കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചൻകോവിൽ, കല്ലാര്‍ , പമ്പ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു എങ്കിലും ഇന്ന് ശമനം ഉണ്ടാകുമെന്ന് കരുതുന്നു. നദീ തീരങ്ങളില്‍ ഉള്ളവര്‍ ഭയാശങ്കയില്‍ ആണ് രാത്രി കഴിച്ചു കൂട്ടിയത് . അച്ചന്‍ കോവില്‍ -പുനലൂര്‍ പാതയില്‍ വളയം വരെ കുഴപ്പം ഇല്ല .എന്നാല്‍ വളയം മുതല്‍ അച്ചന്‍ കോവില്‍ വരെ റോഡില്‍ പല ഭാഗത്തും വെള്ളം കയറി . കോന്നി മേഖലയില്‍ അരുവാപ്പുലം പുലിഞ്ചാണി മേഖലയില്‍ വെള്ളം കയറി . പല വീടുകളിലും വെളുപ്പിനെ വെള്ളം കയറി . ആളുകള്‍ സുരക്ഷാ സ്ഥാനത്തേക്ക് മാറി . കല്ലേലി വയക്കര ചപ്പാത്ത് മുങ്ങിയതിനാല്‍ കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു . ആവണിപ്പാറ ഗിരി വര്‍ഗ കോളനിയും ഒറ്റപ്പെട്ട നിലയില്‍ ആണ് . കോന്നി മുറിഞ്ഞകല്‍ -അതിരുങ്കല്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വീണു…
Read More