konnivartha.com: പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യം എന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനകളുടെ പുനരധിവാസത്തിന് ഇത്തരത്തിൽ ഒരു ആശയം മറ്റെവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല. പ്രകൃതി സംരക്ഷണത്തിന്റെ ദ്വിമുഖ ദൗത്യമാണ് കാപ്പുകാട് പദ്ധതിയിലൂടെ നടപ്പാവുന്നത്. ഇവിടത്തെ വനാശ്രിത സമൂഹമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തേക്ക് 25 വർഷത്തെ ഗ്യാരണ്ടിയിൽ 1.7 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടുണ്ട്. ഇത്തരത്തിൽ വനാശ്രിത സമൂഹത്തെയും വനാതിർത്തിയിൽ താമസിക്കുന്ന ജനവിഭാഗങ്ങളെയും ചേർത്തു നിർത്തുന്ന പദ്ധതികൾ നടപ്പാക്കുക എന്നത് രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എന്നും മന്ത്രി അറിയിച്ചു. കേരള…
Read Moreടാഗ്: kerala forest department
വനം വകുപ്പ് മേധാവിയെ മാറ്റണം:വന്യജീവി മനുഷ്യ സംഘര്‍ഷം കുറയ്ക്കാന്‍ ഇടപെടുന്നില്ല
konnivartha.com: കേരള സംസ്ഥാന വനം വന്യ ജീവി വകുപ്പ് മേധാവിയെ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് വകുപ്പ് മന്ത്രി തന്നെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അഭ്യര്‍ഥന നടത്തേണ്ട അവസ്ഥയില്‍ ആണ് . വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആണ് പൊതു ജന അഭിപ്രായം .ഈ അഭിപ്രായം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഉണ്ട് . ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ് . വനം വകുപ്പ് മേധാവി വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് ആക്ഷേപം .മനുഷ്യരുടെ ജീവനും സ്വത്തിനും അപകടകരമാകുന്ന വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാൻ പോലും നിർദേശം നൽകാൻ വനം വകുപ്പ് മേധാവി വൈകുന്നു എന്നാണ് പൊതുവില്‍ ഉള്ള പരാതി .പരാതിയില്‍ കഴമ്പ് ഉണ്ടെന്നു വകുപ്പ് മന്ത്രി തന്നെ പറയുന്നു . വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതികാത്തിരിക്കുകയാണ്…
Read Moreതേക്ക് മരങ്ങളില്‍ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല്‍ ചൊറിച്ചില്‍
konnivartha.com: കേരളത്തിലെ വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. കോന്നി ,റാന്നി മേഖലകളിലെ തേക്ക് മരങ്ങളില്‍ ആണ് പുഴുശല്യം കൂടിയത് . ചൂട് കൂടുന്ന അവസ്ഥയില്‍ ആണ് പുഴുക്കളുടെ ശല്യം കൂടുന്നത് .മെയ് മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത് തേക്കിന്‍റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ ചില മരങ്ങള്‍ ഉണങ്ങി വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായാണ് അറിയുന്നത് . ഈ പുഴുക്കള്‍ കൂട്ടമായി തളിര്‍ ഇലകള്‍ തിന്നു നശിപ്പിക്കുന്നു .ഇങ്ങനെ ഉണങ്ങിയ നിരവധി മരങ്ങള്‍ കോന്നി അരുവാപ്പുലം തേക്ക് തോട്ടത്തില്‍ കാണാന്‍ കഴിയും . കൂടുകെട്ടി ഇലകൾ പൂർണ്ണമായി തിന്നു തീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. രാവിലെ ആണ് പുഴുക്കളുടെ ശല്യം ഏറെ ഉള്ളത് . ഇരുചക്ര വാഹനത്തിലെ യാത്രികര്‍…
Read Moreവനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും
konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്. കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…
Read Moreവനം വകുപ്പിലെ താത്ക്കാലിക ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ
കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിലെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന താല്ക്കാലിക വാച്ചർമാരുടെ നാളേറെയായുള്ള ആവശ്യമായിരുന്നു ഇൻഷുറൻസ് പരിരക്ഷ. താത്ക്കാലിക ജീവനക്കാർക്കുള്ള വകുപ്പിന്‍റെ പുതുവത്സര സമ്മാനമാണ് 2 ലക്ഷം രൂപയുടെ വ്യക്തിഗത ആക്സിഡന്റ് ഇൻഷുറൻസ് സ്കീം. പോളിസി നിലവിൽ വന്നു. പോളിസി സംബന്ധിച്ച രേഖകൾ വനം വകുപ്പ് മേധാവി പി.കെ. കേശവന് മന്ത്രി അഡ്വ കെ രാജു കൈമാറി. തൃശൂർ രാമനിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. രാജൻ സന്നിഹിതനായി. 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 50,000/- രൂപയുടെ ആശുപത്രി ചിലവും കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിലെ മുൻനിര ജീവനക്കാർക്കുളള ഇൻഷുറൻസ് പോളിസിയും പരിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജീവനക്കാർക്കും, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, 50,000/- രൂപയുടെ ആശുപത്രി ചെലവും ഉൾക്കൊളളുന്നതാണ് പരിഷ്ക്കരിച്ച…
Read Moreമൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് …
വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും .വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ് മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ മുട്ടി പഴം…
Read More