അച്ചൻകോവിൽ, കല്ലാര്‍ , പമ്പ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു: ഇന്ന് ശമനം ഉണ്ടാകുമെന്ന് കരുതുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചൻകോവിൽ, കല്ലാര്‍ , പമ്പ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു എങ്കിലും ഇന്ന് ശമനം ഉണ്ടാകുമെന്ന് കരുതുന്നു. നദീ തീരങ്ങളില്‍ ഉള്ളവര്‍ ഭയാശങ്കയില്‍ ആണ് രാത്രി കഴിച്ചു കൂട്ടിയത് . അച്ചന്‍ കോവില്‍ -പുനലൂര്‍ പാതയില്‍ വളയം വരെ കുഴപ്പം ഇല്ല .എന്നാല്‍ വളയം മുതല്‍ അച്ചന്‍ കോവില്‍ വരെ റോഡില്‍ പല ഭാഗത്തും വെള്ളം കയറി .

കോന്നി മേഖലയില്‍ അരുവാപ്പുലം പുലിഞ്ചാണി മേഖലയില്‍ വെള്ളം കയറി . പല വീടുകളിലും വെളുപ്പിനെ വെള്ളം കയറി . ആളുകള്‍ സുരക്ഷാ സ്ഥാനത്തേക്ക് മാറി . കല്ലേലി വയക്കര ചപ്പാത്ത് മുങ്ങിയതിനാല്‍ കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു . ആവണിപ്പാറ ഗിരി വര്‍ഗ കോളനിയും ഒറ്റപ്പെട്ട നിലയില്‍ ആണ് .

കോന്നി മുറിഞ്ഞകല്‍ -അതിരുങ്കല്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വീണു . വകയാര്‍ ഭാഗത്ത് റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ ഗതാഗതം മുടങ്ങി . ശബരി മല തീര്‍ഥാടകര്‍ക്ക് ഇന്നും നാളെയും പ്രവേശനം ഇല്ല . ളാഹ മുതല്‍ പോലീസ് പ്പിക്കറ്റ് ഏര്‍പ്പെടുത്തി .

കാനന പാതകളില്‍ പലയിടത്തും മല ഇടിഞ്ഞു . പമ്പ അച്ചന്‍ കൊല്‍ മണി മല നദികള്‍ കരകവിഞ്ഞു ഒഴുകി . സുരക്ഷാ ചുമതല ഉള്ള റവന്യൂ വകുപ്പ് വിവിധ കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രം തുടങ്ങി .പത്തനംതിട്ട ജില്ലയില്‍ 7 സ്ഥലത്തു കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു . മലയിടിച്ചില്‍ ഭീക്ഷണി ഉള്ള സ്ഥലത്തു നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു . മഴയുടെ ശക്തി കുറയുകയാണ് എങ്കില്‍ വൈകീട്ട് വെള്ളം ഇറങ്ങി തുടങ്ങും ആലപ്പുഴ ഭാഗത്ത് ആ സമയം വെള്ളം കയറും .

error: Content is protected !!