കലഞ്ഞൂരില്‍ കടിയോട് കടി : തെരുവ്നായ്ക്കള്‍ വീട്ടില്‍ കയറിയും കടിക്കും

  KONNIVARTHA.COM/ കലഞ്ഞൂര്‍ : പത്തനംതിട്ട കലഞ്ഞൂരില്‍ തെരുവ് നായ്ക്കളുടെ ശല്യം കൂടി .കഴിഞ്ഞ ദിവസം കുളത്ത്മണ്ണില്‍ വീട്ടില്‍ കയറി ഒരാളെ കടിച്ചു . കലഞ്ഞൂര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ആണ് . ഏതു സമയത്തും ആര്‍ക്കും കടി കിട്ടാം . കടി ഏല്‍ക്കുന്നവര്‍ “പരാതി പറയാതെ ” നല്ല ആശുപത്രിയില്‍ ശരണം പ്രാപിക്കണം . ശബരിമല ഇടത്താവളം എന്ന് തിരുവിതാംകൂര്‍ ദേവസ്വം പറഞ്ഞ സ്ഥലം ആണ് . ഇവിടെ ആണ് ഏതു സമയത്തും തെരുവ് നായ്ക്കളുടെ വിളയാട്ടം . ചില വീടുകളിലെ നായ്ക്കളും തൊടല്‍ പൊട്ടിച്ച് ഇവിടെ കടി പിടി കൂടി ഉണ്ട് .ആ വീട്ടിലെ ആളുകളും ശ്രദ്ധിക്കുക . കലഞ്ഞൂര്‍ മേഖലയിലാകമാനം തെരുവ് നായ്ക്കളുടെ ശല്യം കൂടി എങ്കിലും അധികാരികള്‍ മൌന വ്രതത്തില്‍ ആണ് . സ്കൂള്‍ കുട്ടികള്‍ അടക്കം ഭ്രാന്തന്‍ നായ്ക്കളുടെ…

Read More

കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണം : ശാസ്ത്ര സാഹിത്യ പരിഷത്ത്

  konnivartha.com : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിൽ അനുവദിച്ച പാറമടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും, പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ലംഘിച്ച സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തിര തീരുമാനമെടുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംഘടന ആവശ്യപ്പെട്ടു. പാറഖനനവുമായി ബന്ധപ്പെട്ട പത്തോളം വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കലഞ്ഞൂർ ഭൂപ്രദേശത്തിന് ഇവ വഹിക്കാനുള്ള ശേഷിയുണ്ടോയെന്നും, ഇവിടെ പ്രവർത്തിക്കുന്ന യൂണിറ്റുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.കെ.പി.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വി.എൻ.അനിൽ,വർഗീസ് മാത്യു, അനിൽഇലവുന്താനം, കോശി സാമുവേൽ, രാജലക്ഷ്മിടീച്ചർ, എൻ.എസ്.രാജേന്ദ്രകുമാർ, രഞ്ജിത്ത് വാസുദേവൻ, എസ്.സുരേന്ദ്രൻനായർ, റ്റി.ഡി.വിജയൻ, ബോസ് കൂടൽ, എസ്.കൃഷ്ണകുമാർ , എൻ.എസ്.മുരളി മോഹൻ, ലൈജു…

Read More

കൂടലില്‍ കണ്ട പുലിയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന നടത്തും

  konnivartha.com : കലഞ്ഞൂരില്‍ പുലി ഇറങ്ങിയ സ്ഥലങ്ങളില്‍ ഉടന്‍ ഡ്രോണ്‍ പരിശോധന നടത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പുലി ഭീഷണി നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വനം – റവന്യു -പഞ്ചായത്ത്‌ അധികൃതരുടെ സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഏറ്റവും അടുത്ത ദിവസം തന്നെ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തും. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ സേനയെ വിന്യസിച്ച് ക്യാമ്പ് ചെയ്ത് പട്രോളിംഗ് ശക്തിപ്പെടുത്തും. പുലിയിറങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും. കൂടല്‍ പ്രദേശത്തെ വീട്ടുമുറ്റത്ത് ആണ് ഇത്തവണ പുലി എത്തിയിരിക്കുന്നത്. ആശങ്കകള്‍ പരിഹരിച്ച് ജനങ്ങളെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വനം വകുപ്പ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. വനം വകുപ്പ് ആറ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്രോളിംഗ്…

Read More

ഏറ്റവും കൂടുതല്‍ പാറമട ഉള്ള കലഞ്ഞൂരില്‍ വീണ്ടും പാറമട വരുന്നു

  konnivartha.com : കോന്നി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പാറമട /ക്രഷര്‍ യൂണിറ്റുകള്‍ ഉള്ള കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ വീണ്ടും പാറമട വരുന്നു . കലഞ്ഞൂര്‍ പഞ്ചായത്തിലെ മുറിഞ്ഞകല്‍ കേന്ദ്രമാക്കിയാണ് പാറമട വരുന്നത് . മുറിഞ്ഞകല്ലില്‍ ആരംഭിക്കുന്ന പാറമടയിലേക്ക് ട്രക്ക് സൂപ്പര്‍ വൈസറെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് പ്രമുഖ മലയാള പത്രത്തില്‍ പരസ്യം വന്നത് . കോന്നി മണ്ഡലത്തില്‍ ഇനി ഒരു പാറമടയ്ക്കോ ,ക്രഷര്‍ യൂണിറ്റിനോ അനുമതി കൊടുക്കില്ല എന്ന് ഏതാനും മാസം മുന്നേ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ പറഞ്ഞിരുന്നു . എന്നാല്‍ എം എല്‍ എയെ പോലും അവഹേളിച്ചു കൊണ്ടാണ് പുതിയ പാറമടയ്ക്ക് നീക്കം . രണ്ടു വര്‍ഷമായി മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡില്‍ ഉള്ള ബ്രഹത്തായ പാറയില്‍ ഘനനം നടത്തുവാന്‍ അനുമതിയ്ക്ക് വേണ്ടി ശ്രമം തുടങ്ങിയിട്ട് .തുടക്കത്തില്‍ സാമൂഹിക…

Read More

കലഞ്ഞൂർ സ്കൂളിലെ പെൺകുട്ടിക്കുനേരെ അശ്ലീലപ്രദർശനം : യുവാവിനെ അറസ്റ്റ് ചെയ്തു

  konnivartha.com : കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാർമൽ ഹൗസ് വീട്ടിൽ ജേക്കബ് ജോർജ്ജിന്റെ മകൻ എബിൻ ജേക്കബ് ജോർജ്ജ് (26) ആണ് പിടിയിലായത്. വെള്ളി വൈകിട്ട് മൂന്ന് മണിയോടെ കൂടൽ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു പെൺകുട്ടിക്കുനേരെ, ഇയാൾ ലൈംഗികാവയവം പുറത്തുകാട്ടുകയും, ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തത്. കുട്ടിയുടെ മൊഴിപ്രകാരം, മാനഹാനി വരുത്തിയതിനും, പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. തുടർന്ന്, പ്രതിയെ കയ്യോടെ പിടികൂടി. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാർ, എസ് ഐ രജിത്, സി പി ഓമാരായ അനൂപ്, രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

കാറിൽ വന്ന കുടുംബത്തിന് മർദ്ദനം,അന്വേഷിച്ചെത്തിയ പോലീസിന് നേരേ കയ്യേറ്റം : നിരവധി ക്രിമിനൽ കേസിലെ പ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

  konnivartha.com : പത്തനംതിട്ട : റിവേഴ്‌സ് ഓടിച്ചുവന്ന കാർ കണ്ട്, സ്ത്രീ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാർ ഹോൺ അടിച്ചതിൽ പ്രകോപിതരായി, തടഞ്ഞ് മർദ്ദിച്ചവർ പിടിയിൽ. കൂടൽ കലഞ്ഞൂർ കൊട്ടംതറ രാജീവ് ഭവനിൽ ജനാർദ്ദനന്റെ മകൻ രാജീവ് (43),ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുമോന്റെ മകൻ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സാബു പാപ്പച്ചൻ മകൻ അലൻ സാബു (23), എന്നിവരെയാണ് കൂടൽ പോലീസ് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കീഴടക്കിയത്. ഒന്നാം പ്രതി രാജീവ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണ്. ഇടത്തറ ഉദയ ജംഗ്ഷനിലാണ് സംഭവം. കൂടൽ മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജ്ജിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. മിനി ഓടിച്ച കാർ, പ്രതികളുടെ വാഹനം പിന്നോട്ട് എടുക്കുന്നതുകണ്ട് ഹോൺ മുഴക്കിയതിൽ പ്രകോപിതരായാണ്…

Read More

ധനകാര്യ വകുപ്പ് മന്ത്രി പഠിച്ച കലഞ്ഞൂര്‍ എല്‍ പി സ്കൂളിന്‍റെ അവസ്ഥ ഇന്ന് ഇങ്ങനെയാണ്

  സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രികെ എന്‍ ബാലഗോപാല്‍  പഠിച്ച കലഞ്ഞൂരിലെ എല്‍ പി സ്കൂള്‍ ആണ് ഇത് . ധനകാര്യ വകുപ്പ് മന്ത്രിയുടെ വോട്ട് ഉള്ള ബൂത്തും ഇതാണ് . ഈ സ്കൂളിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ ആണ് . കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍ കൈലാസ് എഴുതുന്നു  കോന്നി വാര്‍ത്ത ഡോട്ട് കോം : 1913- 14 ൽ നമ്മുടെ പൂർവ്വികരുടെ ശ്രമഫലമായി കലഞ്ഞൂരിലുണ്ടായ ഒരേയൊരു സർക്കാർ സ്ക്കൂളാണ് ഗവ എൽ പി എസ്.1964 വരെ അതു നിലനിന്നത് ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥലത്ത് . അരനൂറ്റാണ്ടുവരെ അവിടെ പ്രവർത്തിച്ച ആ സ്ക്കൂളിൽ പഠിച്ചവർ നമുക്കിടയിലുണ്ട്.അപ്പോഴനുവദിക്കപ്പെട്ട അഥവാ യു പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കൂളിന് ക്ലാസ്സ് മുറികൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലാണ് താല്ക്കാലികമായി എൽ പി യെ ആൽത്തറയുടെ സമീപത്തുള്ള കരയോഗക്കെട്ടിടത്തിലേക്ക്…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പ്രമാടം : 23 , കലഞ്ഞൂര്‍ ,കോന്നി : 13

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 494 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (പറക്കോട്, മൂന്നാളം, കണ്ണംകോട്, പന്നിവിഴ, കരുവാറ്റ, ആനന്ദപ്പള്ളി, അടൂര്‍) 40 2.പന്തളം (കടയ്ക്കാട്, തോട്ടക്കോണം, തോന്നല്ലൂര്‍, മുടിയൂര്‍കോണം, കുരമ്പാല, പൂഴിക്കാട്) 16 3.പത്തനംതിട്ട (കുമ്പഴ, കുലശേഖരപതി, പേട്ട, വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, മാക്കാംകുന്ന്) 24 4.തിരുവല്ല (മഞ്ഞാടി, തിരുവല്ല, കുറ്റപ്പുഴ, ചുമത്ര) 11 5.ആനിക്കാട് (ആനിക്കാട്, പുന്നവേലി) 5 6.ആറന്മുള (കിടങ്ങന്നൂര്‍, നീര്‍വിളാകം, ആറന്മുള) 5 7.അരുവാപ്പുലം (ഐരവണ്‍, അരുവാപ്പുലം) 4 8.അയിരൂര്‍ (തേക്കുങ്കല്‍, തടിയൂര്‍, കോട്ടൂര്‍, കൊട്ടാത്തൂര്‍,…

Read More

അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക

അദാനിയുടെ വിഴിഞ്ഞം പദ്ധതി : എല്ലാ അനുമതിയും കിട്ടി : കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ വെച്ചു ഹിയറിങ് : ഈ തട്ടിപ്പ് ജനം അറിയുക കോന്നി വാര്‍ത്ത : വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയ്ക്ക് വേണ്ടി “ബഹുമാന്യ”അദാനിയ്ക്കു കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍പഞ്ചായത്തിലെ കൂടല്‍ രാഷസന്‍ പാറയിലെയും സമീപ സ്ഥലത്തെ പാറയും വേണം .അതിനു വേണ്ടി എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി . അവസാനം കലഞ്ഞൂരിലെ ജനത്തിന്‍റെ അഭിപ്രായം അറിയുവാന്‍ ഒരു സര്‍വ്വെ വെച്ചു അത് കോന്നി പഞ്ചായത്ത് മേഖലയിലെ കുളത്തിങ്കല്‍ സെന്‍റ് മേരിസ് ഓഡിറ്റോറിയത്തിൽ ജനഹിത പരിശോധ നടക്കുന്നു. ഇത് തന്നെ സര്‍ക്കാര്‍ തട്ടിപ്പ് . ഇതില്‍ ജനം വീഴരുത്. കോന്നി എം എല്‍ എ ജനീഷ് കുമാര്‍ പറഞ്ഞു ഇനി ഒരു പാറമട ഈ മണ്ഡലത്തില്‍ വരില്ല എന്ന് . പിന്നെ എന്തിന് ജനഹിതം അറിയുന്നു…

Read More

കുളത്തുമണ്ണിലെ ഹൃദയ ഭൂമികയില്‍ വികസനം വേണം

നാട്ടിലെ ഏത് പൊതുകാര്യത്തിനും രാഷ്ട്രീയം നോക്കാതെ കൂടെ നില്‍ക്കുന്ന പൊതു ജന പ്രവര്‍ത്തകന്‍ .അതാണ് ശ്രീ ദിലീപ് അതിരുങ്കലിനെ വ്യത്യസ്തനാക്കുന്നത് . കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്തുമണ്‍ ആറാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി അടയാളത്തില്‍ ആണ് ദിലീപ് മല്‍സരിക്കുന്നത് . മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് ദിലീപ് . ഗ്രാമത്തിലെ എല്ലാ ജനതയോടും സ്നേഹപൂര്‍വ്വം പെരുമാറുന്ന ദിലീപ് ഗ്രാമ വികസനം തന്നെയാണ് പ്രധാന അജണ്ടയായി എടുത്തിരിക്കുന്നത് . കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു ദിലീപ് . നാടിനെ അറിയുന്ന നാട്ടുകാരെ അറിയുന്ന സാധാരണകാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നല്‍കുന്ന ദിലീപില്‍ ഈ അവസരം വന്നു ചേര്‍ന്നതാണ് . കുളത്തുമണ്ണിലെ ഹൃദയ ഭൂമികയില്‍ ഇനിയും നിരവധി വികസനം കടന്നു വരണം എന്നു ദിലീപ് ആഗ്രഹിക്കുന്നു .

Read More