത്…
Read Moreലൂയിസ് : ഇന്ദ്രൻസ് സൂപ്പർ സ്റ്റാറായി,നവംബർ 4-ന് നിങ്ങളുടെ മുമ്പിൽ
konnivartha.com : ഇന്ദ്രൻസ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ. ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാബു ഉസ്മാൻ്റ വാക്കുകൾ! ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസ് ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. ചിത്രീകരണം പൂർത്തിയായ ലൂയിസ് നവംബർ 4-ന് റിലീസിന് ഒരുങ്ങുകയാണ്.ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. ഒരു നടൻ സൂപ്പർ താരമായി മാറുന്നത് ,അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രം സംവിധായകൻ്റേയും, എഴുത്തുകാരൻ്റേയും ചിന്തകൾക്കൊപ്പം, അഭിനയിച്ച് മനോഹരമാക്കുമ്പോഴാണ് .അങ്ങനെ നോക്കുമ്പോൾ ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രൻസ് ഞങ്ങൾക്ക് സൂപ്പർ സ്റ്റാറാണ് .ലൂയിസിൻ്റെ അണിയറ പ്രവർത്തകർ പറയുന്നു.ഇന്ദ്രൻസിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്.ഞാൻ അഭിനയിച്ചതിൽ നിന്നും തികച്ചും…
Read Moreപത്തനംതിട്ടയടക്കം കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എ റെയിഡ്
Konnivartha. Com :പത്തനംതിട്ട ജില്ലയിൽ രണ്ട് സ്ഥലത്ത് ഉൾപ്പെടെ കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എയുടെ റെയിഡ് നടക്കുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം ഉള്ള സ്ഥലങ്ങളിൽ ആണ് പരിശോധന. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളെ തുടർന്ന് ആണ് റെയിഡ്. ദേശീയ ജനറൽ സെക്രട്ടറിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ടൗണിനു സമീപം ഉള്ള ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും ജില്ലാ പ്രസിഡന്റിന്റെ അടൂരിലെ വീട്ടിലും പരിശോധന നടക്കുന്നു. ആസ്സാം നിന്നുള്ള കേന്ദ്ര സേനയുടെ സുരക്ഷയോടെ ആണ് എൻ ഐ എ രാവിലെ മുതൽ പത്തനംതിട്ടയിൽ പരിശോധന നടത്തുന്നത്. ഇതിനു എതിരെ പല സ്ഥലത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നു കേരളത്തിൽ നിന്നും 13 നേതാക്കളെ എൻ ഐ എ…
Read Moreവ്യാജ ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുത്
konnivartha.com : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ നൽകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം രാജഗോപാലൻ നായർ പറഞ്ഞു. സുതാര്യമായ രീതിയിൽ മികച്ച സുരക്ഷിതത്വത്തോടെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന പരീക്ഷയും തുടർന്ന തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിൽ വ്യാപകമായ വ്യാജപ്രചാരണവും തട്ടിപ്പുകളും നടക്കുന്നതായി ചെയർമാൻ ആരോപിച്ചു. ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടുന്ന നാലോളം കേസുകൾ നിലവിലുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ലെറ്റർ ഹെഡും സീലും രേഖകളും വരെ വ്യാജമായി തയ്യാറാക്കിയാണ് തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്.കേസുകളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംസ്ഥാനത്തിന് പുറത്തും ഇത്തരം വ്യാജസംഘങ്ങൾ പ്രവർത്തിക്കുന്നതായി സൂചനകളുണ്ട്. ദേവസ്വം ബോർഡിന്റെ ഒഴിവുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് മുതൽ നിയമനശിപാർശ നൽകുന്നത് വരെയുള്ള വിവരങ്ങൾ ദേവജാലിക സോഫ്റ്റ്വെയറിലൂടെ ലഭിക്കും.…
Read More